കാശ്മീരിലെ സാഹചര്യം കൈകാര്യം ചെയ്യുന്നത് അടിച്ചമര്‍ത്തലിലൂടെ: മെഹബൂബ മുഫ്തി
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സാഹചര്യം കൈകാര്യം ചെയ്യാനുള്ള കേന്ദ്രത്തിന്റെ ഒരേയൊരു മാര്‍ഗ്ഗമാണ് അടിച്ചമര്‍ത്തലെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) പ്രസിഡന്റ് മെഹബൂബ മുഫ്തി ആരോപിച്ചു. ബിപിന്‍ റാവത്തിന്റെ പ്രസ്ഥാവനക്ക് ട്വീറ്റിലൂടെ മറിുപടി നല്‍കുകയായിരുന്നു അവര്‍. കാശ്മീരില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് സൈനിക മേധാവി ബിപിന്‍ റാവത്ത് പ്രസ്ഥാവനയില്‍ പറഞ്ഞത്.

കാശ്മീരിനെ ഒരു തുറന്ന ജയിലാക്കി മാറ്റിയിരിക്കുകയാണ് അതിന് ശേഷമാണ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പറയുന്നത്. ബിപിന്‍ റാവത്തിന്റെ പ്രസ്ഥാവനയില്‍ അതിശയിക്കാനില്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞു. അടിച്ചമര്‍ത്തല്‍ മാത്രമാണ് ജമ്മു കാശ്മീരിലെ സാഹചര്യം കൈകാര്യം ചെയ്യാനുള്ള ഏക മാര്‍ഗമായി അവര്‍ കരുതുന്നതെന്നും, ഇത് ഇവിടെയെല്ലാം ശരിയാണെന്ന ഉദ്യോഗസ്ഥരുടെ വാദത്തിന് എതിരാണെന്നും മെഹബൂബ മുഫ്തി പറഞ്ഞു. അഫിഗാനിസ്ഥാനിലെ സ്ഥിതികള്‍ വിലയിരുത്തി ജമ്മുകാശ്മീരിലും സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിര്‍ത്തികള്‍ അടയ്ക്കണം, നിരീക്ഷണം ശക്തിപ്പെടുത്തണം, പുറത്ത് നിന്ന് ആറ് വന്നാലും അവരുടെ മേല്‍ ഒരു കണ്ണ് വേണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഗുവഹാത്തിയില്‍ നടന്ന ഒരു പിപാടിയില്‍ പറഞ്ഞിരുന്നു.
ആഭ്യന്തര സുരക്ഷയെ കുറിച്ചാണ് നമ്മളെല്ലാവരും ബോധവാന്മാരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നമ്മള്‍ സ്വയം പ്രതിരോധിക്കണം, നമ്മുടെ ജനങ്ങളെ സംരക്ഷിക്കണം, ഞങ്ങളുടെ സ്വത്ത് സംരക്ഷിക്കണം. ആഭ്യന്തര സുരക്ഷ വളരെ പ്രധാനമാണ്, നമ്മള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ ജനങ്ങളെ ആഭ്യന്തര സുരക്ഷയെക്കുറിച്ച് ബോധവത്കരിക്കണമെന്ന് താന്‍ കരുതുന്നുവെന്നും റാവത്ത് പറഞ്ഞു.
സിനിമാ താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ സംഭവത്തിലും ബിജെപിക്കെതിരെ മെഹബൂബ മുഫ്തി രംഗത്ത് വന്നിരുന്നു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ നടപടിയെടുക്കുന്നതിനുപകരം ആര്യന്‍ ഖാനെ പിന്തുടര്‍ന്ന് അക്രമിക്കുകയാണ് സര്‍ക്കാരും , നിയമപാലകരുമെന്നും അതിനും കാരണം ഖാന്‍ എന്ന കുടുംബപ്പേരാണെന്നാണെന്നുമാണ് അവര്‍ അന്ന് ബിജെപിയെ വിമര്‍ശിച്ചത്. ഇത് നീതിന്യായ വ്യവസ്ഥിതിയെ പരിഹസിക്കുന്നതാണെന്നും ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന ബിജെപി വോട്ട് ബാങ്കുകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മുസ്ലിങ്ങളെ ലക്ഷ്യംവെക്കുകയാണന്നുമാണ് മെഹബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചത്.
പ്രസ്ഥാവനക്ക് പിന്നാലെ ഡല്‍ഹിയിലെ ഒരു അഭിഭാഷകന്‍ പരാതി മെഹബൂബ മുഫ്തിക്കെതിരെ പരാതി നല്‍കിയിരുന്നു. നല്‍കുകയായിരുന്നു. മുഫ്തിയുടെ പ്രസ്ഥാവന സമുദായങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും വിദ്വേഷവും അശാന്തിയും സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രസ്താവനയാണെന്നും പരാതിയില്‍ ആരോപിച്ച് കൊണ്ടാണ് ഡല്‍ഹിയിലെ അഭിഭാഷകന്‍ മുഫ്തിക്കെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസ് രജസിറ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications