ദീപേന്ദര്‍ ഹൂഡയ്ക്ക് മത്സരിക്കാന്‍ അനുവാദമില്ല, കോണ്‍ഗ്രസ് ജയിച്ചാല്‍ ഹരിയാനയില്‍ വമ്പന്‍ ട്വിസ്റ്റ്?
ന്യൂഡല്‍ഹി: ഭൂപീന്ദര്‍ ഹൂഡയുടെ മകനാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. കോണ്‍ഗ്രസില്‍ ഒരു തീരുമാനമെടുത്താല്‍ അത് മാറാന്‍ വലിയ പ്രയാസമാണ്. ഹരിയാനയിലെ നേതാക്കള്‍ ഇപ്പോള്‍ പറയുന്ന കാര്യമാണിത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഘട്ടത്തില്‍ മത്സരിക്കാന്‍ മോഹവുമായി നിരവധി പേര്‍ രംഗത്തുണ്ട്. അതില്‍ പ്രധാനിാണ് ദീപേന്ദര്‍ ഹൂഡ. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായിട്ടും ദീപേന്ദറിന് മത്സരിക്കാനുള്ള അനുമതി പാര്‍ട്ടി നല്‍കിയിട്ടില്ല.
നിലവില്‍ റോത്തക്കില്‍ നിന്നുള്ള എംപിയാണ് ദീപേന്ദര്‍. സിറ്റിംഗ് എംപിമാരെ മത്സരിപ്പിക്കേണ്ട തീരുമാനത്തിലാണ് കോണ്‍ഗ്രസ്. അതുകൊണ്ട് ദീപേന്ദറിന് ടിക്കറ്റ് ലഭിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ദീപേന്ദര്‍ കോണ്‍ഗ്രസിന്റെ ഹരിയാനയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളിലൊരാളായിട്ടാണ് പലരും കാണുന്നത്. ഹരിയാന കോണ്‍ഗ്രസിലെ പ്രമുഖനാണ് അദ്ദേഹം.

കോണ്‍ഗ്രസിന്റെ അവസാന ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും ദീപേന്ദര്‍ സിംഗ് ഹൂഡയുടെ പേരില്ല. ഇതോടെ അദ്ദേഹം മത്സരിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷം ട്വിസ്റ്റ് ഉണ്ടാവുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല കോണ്‍ഗ്രസ് ഹരിയാനയില്‍ സഖ്യമായി മത്സരിക്കാനായിട്ടായിരുന്നു തീരുമാനിച്ചത്. എന്നാല്‍ എഎപിയുമായും സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യം സീറ്റ് വിഭജനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കുകയായിരുന്നു. എഎപി 10 സീറ്റ് ചോദിച്ചെങ്കിലും നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.
നിലവില്‍ സിപിഎമ്മുമായിട്ട് മാത്രമാണ് കോണ്‍ഗ്രസിന് ഹരിയാനയില്‍ സഖ്യമുള്ളത്. ഭീവനി സീറ്റിലാണ് സിപിഎം മത്സരിക്കുക. അതേസമയം ദീപേന്ദര്‍ ഹൂഡ മത്സരിക്കുന്നില്ലെങ്കില്‍ ആരായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പം നിലവില്‍ വന്നിരിക്കുകയാണ്.
ഭൂപീന്ദര്‍ ഹൂഡ തന്നെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവേണ്ടി വരും. നിലവില്‍ കോണ്‍ഗ്രസിന്റെ പ്രചാരണങ്ങളെ നയിക്കുന്നതെല്ലാം ദീപേന്ദറാണ്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ദീപേന്ദര്‍ തുടരും. ഒരു എംപിയെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് ഹരിയാനയുടെ ചുമതലയുള്ള നേതാവ് ദീപക് ബാബരിയ പറഞ്ഞു.
അതേസമയം എംഎല്‍എമാര്‍ തിരഞ്ഞെടുപ്പിന് ശേഷം എംപിമാരെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ അവരെ മുഖ്യമന്ത്രിയാക്കുമെന്ന് ബാബരിയ സൂചിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയും, എംഎല്‍എമാര്‍ ദീപേന്ദറിനെ പിന്തുണയ്ക്കുകയും ചെയ്താല്‍ അദ്ദേഹത്തിന് മുഖ്യമന്ത്രിയാവാനുള്ള വഴി ഇതോടെ തുറന്നിരിക്കുകയാണ്. ഭൂപീന്ദര്‍ ഹൂഡ ഗാര്‍ഹി സമ്പല-കിലോയില്‍ നിന്നാണ് മത്സരിക്കുന്നത്. ഇത് ഹൂഡയുടെ കോട്ടയാണ്.
ഹോഡലില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ ഉദയ് ഭാന്‍ മത്സരിക്കുന്നുണ്ട്. വിനേഷ് ഫോഗട്ട് ജുലാനയില്‍ നിന്നും മത്സരിക്കും. നിരവധി സ്ഥാനാര്‍ത്ഥികള്‍ പ്രമുഖ രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പല നേതാക്കളുടെയും മക്കള്‍ക്കും ബന്ധുക്കള്‍ക്കും ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. രണ്‍ദീപ് സുര്‍ജേവാലയുടെ മകന്‍ ആദിത്യ സുര്‍ജേവാലയ്ക്കും ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications