'മരിച്ച' ബന്ധുവിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയവര്‍ അതു കണ്ട് ഞെട്ടി!! അയാള്‍...പിന്നീട് നടന്നത്

  • Written By:
Subscribe to Oneindia Malayalam

ഹൗറ: പശ്ചിമ ബംഗാളിലെ ഹൗറയില്‍ ഒരേ സമയം ഞെട്ടിക്കുകയും ചിരിപ്പിക്കുകയും ചെയ്ത സംഭവം നടന്നു. ഡോക്ടര്‍മാര്‍ മരിച്ചെന്നു പ്രഖ്യാപിച്ച രോഗിയെ ആശുപത്രിയില്‍ ജീവനോടെ കണ്ട ബന്ധുക്കള്‍ അമ്പരക്കുകയായിരുന്നു.

പിണറായി അഥവാ പുലിമുരുകന്‍!! ഞെട്ടിച്ചുകളഞ്ഞു മനോരമ!! സര്‍ക്കാരിനെ കുറിച്ച് പറയുന്നത്...

ദുബായില്‍ ഇന്ത്യന്‍ കുടുംബത്തിന്റെ വീട്ടില്‍ നടന്നത്...!! യുവതിയെ വേലക്കാരന്‍ കൊന്ന ശേഷം..!!!

'മരിച്ചത്' ജയനാരായണ്‍ പാണ്ഡെ

56 കാരനായ ജയനാരായണ്‍ പാണ്ഡെയാണ് മരിച്ചെന്ന ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. ഏകദേശം ഒരാഴ്ച മുമ്പാണ് അസുഖത്തെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവം ഇങ്ങനെ

മെയ് 16നാണ് കടുത്ത ആസ്തമയെയും ക്ഷയത്തെയും തുടര്‍ന്ന് ഹൗറയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനറല്‍ വാര്‍ഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിരുന്നത്.

ഡിസ്ചാര്‍ജ് ചെയ്തു

അസുഖം ഭേദമായതിനെ തുടര്‍ന്ന് പാണ്ഡെയെ ഡിസ്ചാര്‍ജ് ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ആശുപത്രി വിടാന്‍ പാണ്ഡെ ആഗ്രഹിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് താന്‍ കിടന്നിരുന്ന ആശുപത്രി കിടക്കയില്‍ മറ്റൊരു രോഗിയെ ഇയാള്‍ പിടിച്ചുകിടത്തി. നേരത്തേ നിലത്തു കിടന്ന രോഗിയെയാണ് പാണ്ഡെ കട്ടിലില്‍ കിടക്കാന്‍ നിര്‍ബന്ധിച്ചത്.

ചുറ്റിക്കറങ്ങി

ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടതോടെ പാണ്ഡെ വീട്ടില്‍ പോവാനോ ബന്ധുക്കളെ കാണാനോ ശ്രമിക്കാതെ ആശുപത്രിയില്‍ തന്നെ ചുറ്റിക്കറങ്ങുകയായിരുന്നു. മറ്റു രോഗികള്‍ക്കൊപ്പം സമയം ചെലവഴിച്ചും ഭക്ഷണം പങ്കിട്ടു കഴിച്ചും ഇയാള്‍ ആശുപത്രിയില്‍ തന്നെ കഴിയുകയായിരുന്നു.

അയാള്‍ മരിച്ചു

പാണ്ഡെയ്ക്കു പകരം ആശുപത്രി കിടക്കയില്‍ കിടന്നിരുന്ന രോഗിക്കൊപ്പം ആരുമുണ്ടായിരുന്നില്ല. ഗുരുതരമായ അസുഖമുണ്ടായിരുന്ന ഇയാള്‍ മരണത്തിനു കീഴടങ്ങി. പേര് തിരിച്ചറിയാത്തവര്‍ക്ക് x എന്നാണ് മാര്‍ക്ക് ചെയ്തിരുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

തെറ്റിദ്ധരിച്ചു

പാണ്ഡെയുടെ സ്ഥാനത്തു കിടന്നിരുന്ന രോഗി മരിച്ചപ്പോള്‍ അത് പാണ്ഡെയാണെന്നു കരുതി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു.

അവര്‍ കുതിച്ചെത്തി

പാണ്ഡെ മരിച്ചെന്ന് ആശുപത്രിയില്‍ നിന്നു വിളിച്ച് അറിയിച്ചതോടെ ബന്ധുക്കള്‍ ആശുപത്രിയിലേക്കു കുതിച്ചെത്തി. എന്നാല്‍ അവിടെത്തിയപ്പോള്‍ അവര്‍ കണ്ടത് വളരെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന പാണ്ഡെയെയാണ്.

തനിച്ചു താമസം

വിവാഹമോചിതനായ പാണ്ഡെ തനിച്ചാണ് താമസിച്ചുവന്നിരുന്നത്. തനിക്കു കഴിക്കാന്‍ ഭക്ഷണമൊന്നും കിട്ടാറില്ലെന്നും അതുകൊണ്ടു തന്നെ ആശുപത്രിയില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്നും പാണ്ഡെ അഭ്യര്‍ഥിച്ചു. ഒടുവില്‍ എത്ര കാലവും വരെ ആശുപത്രിയില്‍ തന്നെ കഴിയാന്‍ അധികൃതര്‍ അനുവദിക്കുകയും ചെയ്യുകയായിരുന്നു.

English summary
Relatives of a middle-aged patient in Howrah got the shock of their lives on after they rushed to hospital expecting to find him dead but, instead, found him hale and hearty.
Please Wait while comments are loading...