കൊവാക്സിന്‍ ഇനി കുട്ടികള്‍ക്കും; അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ഡിസിജിഐ
ദില്ലി: കുട്ടികള്‍ക്ക് കൊവാസ്‌കിന്‍ നല്‍കാന്‍ ഡിസിജിഐയുടെ അനുമതി. 2 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിലാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ കോവാക്സിൻ അടിയന്തര ഉപയോഗത്തിന് നല്‍കാന്‍ ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്. സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി നിര്‍ദേശം ലഭിച്ചതിന് പിന്നാലെ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അംഗീകാരം നല്‍കുകയായിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി നേടുന്ന രണ്ടാമത്തെ വാക്സിനാണ് കൊവാക്സിൻ.
"വിശദമായ ആലോചനയ്ക്ക് ശേഷം, അടിയന്തിര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി 2 മുതൽ 18 വയസ്സുവരെയുള്ളവർക്ക് വാക്സിൻ വിതരത്തിന് അംഗീകാരം നൽകാൻ കമ്മിറ്റി ശുപാർശ ചെയ്തു," - വിദഗ്ദ്ധ സമിതി പ്രസ്താവനയിൽ പറഞ്ഞു. അടിയന്തിര ഉപയോഗ അംഗീകാരം നാല് വ്യവസ്ഥകൾക്ക് വിധേയമാണെന്നും കമ്മിറ്റി വ്യക്തമാക്കുന്നുണ്ട്. ഡാറ്റ ഉള്‍പ്പെടെയുള്ള സുരക്ഷാ വസ്തുകള്‍ ആദ്യ രണ്ട് മാസങ്ങളില്‍ 15 ദിവസത്തിലൊരിക്കലും അതിനു ശേഷം ഓരോ മാസവും പുതിയ ഡ്രഗ്‌സ് & ക്ലിനിക്കല്‍ ട്രയല്‍സ് നിയമത്തിന്റ ആവശ്യകത അനുസരിച്ച് കമ്പനി സമര്‍പ്പിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ.

കുട്ടികളില്‍ കോവാക്‌സിന്റെ ഘട്ടം -2, ഘട്ടം -3 പരീക്ഷണങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. രണ്ട് ഡോസുകളായിട്ട് തന്നെയായിരിക്കും കുട്ടികളിലും കൊവാക്സിന്‍ നല്‍കുക. ആദ്യ ഡോസിനും രണ്ടാമത്തെ ഡോസിനും ഇടയില്‍ 20 ദിവസത്തെ ഇടവേളയാണുള്ളത്. അതേസമയം കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഇതേവരെ ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയും വിദഗ്ദരുടെ സംഘവും അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് ശേഷമായിരിക്കും വാക്‌സിന്‍ അംഗീകാരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകുക.
വമ്പന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം രമ്യ പണിക്കര്‍; ഒപ്പം ആര്യയും പുതിയ ഫോട്ടോഷൂട്ട് വൈറല്‍
കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഇല്ലാത്തതിന് തുടര്‍ന്ന് വിദേശത്ത് പോകുന്നവര്‍ക്ക് ഇത് വലിയ പ്രതിസന്ധിയായിരുന്നു സൃഷ്ടിച്ചത്. ബ്രിട്ടന്‍ അടക്കം ഇന്ത്യയുടെ വാക്സിന്‍ അംഗീകരിക്കാന്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യസംഘടനയുടെ തീരുമാനം വൈകുന്നത് ഇന്ത്യക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുമുണ്ട്. കുട്ടികളില്‍ പരീക്ഷിക്കാനുള്ള അനുമതി കൂടി ലഭിച്ചതോടെ കൊവാക്സിന് എത്രയും പെട്ടെന്ന് ലോകാരോഗ്യ സംഘടനയും അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
കൂടുതല്‍ വായനക്ക്:- 'ചില സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി': ബിജെപി വിട്ട് അലി അക്ബര്‍, സംസ്ഥാന സമിതിയില്‍ നിന്ന് രാജിവെച്ചു












Click it and Unblock the Notifications