കൈയ്യും കാലും വെട്ടി... വികൃതമാക്കി ദളിത് യുവാവിന്റെ മൃതദേഹം, കര്‍ഷക പ്രക്ഷോഭ വേദിയില്‍
ദില്ലി: കര്‍ഷക പ്രക്ഷോഭ വേദിയെ വിറപ്പിച്ച് ദളിത് യുവാവിന്റെ കൊലപാതകം. സിംഘു അതിര്‍ത്തിയില്‍ 35കാരനായ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കപ്പെട്ട രീതിയില്‍ കെട്ടിത്തൂക്കിയിരിക്കുകയാണ്. അതിദാരുണമായ ദൃശ്യങ്ങളാണ് കര്‍ഷകസമര വേദിയില്‍ നിന്ന് പുറത്തുവന്നത്. ലഖ്ബീര്‍ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണെന്ന് പോലീസ് പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല അദ്ദേഹം. പഞ്ചാബിലെ തരണ്‍ തരണിലെ ചീമ ഖുര്‍ദ് ഗ്രാമവാസിയാണ് ലഖ്ബീര്‍. നിഹാംഗ് ഗ്രൂപ്പാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് സംശയിക്കപ്പെടുന്നത്.

ഹരിയാനയിലെ സോനിപത് ജില്ലയിലെ കര്‍ഷക പ്രക്ഷോഭ വേദിയായ കുണ്ഡ്‌ലിയിലാണ് ലഖ്ബീറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ഒരു കൈയ്യും ഒരു കാലും വെട്ടി മാറ്റിയിരുന്നു. ഒരു മെറ്റല്‍ ബാരിക്കേഡിനോട് ചേര്‍ത്ത് കെട്ടിത്തൂക്കിയിരിക്കുകയാണ് മൃതദേഹം. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. സംയുക്ത കിസാന്‍ മോര്‍ച്ച കൊലപാതകത്തിന് പിന്നില്‍ നിഹാംഗ് സിംഖ് വിഭാഗക്കാരാണ് ആരോപിച്ചു. കര്‍ഷകരുടെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന സംഘടനയാണ് സംയുക്ത കിസാന്‍ മോര്‍ച്ച. സംഭവസ്ഥലത്തുള്ള നിഹാംഗ് ഗ്രൂപ്പ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
നിഹാംഗ് സിഖുക്കളുടെ വിശുദ്ധ ഗ്രന്ഥമായ സര്‍ബലോ ഗ്രന്ഥത്തെ അപമാനിച്ചതിനെ തുടര്‍ന്നാണ് ലഖ്ബീറിനെ കൊലപ്പെടുത്തിയതാണെന്ന് ഇവര്‍ ആരോപിച്ചു. ഇതേ നിഹാംഗുകള്‍ക്കൊപ്പമാണ് കൊല്ലപ്പെട്ട ലഖ്ബീര്‍ നേരത്തെ താമസിച്ചിരുന്നത്. കുറച്ച് കാലം മാത്രമായിരുന്നു ഇത്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആരാണ് ഉത്തരവാദികളെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. നിലവില്‍ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. നിഹാംഗ് ഗ്രൂപ്പിലെ നിര്‍വായിര്‍ ഖല്‍സ്-ഉഡ്‌ന ദല്‍ കൊലപാതകത്തിന് പിന്നില്‍ തങ്ങളാണെന്ന് വ്യക്തമാക്കി. സംഘടനയുടെ നേതാവായ ബല്‍വീന്ദര്‍ സിംഗും ഇത് സ്ഥിരീകരിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലഖ്ബീര്‍ സിംഗ് തങ്ങളുടെ ക്യാമ്പിലേക്ക് വന്നിരുന്നുവെന്ന് ബല്‍വീന്ദര്‍ പറഞ്ഞു. ക്യാമ്പുകളില്‍ പല സേവനങ്ങളും ഇയാള്‍ ചെയ്തിരുന്നു. ഞങ്ങളുടെ വിശ്വാസം അദ്ദേഹം നേടിയെടുക്കുകയും ചെയ്തു. പുലര്‍ച്ചെ നടക്കുന്ന പ്രകാശ പ്രാര്‍ത്ഥനയ്ക്ക് മുമ്പ് ഇയാള്‍ സ്വന്തം വസ്ത്രം ഊരി ഈ മതഗ്രന്ഥം മൂടി കളഞ്ഞു. പോത്തി സാഹിബിനെ അവന്‍ അവഹേളിച്ചു. നിഹാംഗുകള്‍ ഇവനെ പിടിക്കാനായി വന്നപ്പോള്‍ ലഖ്ബീര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഒരു സ്വകാര്യ ആശുപത്രി സമീപത്ത് വെച്ച് ഇവനെ ആളുകള്‍ പിടിച്ചു. അവര്‍ ലഖ്ബീറിനെ മര്‍ദിച്ചു. വിശുദ്ധഗ്രന്ഥം ഇയാളില്‍ നിന്ന് കണ്ടെത്തിയെന്നും ബല്‍വീന്ദര്‍ സിംഗ് പറഞ്ഞു.
ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍
ദൈവനിന്ദ ആര് കാണിച്ചാലും ഇതായിരിക്കും ഞങ്ങളുടെ ശിക്ഷാ രീതി. അവരെയൊക്കെ ഇതേ രീതിയില്‍ നേരിടും. ഞങ്ങളെ ഒരു പോലീസും സമീപിച്ചിട്ടില്ലെന്നും ബല്‍വീന്ദര്‍സിംഗ് പറഞ്ഞു. അതേസമയം ലഖ്ബീറും സംയുക്ത കിസാന്‍ മോര്‍ച്ചയും തമ്മില്‍ യാതൊരു ബന്ധവുമില്ല. നിഹാംഗ് ഗ്രൂപ്പുമായും ഞങ്ങള്‍ക്ക് ബന്ധമില്ല. മതത്തെ അവഹേളിക്കുന്നതിനും, മതഗ്രന്ഥത്തെയോ ചിഹ്നങ്ങളെയോ അവഹേളിക്കുന്നതിനും എതിരാണ് ഞങ്ങളുടെ സംഘടന, പക്ഷേ അത് നിയമം കൈയ്യിലെടുക്കാന്‍ അവകാശാം നല്‍കുന്നില്ല. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.












Click it and Unblock the Notifications