Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശാന്തിന്‍റെ കോണ്‍ഗ്രസിലെ പദവിയില്‍ തീരുമാനമായി?: സോണിയക്ക് നേരിട്ട് റിപ്പോര്‍ട്ട് നല്‍കും

ദില്ലി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ശക്തമായ സൂചനകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദില്ലിയിലെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വെച്ച് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമായിരുന്നു പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.

ഇത് സംബന്ധിച്ച് ചില നേതാക്കള്‍ അനൗദ്യോഗികമായ പ്രതികരണങ്ങള്‍ പുറത്ത് വന്നെങ്കിലും ഔദ്യോഗികമായി കോണ്‍ഗ്രസ് നേതൃത്വം മൗനം തുടരുകയാണ്. എന്നാല്‍ ഇപ്പോഴിതാ പ്രശാന്തിന്‍റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് കൂടുതല്‍ ശക്തമായ സൂചനകളാണ് പുറത്ത് വന്നരിക്കുന്നത്.

സാരിയിലും ഹോട്ട് ആയി പ്രിയ താരം ഒവിയ ഹെലന്‍: ചിത്രങ്ങള്‍ വൈറല്‍

പ്രശാന്ത് കിഷോര്‍

അധികം താമസിയാതെ തന്നെ പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ചും സംഘടനയിലെ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചും പാർട്ടി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നുമാണ് ദ വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2021 മെയ് മാസത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചത് മുതല്‍ തന്നെ പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നെന്നാണ് കോണ്‍ഗ്രസ് വ്യത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കോൺഗ്രസിനുവേണ്ടി

കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കണമെന്നും പാര്‍ട്ടില്‍ അംഗമാവന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയിലേക്ക് കടന്ന് വരുന്ന അദ്ദേഹത്തിന് ഏത് പദവി നല്‍ക്കും എന്നതില്‍ കോൺഗ്രസ് അധ്യക്ഷൻ തീരുമാനമെടുക്കേണ്ടതുണ്ട്. അത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്ന് വരികയാണെന്നും ഒരു കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

പശ്ചിമബംഗാൾ

ഈ വർഷം ആദ്യം നടന്ന പശ്ചിമബംഗാൾ, തമിഴ്‌നാട് തിരഞ്ഞെടുപ്പുകളിൽ കിഷോര്‍ വിജയിച്ചു. ഇതിന് ശേഷം ആര്‍ക്ക് വേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലേയെറ്റെടുത്ത് പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകകായിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് പ്രവേശന ചര്‍ച്ചകള്‍ക്ക് ചൂട് പിടിക്കാന്‍ തുടങ്ങിയത്.

 ഉപദേശക സംഘം

കിഷോറിന് അധ്യക്ഷന് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന പദേശക പദവി നല്‍കി കൊണ്ട് പാർട്ടിയിലേക്ക് കൊണ്ടുവരാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്. പാർട്ടിയിലെ സംഘടനാ മാറ്റങ്ങൾ, തിരഞ്ഞെടുപ്പ് തന്ത്രം, സഖ്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ആലോചിക്കുന്ന ഒരു ഉന്നതതല ഉപദേശക സംഘത്തിന്റെ ഭാഗമാകാനും ഇതോടെ അദ്ദേഹത്തിന് കഴിയും.

യുപിഎ അധ്യക്ഷ

മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്ക് വിവിധ നയപരമായ കാര്യങ്ങളിൽ ആലോചിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത ദേശീയ ഉപദേശക സമിതിയുടെ കോൺഗ്രസ് പതിപ്പായിരിക്കാം ഇതെന്നാണ് ഒരു പാർട്ടി നേതാവ് വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസ് നേതാവ്

അദ്ദേഹം [കിഷോർ] മുമ്പ് കോൺഗ്രസിനും മറ്റ് പാർട്ടികള്‍ക്കും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയെയും അമിത് ഷായെയും പരാജയപ്പെടുത്തണമെങ്കില്‍, ദേശീയതലത്തില്‍ ഒരു പ്രതിപക്ഷ ഐക്യം ഉണ്ടാവണമെന്നും, അത് കോണ്‍ഗ്രസ് ഇല്ലാതെ സാധ്യമാകില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ കിഷോറിന്‍റെ വരവ് കോണ്‍ഗ്രസിന് വളരെ ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം

Recommended Video

cmsvideo
    Changes in Congress leadership; Rahul Gandhi more likely to become Congress president

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+