അക്ഷയ് കുമാറിന്റെ സെറ്റില്‍ വെച്ച് ഡാന്‍സര്‍ പീഡിപ്പിക്കപ്പെട്ടു, പരാതിയുമായി യുവതി
മുംബൈ: ബോളിവുഡില്‍ മീ ടു ക്യാമ്പയിന് കത്തിപ്പടരുന്നതിനിടെ വീണ്ടും കുരുക്കിലായി ഹൗസ്ഫുള് ഫോര്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. വനിതാ ഡാന്‍സര്‍ സെറ്റില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം നാനാ പടേക്കറിനും സാജിദ് ഖാനും ശേഷം ഹൗസ്ഫുള്ളിനെ വിവാദത്തിലേക്ക് നയിക്കുന്ന കാര്യമാണിത്. അതേസമയം ബോളിവുഡിനെ ഈ വിഷയം ഞെട്ടിച്ചിരിക്കുകയാണ്. സൂപ്പര്‍ സ്റ്റാറായ അക്ഷയ് കുമാറിന്റെ സെറ്റില്‍ വെച്ചാണ് യുവതി പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്.
യുവതി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. എല്ലാ വിധ പിന്തുണയും അക്ഷയ് കുമാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചതായും യുവതി പറയുന്നു. അതേസമയം ബോളിവുഡ് സിനിമാ ലോകത്തെ സംബന്ധിച്ച് ഏറ്റവും ഗൗരവമേറിയ വിഷയമാണിത്. തൊഴിലിടങ്ങളില്‍ യാതൊരു സുരക്ഷും ഇല്ലെന്നാണ് ഇത് തെളിയിക്കുന്നത്. നേരത്തെ സെയ്ഫ് അലിഖാനും ആലിയ ഭട്ടിന്റെ മാതാവ് സോണി റസ്ദാന് അടക്കമുള്ളവര്‍ ബോളിവുഡിലെ പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

അക്ഷയ് കുമാറിന്റെ സെറ്റില്‍ വെച്ച്....
അക്ഷയ് കുമാര്‍ നായകനായെത്തുന്ന ചിത്രമാണ് ഹൗസ്ഫുള് ഫോര്‍. അതിന്റെ സെറ്റില്‍ വെച്ചാണ് ഡാന്‍സര്‍ക്ക് പീഡനം നേരിടേണ്ടി വന്നത്. തന്റെ അനുമതിയില്ലാതെ സെറ്റിലുണ്ടായിരുന്ന ഒരാള്‍ കടന്നുപിടിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തെന്നാണ് യുവതി ആരോപിക്കുന്നത്. ഈ സമയത്ത് അക്ഷയ് കുമാര്‍ സെറ്റിലുണ്ടായിരുന്നുവെന്നും യുവതി പറയുന്നു. മറ്റൊരു പ്രമുഖ നടനായ റിതേഷ് ദേശ്മുഖും സെറ്റില്‍ ഉണ്ടായിരുന്നു.

ചിത്രകൂടത്തിലെ ഷൂട്ടിങ്
സിനിമയുടെ ഷൂട്ടിങ് മുംബൈയിലെ ചിത്രകൂട് ഗ്രൗണ്ടില്‍ വെച്ചായിരുന്നു. പത്ത് മിനുട്ട് ബ്രേക്കിനായി പിരിഞ്ഞതായിരുന്നു ഞങ്ങള്‍. ഈ സമയം എന്റെ സഹപ്രവര്‍ത്തകനായ ആമിര്‍ വന്ന് എന്റെ അടുത്ത ഇരുന്നു. തൊട്ടുപിന്നാലെ തന്നെ പവന് ഷെട്ടി എന്നയാളും എന്റെ അടുക്കല്‍ വന്നിരുന്നു. അയാളൊരു ഡാന്‍സറാണ്. വൈകാതെ തന്നെ സാഗര്‍ എന്നൊരാളും കൂടെ നാല് പേരും എത്തി. അവര്‍ രാജിനെ കാണണമെന്ന് പറഞ്ഞ് ആമിറിനെ അവിടെ വെച്ച് വലിച്ചിഴക്കാന്‍ ശ്രമിക്കുകയായിരുന്നു.

അവര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നു
അവര്‍ തമ്മിലുള്ള വഴക്കിനെ കുറിച്ച് എനിക്ക് ്അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ആ വിഷയത്തില്‍ ഞാന്‍ ഇടപെട്ടു. എന്നാല്‍ കാര്യങ്ങള്‍ കൈയ്യാങ്കളിയിലേക്കാണ് നീങ്ങിയത്. മധ്യസ്ഥത വഹിക്കുന്നതിനിടെ പവന് പിന്നില്‍ നിന്ന് വന്ന എന്നെ എടുത്തുയര്‍ത്തി പിന്നോട്ടിടുക്കയായിരുന്നു.. ഈ സമയത്ത് എന്റെ സ്വകാര്യ ഭാഗങ്ങളില്‍ അയാള്‍ മനപ്പൂര്‍വം സ്പര്‍ശിച്ചു എന്നാണ് യുവതി പറയുന്നു. ഇതോടെ സെറ്റില്‍ വച്ച് ഞാന്‍ ഉച്ചത്തില്‍ കരഞ്ഞു. ഇതോടെ സെറ്റില്‍ ഉള്ളവര്‍ മുഴുവന്‍ എന്റെ രക്ഷയ്ക്കായി ഓടിയെത്തുകയായിരുന്നു.

അവരോട് കാര്യങ്ങള്‍ പറഞ്ഞു
എന്റെ കരച്ചില് കേട്ട് ആദ്യം ഓടിയെത്തിയത് അക്ഷയ് കുമാറും റിതേഷ് ദേശ്മുഖും ആയിരുന്നു. അവരോടാണ് ഇക്കാര്യങ്ങള്‍ ഞാന്‍ പറഞ്ഞത്. അക്ഷയ് കുമാറാണ് ഇക്കാര്യം പോലീസില്‍ പരാതിപ്പെടാന്‍ പറഞ്ഞത്. ഇതനുസരിച്ചാണ് ഞാന്‍ പരാതി നല്‍കിയത്. അതേസമയം ആരോപണവിധേയനായ വ്യക്തി പ്രൊഡക്ഷന്‍ ടീമംഗങ്ങളെ കണ്ടതോടെ സെറ്റില്‍ നിന്ന് ഓടിരക്ഷപ്പെട്ടെന്നും യുവതി പറയുന്നു. അതേസമയം സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ തയ്യാറാക്കിയിട്ടുണ്ട്.

താരങ്ങള്‍ ഇല്ലായിരുന്നു....
ചിത്രത്തിന്റെ എക്സിക്യൂട്ടാവ് പ്രൊഡ്യൂസര്‍ മനോജ് മിത്ര പറയുന്നത് സംഭവം നടക്കുന്നത് അക്ഷയ് കുമാര്‍ സെറ്റില്‍ നിന്ന് പോയ ശേഷമാണെന്നാണ്. ഷൂട്ടിങിനിടയില്‍ അല്ല ഇത് സംഭവിച്ചത്. ഇടവേളകളിലാണ് ഇതുണ്ടായത്. ഇക്കാര്യങ്ങള്‍ ഞങ്ങള്‍ വിചാരിക്കുന്നതിലും അപ്പുറത്ത് നടക്കുന്നതാണ്. അതില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല. ഇത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അല്ലാതെ ചിത്രവുമായി യാതൊരു ബന്ധവുമില്ലെന്നും മനോജ് മിത്ര പറയുന്നു.

ഹൗസ്ഫുള്ളിന്റെ വിവാദങ്ങള്‍ തീരുന്നില്ല
ചിത്രീകരണത്തിന്റെ ഒരു ഘട്ടം മുതല്‍ നിരന്തരം വിവാദങ്ങള്‍ തേടിയെത്തിയിരിക്കുകയാണ് ഹൗസ്ഫുള്ളിനെ. ആദ്യം നാനാ പടേക്കര്‍ക്കെതിരെ തനുശ്രീ ദത്തയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ഒടുവില്‍ ചിത്രത്തില്‍ നിന്ന് നാനാ പടേക്കര്‍ പിന്മാറി. തൊട്ടുപിന്നാലെ സംവിധായകന് സാജിദ് ഖാനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. ഒടുവില്‍ സംവിധായകനെ പുറത്താക്കിയാണ് ഈ വിവാദം പരിഹരിച്ചത്. എന്നാല്‍ പുതിയ വിഷയം തങ്ങളുടെ സിനിമയുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന രീതിയിലേക്ക് മാറ്റാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications