'ചില സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടി': ബിജെപിയുമായി 'പിണങ്ങി' അലി അക്ബർ, സംസ്ഥാന സമിതിയിൽ നിന്ന് രാജിവച്ചു
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍ ബിജെപി സംസ്ഥാന സമിതി അംഗത്വം രാജിവച്ചു. വ്യക്തിപരമായ തീരുമാനങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടിയെന്നും എല്ലാ ഉത്തരവാദിത്വങ്ങളും ഒഴിയുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
പക്ഷങ്ങളില്ലാതെ മുന്‍പോട്ടു പോവാന്‍ തീരുമാനിച്ചെന്നും അദ്ദേഹം അറിയിച്ചു. അദ്ദേഹം സംവിധാനം ചെയ്യുന്ന മമതധര്‍മ്മ എന്ന ചിത്രത്തിന് വേണ്ടി കഴിഞ്ഞ ദിവസം സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

ബിജെപിയുമായി വര്‍ഷങ്ങളോളമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അലി അക്ബര്‍. രേത്തെ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച അലി അക്ബര്‍ പിന്നീടാണ് ബിജെപിയിലേക്ക് എത്തിയത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ആം ആദ്മിക്ക് വേണ്ടി മത്സരിച്ചിരുന്നു. ഇപ്പോള്‍ ബിജെപിയില്‍ സംസ്ഥാന ഘടകത്തില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് രാജി. രണ്ട് ദിവസം മുമ്പാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. പിന്നാലെ അദ്ദേബം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഒരു മുസല്‍മാന്‍ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിലകൊള്ളുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന തെറിവിളികള്‍, സ്വകുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങള്‍ക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം,

അധികാരവും ആളനക്കവുമുള്ളപ്പോള്‍ ഉള്ളപ്പോള്‍ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്, വര്‍ഷങ്ങള്‍ക്കു മുന്‍പേ സംഘിപ്പട്ടം കിട്ടിയ മുസ്ലീങ്ങളെക്കുറിച്ചാണ്, അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തില്‍ ഓടി നടന്നു പ്രവര്‍ത്തിക്കുന്നതും കണ്ടു, ഒരുപാട് പേരെ എനിക്കറിയാം..

മുന്‍പ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധര്‍മ്മത്തെ അറിഞ്ഞു പുല്‍കിയവര്‍... രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവര്‍... അത്തരത്തില്‍ ചിലരെ വേട്ടയാടുന്നത് കണ്ടു... വേദനയുണ്ട്. ഒരുവനു നൊന്താല്‍ അത് പറയണം, പ്രതിഫലിപ്പിക്കണം അത് സമാന്യ യുക്തിയാണ്, പൂട്ടിട്ട് പൂട്ടിവയ്ക്കാന്‍ യന്ത്രമല്ല...

അതിനെ അത്തരത്തില്‍ കാണാതെ അംശവടികൊണ്ട് തടവലല്ല പരിഹാരം, കാണുന്ന കാഴ്ചയും, കേള്‍ക്കുന്ന കേഴ്വിയും ഒരു മനുഷ്യനില്‍ ചലനം സൃഷ്ടിക്കും അതുകൊണ്ടാണല്ലോ ആര്‍ജ്ജുനന്‍ അധര്‍മ്മികളായ ബന്ധു ജനങ്ങള്‍ക്കിടയില്‍ വില്ലുപേക്ഷിക്കാന്‍ തയ്യാറായപ്പോള്‍ ഭാഗവാന് ഉപദേശം നല്‍കേണ്ടിവന്നത്.. കൃഷ്ണന്‍ അര്‍ജ്ജുനനെ മാറ്റിനിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്..മഹാഭാരത കഥ ഓര്‍മ്മിപ്പിച്ചു എന്നേയുള്ളു...

കൃഷ്ണ പക്ഷം നിന്നു വേണം പ്രതിസന്ധികളെ നേരിടാന്‍, ഒച്ചയില്ലാത്തവന്റെ ആയുധമാണ് അക്ഷരങ്ങള്‍.. അത് കുറിക്കാന്‍ വിരല്‍ ആവശ്യപ്പെടും.. ആര് പൊട്ടിച്ചെറിഞ്ഞാലും ധര്‍മ്മവാദികളെ ഒന്നും ബാധിക്കയില്ല അത് ധര്‍മ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും,ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി അത് ഒന്ന് തീര്‍ക്കുന്നു. എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുന്‍പോട്ടു പോവാന്‍ തീരുമാനിച്ചു...എന്ത് കര്‍ത്തവ്യമാണോ ഭഗവാന്‍ എന്നിലര്‍പ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാന്‍ ഭഗവാന്‍ സഹായിക്കട്ടെ- അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, അലി അക്ബര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച് കുറിപ്പ് വൈറലായതിന് പിന്നാലെ പോസ്റ്റിന് താഴെ നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തി. ശരിക്കും നിങ്ങള്‍ പറഞ്ഞത് സത്യമാണ് അത് മനസ്സിലാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന് കഴിവ് കുറവിന് ശരിക്കും വ്യക്തമായി കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ബിജെപിയുടെ ധാരണ അവര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പോലെ ആണെന്നുള്ളതാണ്. ആദ്യം അണികളെ കൂടെ നിര്‍ത്താനും അവരെ സംരക്ഷിക്കാനും വേണ്ടി ശ്രമിച്ചില്ലെങ്കില്‍ കേരളത്തിലെ ബിജെപിയുടെ കാര്യം ഗോവിന്ദ എന്നായിരുന്നു ഒരാള്‍ അനുകൂലിച്ച് കമന്റ് പങ്കുവച്ചത്.

ചിലര്‍ സംസ്ഥാന ബിജെപി നേതാക്കളെ കുറ്റപ്പെടുത്തിയും രംഗത്തെത്തി. കേരളത്തിലെ പല നേതാക്കളുടെയും മനോ ഭാവം കണ്ടാല്‍ അവരോടുള്ള ആരാധന കൊണ്ടാവും കേരളത്തിലെ ബി ജെ പി പ്രവര്‍ത്തകര്‍ അനുഭാവികള്‍ എല്ലാ ശ്രമങ്ങള്‍ക്കും കൂടെ നില്‍ക്കുന്നത് എന്ന് കരുതി കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു. വിഡ്ഢികളുടെ ലോകത്ത് ജീവിക്കുന്ന നേതാക്കള്‍ എന്നായിരുന്നു ഒരാള്‍ കമന്റായി കുറിച്ചത്. താങ്കളുടെ അഭിപ്രായത്തെ അംഗീകരിക്കേണ്ടതാണ് ബിജെപി പഠിക്കില്ല' നന്നാകില്ല' ഒറ്റപ്പെടുമ്പോഴുള്ള വേദന പഴയ പ്രവര്‍ത്തകര്‍ക്ക് മനസ്സിലാകും. ഇപ്പോഴത്തെ മുഴുവന്‍ നേതൃത്വവും പണത്തിന് പിറകെയാണെന്ന് മറ്റൊരാള്‍ കുറ്റപ്പെടുത്തി.

അതേസമയം, അലി അക്ബര്‍ ബിജെപി സംസ്ഥാന സമിതിയില്‍ നിന്നും രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന രംഗത്തെത്തി. അലി അക്ബറിനെ പരിഹസിച്ചാണ് ശ്രീജിത്ത് പെരുമനയുടെ പോസ്റ്റ്. ചങ്ക് തകരുന്ന ഒരു വാര്‍ത്ത കേട്ടു.
കേട്ടത് സത്യമാകരുതേ എന്ന് കായംകുളം കൊച്ചുണ്ണിയുടെ നാമത്തില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയാണ്..

സംവിധായകന്‍ അലി അക്ബര്‍ ബി.ജെ.പി സംസ്ഥാന സമിതി അംഗത്വം രാജിവെച്ചു; മുസ്ലീം സംഘിയായി ജീവിക്കുന്നത് വെല്ലുവിളിയാണെന്ന് തിരിച്ചറിഞ്ഞതായി അദ്ദേഹം. ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി, ഉത്തരവാദിത്തങ്ങളൊഴിഞ്ഞു പക്ഷങ്ങളില്ലാതെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തെ മൊത്തത്തില്‍ പറ്റിച്ച് പിച്ചയെടുപ്പിച്ച മോങ്ങിജിയെക്കാള്‍ എനിക്കിഷ്ട്ടം സംഘികളെമാത്രം തിരഞ്ഞുപിടിച്ച് പറ്റിച്ച് പുഴ മുതല്‍ പുഴ വരെ നീന്തി കോണകം കീറിയ അലീഭായിയെയാണ്.

സംഘികളെ ഇങ്ങനെ പറ്റിച്ച മറ്റൊരു ജിഹാദി ചരിത്രത്തിലുണ്ടാക്കാനിടയില്ല. 'കണ്ണിമാങ്ങയുടെ അണ്ടി എന്ന് പറയുമ്പോള്‍ കാദര്‍ക്കാന്റെ കുണ്ടി ' എന്ന് കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്യ്യുന്നയെല്ലാ സൊ കോള്‍ഡ് ഗോഡ്‌സെ കുഞ്ഞാടുകള്‍ക്കും, മുസ്ലീം സംഘികള്‍ക്കും മാമ ധര്‍മ്മയുടെ പേരിലും, ദേശീയ മുസ്ലീങ്ങളുടെ പേരിലും ധ്വജ പ്രണാമം- ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വമ്പന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം രമ്യ പണിക്കര്‍; ഒപ്പം ആര്യയും പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications