ആര്‍എസ്എസിന് പുതിയ ജനറല്‍ സെക്രട്ടറി, സുരേഷ് ഭയ്യാജിക്ക് പകരം ദത്താത്രേയ ഹൊസബലെ
ബെംഗളൂരു: ആര്‍എസ്എസിന് പുതിയ ജനറല്‍ സെക്രട്ടറി. ദത്താത്രേയ ഹൊസബലെയാണ് പുതിയ ജനറല്‍ സെക്രട്ടറി. കര്‍ണാടക സ്വദേശിയായ ഹൊസബലെയെ മികച്ച നേതൃമികവിന്റെ അടിസ്ഥാനത്തിലാണ് ജനറല്‍ സെക്രട്ടറിയാവുന്നത്. ആര്‍എസ്എസിന്റെ സഹ കാര്യവാഹകായിരുന്നു അദ്ദേഹം. ഇത് ജോയിന്റ് ജനറല്‍ സെക്രട്ടറി പദവിയായിരുന്നു. ഇവിടെ നിന്നാണ് അദ്ദേഹം ജനറല്‍ സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്. അഖില ഭാരതീയ പ്രതിനിധി സഭയില്‍ നടന്ന വാര്‍ഷിക യോഗത്തിലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

2009 മുതല്‍ ആര്‍എസ്എസിന്റെ ജോയിന്റ് ജനറല്‍ സെക്രട്ടറിയാണ് ദത്താത്രേയ ഹൊസബലെ. നിലവില്‍ സുരേഷ് ഭയ്യാജിയാണ് ജനറല്‍ സെക്രട്ടറി. 73കാരായ ഭയ്യാജി ജോഷി നാല് ടേം ആര്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഓരോ ടേമും മൂന്ന് വര്ഷത്തോളമുണ്ടാവും. കര്‍ണാടകത്തിലെ ശിവമോഗയിലെ സൊറാബ് സ്വദേശിയാണ് ദത്താത്രേയ ഹൊസബലെ. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹത്തിനുണ്ട്. 1968ലാമ് അദ്ദേഹം ആര്‍എസ്എസില്‍ ചേരുന്നത്. 1972ല്‍ എബിവിപിയുടെ ഭാഗമായി. 1978 മുതല്‍ എബിവിപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനാണ് അദ്ദേഹം. 15 വര്‍ഷം എബിവിപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ദത്താത്രേയ.
Recommended Video
ജനറല്‍ സെക്രട്ടറി പദവി ആര്‍എസ്എസിലെ നിര്‍ണായകമായ പദവിയാണ്. ആര്‍എസ്എസിലെ രണ്ടാം സ്ഥാനമായിട്ടാണ് ഇതിനെ കാണുന്നത്. ആര്‍എസ്എസ് അധ്യക്ഷന്‍ കഴിഞ്ഞാല്‍ ഏറ്റവും അധികാരം ഉള്ളത് ജനറല്‍ സെക്രട്ടറിക്കാണ്. ഇത്തവണ കൊവിഡിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ബെംഗളൂരുവിലാണ് നടന്നത്. ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലായിരുന്നു തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ മഹാരാഷ്ട്രയില്‍ പലയിടത്തും ലോക്ഡൗണും ഒപ്പം കൊവിഡ് കേസുകളും വര്‍ധിച്ചത് വലിയ പ്രതിസന്ധിയായിരുന്നു.
വേറിട്ട ലുക്കില്‍ നടി ശ്രദ്ധ ദാസ്; വൈറല്‍ ചിത്രങ്ങള്‍
-
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി












Click it and Unblock the Notifications