Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടിക്ക് ആശുപത്രിയില്‍ അന്ത്യം, സംഭവിച്ചത് ഇങ്ങനെ..

ദില്ലി: മാനഭംഗക്കേസിലെ പ്രതികളില്‍ നിന്ന് നിരവധി തവണ പീഡനത്തിനിരയായ 14കാരിക്ക് ആശുപത്രിയില്‍ ദാരുണാന്ത്യം. പീഡനത്തിനിരയായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചതാണ് മരണകാരണം. ഇതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു പെണ്‍കുട്ടിയുടെ മരണം സംഭവിച്ചത്.

ദില്ലിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംഭവത്തിനെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹിക്ക് ഇനിയുമെത്ര നിര്‍ഭയമാരെ വേണമെന്നായിരുന്നു വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാല്‍ ട്വിറ്ററില്‍ കുറിച്ചത്.

 പീഡനം ദളിത് പെണ്‍കുട്ടിക്കെതിരെ

പീഡനം ദളിത് പെണ്‍കുട്ടിക്കെതിരെ

പീഡനക്കേസിലെ ഇരയായ 14 കാരിയെ കേസില്‍ വാദം കേള്‍ക്കുന്നതിന് മുമ്പ് തട്ടിക്കൊണ്ടുപോയ പ്രതികളാണ് പീഡിപ്പിച്ച ശേഷം രാസപദാര്‍ത്ഥം കുടിപ്പിച്ചത്.

ആസിഡ് കുടിപ്പിച്ചു

ആസിഡ് കുടിപ്പിച്ചു

ശരീരം ദ്രവിപ്പിക്കുന്ന രാസപദാര്‍ത്ഥമാണ് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കുടിപ്പിച്ചത്. ആന്തരായവങ്ങള്‍ക്ക് പൊള്ളലേറ്റ് പെണ്‍കുട്ടിയുടേത് ദാരുണാന്ത്യമായിരുന്നു

 കേന്ദ്രത്തോട്

കേന്ദ്രത്തോട്

രാജ്യത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മന്ത്രിതലത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ വനിതാ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമത്തിന്റെ അഭാവം

നിയമത്തിന്റെ അഭാവം

സ്ത്രീകള്‍ക്കെതിരെയുള്ള ഹീനമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനായുള്ള പ്രബലമായ നിയമങ്ങളുടെ അഭാവവും വനിതാ കമ്മീഷന്റെ നിസ്സഹായാവസ്ഥയും ചെയര്‍പേഴ്‌സണ്‍ തുറന്നുകാണിക്കുന്നു.

സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്

സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്

2013ലെ ദില്ലി കൂട്ടമാനഭംഗക്കേസിന് ശേഷം സ്ത്രീ സുരക്ഷക്കായി ദില്ലിയില്‍ നിയോഗിച്ച സെ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെ പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്ര നിലപാടിസനെയും വനിതാ കമ്മീഷന്‍ വിമര്‍ശിക്കുന്നു.

വനിതാ കമ്മീഷന്റെ നോട്ടീസ്

വനിതാ കമ്മീഷന്റെ നോട്ടീസ്

ബലാത്സംഗക്കേസില്‍ വാദം കേള്‍ക്കുന്നതിന് തൊട്ടുമുമ്പായി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ ഡിസിപിക്ക് നോട്ടീസ് അയച്ചിരുന്നു.

 ഇരയുടെ സുരക്ഷ

ഇരയുടെ സുരക്ഷ

കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത് വരെ പെണ്‍കുട്ടിയുടേയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ അയച്ച നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

 കേസെടുക്കാത്തത്

കേസെടുക്കാത്തത്

ദളിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍ മെയ് 15ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാത്തത് ചൂണ്ടിക്കാണിച്ച് പെണ്‍കുട്ടിയുടെ കുടുംബമാണ് വനിതാ കമ്മീഷനെ സമീപിച്ചത്

 സ്ത്രീ സുരക്ഷ

സ്ത്രീ സുരക്ഷ

ദളിത് പെണ്‍കുട്ടി പലതവണ പീഡിപ്പിക്കപ്പെട്ട സംഭവത്തോടെ സ്ത്രീ സുരക്ഷ സംബന്ധിച്ച് കേന്ദ്രത്തിനും ദില്ലി പോലീസിനും വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

നിര്‍ഭയ

നിര്‍ഭയ

ദില്ലിയില്‍ 2013 ഡിസംബറില്‍ ജ്യോതി സിംഗ് പീഡനത്തിനിരയായത് രാജ്യത്തെമ്പാടും കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചിരുന്നു. സ്ത്രീ സുരക്ഷ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നുവെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല.

കുട്ടിക്കുറ്റവാളികള്‍ക്കെതിരെ

കുട്ടിക്കുറ്റവാളികള്‍ക്കെതിരെ

പീഡനംപോലുള്ള ഹീനകുറ്റകൃത്യങ്ങളില്‍ പ്രതികളാവുന്ന പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളികളെ മുതിര്‍ന്നവരായി പരിഗണിച്ച് ശിക്ഷ വിധിക്കുന്നതിനായി ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ഭേദഗതികള്‍ വരുത്തിയിരുന്നു.

പീഡനം ഇന്ത്യയില്‍

പീഡനം ഇന്ത്യയില്‍

ഡല്‍ഹി ഉള്‍പ്പെടെയുള്ള വന്‍ ഇന്ത്യന്‍ നഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും രാജ്യത്തെ നിയമവ്യവസ്ഥിതിക്ക് ഇതിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+