Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശിരസ് ഛേദിക്കും' അന്ന് സംഘപരിവാര്‍ ഭീഷണി; ജെഎന്‍യു വിഷയത്തില്‍ പ്രതികരിച്ച് ദീപിക

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച വൈകീട്ടാണ് നടി ദീപിക പദുക്കോണ്‍ രംഗത്തെത്തിയത്. ക്യാമ്പസില്‍ എത്തി വിദ്യാര്‍ത്ഥികളെ നേരിട്ട് കണ്ടാണ് ഒപ്പമാണെന്ന് നടി പ്രഖ്യാപിച്ചത്. സംഭവത്തില്‍ താരത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. നടിയുടേത് പുതിയ സിനിമയ്ക്കായുള്ള പ്രമോഷനാണെന്നും നടിയുടെ ചിത്രങ്ങള്‍ ബഹിഷ്കരിക്കണമെന്നുമാണ് ബിജെപിയുടെ ആഹ്വാനം.

അതേസമയം ജെഎന്‍യു സംഭവങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. വിശദാംശങ്ങളിലേക്ക്

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം

രണ്ട് ദിവസം മുന്‍പ് ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ദീപിക പദുക്കോണ്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് ജെഎന്‍യുവില്‍ എത്തിയത്. ഏകദേശം 15 മിനിറ്റോളം അവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ചു.

ഐഷി ഘോഷിനെ കണ്ടു

ഐഷി ഘോഷിനെ കണ്ടു

വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച താരം അക്രമത്തില്‍ പരിക്കേറ്റ സു്റ്റഡന്‍സ് യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിനോടും മറ്റ് വിദ്യാര്‍ത്ഥികളോടും സംസാരിച്ച ശേഷമാണ് ക്യാമ്പസില്‍ നിന്ന് മടങ്ങിയത്. നടിയുടെ നടപടിയെ വാഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്.

ദീപികയ്ക്കെതിരെ പ്രചരണം

ദീപികയ്ക്കെതിരെ പ്രചരണം

എല്ലാത്തരം അനീതിക്കെതിരേയും ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും. ദീപിക, നിങ്ങളെയോര്‍ത്ത് അഭിമാനം തോന്നുന്നു എന്നായിരുന്നു ദീപികയുടെ ചിത്രം ഐഷി ഘോഷ് പങ്കുവെച്ചത്. അതേസമയം നടപടിയില്‍ ദീപികയ്ക്കെതിരെ ഇതിനോടകം തന്നെ സംഘപരിവാര്‍ സൈബര്‍ ടീം സമൂഹ മാധ്യമങ്ങളില്‍ പ്രചരണം ശക്തമാക്കിയിട്ടുണ്ട്.

ബഹിഷ്കരിക്കണമെന്ന്

ബഹിഷ്കരിക്കണമെന്ന്

ബിജെപിയുടെ ദില്ലി യൂനിറ്റ് പ്രതിനിധി തജീന്ദർ പാൽ സിംഗ് പരസ്യമായി തന്നെ ദീപികയുടെ സിനിമകൾ ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് രംഗത്തുവന്നു. ദീപികയുടെ വരാനിരിക്കുന്ന ഛപക് എന്ന ചിത്രം ബഹിഷ്കരിക്കണമെന്നാണ് ബിജെപിയുടെ ആഹ്വാനം. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ദീപിക പറയുന്ന അഭിമുഖവും സംഘപരിവാര്‍ കുത്തിപ്പൊക്കിയിട്ടുണ്ട്.

 വേദനിപ്പിക്കുന്നു

വേദനിപ്പിക്കുന്നു

അതേസമയം ജെഎന്‍യു സന്ദര്‍ശനത്തിന് ശേഷം ആക്രമണത്തെ കുറിച്ച് പ്രതികരിച്ച് താരം രംഗത്തെത്തി.വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ വേദനിപ്പിക്കുന്നുവെന്ന് ദീപിക പറഞ്ഞു. തനിക്ക് പറയാനുള്ളത് താന്‍ രണ്ട് വര്‍ഷം മുന്‍പ് പദ്മാവത് റിലീസ് ചെയ്തപ്പോള്‍ പറഞ്ഞതാണ്. ഇന്നത്തെ സാഹചര്യം യഥാര്‍ത്ഥത്തില്‍ വേദനിപ്പിക്കുന്നുണ്ട്, ദീപിക പറഞ്ഞു.

 സ്വാഭാവിക സംഭവമാകരുത്

സ്വാഭാവിക സംഭവമാകരുത്

വായില്‍ തോന്നിയത് എന്തും വിളിച്ച് പറഞ്ഞ് അതില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്ന തരത്തില്‍ ഇതൊരു സ്വാഭാവിക സംഭവമായി മാറരുതെന്ന് താന്‍ ആഗ്രഹിക്കുന്നു, ഇതല്ല നമ്മുടെ രാജ്യത്തിന്‍റെ അടിത്തറ, ദീപിക പറഞ്ഞു.

ശിരസ് ഛേദിക്കുമെന്ന്

ശിരസ് ഛേദിക്കുമെന്ന്

ജെ​എന്‍യുവില്‍ നടന്ന അക്രമ സംഭവങ്ങളില്‍ തനിക്ക് വളരെ ദേഷ്യമുണ്ട്. പക്ഷേ ഒരു നടപടിയും അക്രമികള്‍ക്കെതിരെ എടുക്കുന്നില്ലെന്നത് അസ്വസ്ഥതപെടുത്തുന്നുവെന്നും ദീപിക പറഞ്ഞു. പദ്മാവത് സിനിമ റിലീസ് ചെയ്ത സമയത്തും ദീപികയ്ക്ക് നേരെ വലിയ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ദീപികയുടെ ശിരസ് ഛേദിക്കും എന്നായിരുന്നു സംഘപരിവാര്‍ ഇയര്‍ത്തിയ ഭീഷണി.

ഭയമില്ലാതെ പ്രകടിപ്പിക്കാന്‍

ഭയമില്ലാതെ പ്രകടിപ്പിക്കാന്‍

നമ്മുടെ വ്യക്തിത്വം എന്താണെന്ന് ഭയമില്ലാതെ പ്രകടിപ്പിക്കാന്‍ നമുക്ക് സാധിക്കണം. ഇന്നത്തെ യുവ തലമുറയെ ഓര്‍ത്ത് തനിക്ക് അഭിമാനം തോന്നുന്നു. ജനങ്ങള്‍ തങ്ങളുടെ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുന്നു. അവര്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങുന്നു,ഇതെല്ലാം സന്തോഷിപ്പിക്കുന്നതാണ്.നമ്മള്‍ നമ്മുടെ രാജ്യത്തെ കുറിച്ചും അതിന്‍റെ നല്ല ഭാവിയെ കുറിച്ചും ചിന്തിക്കേണ്ടിരിക്കുന്നു, എന്നും അക്രമ സംഭവങ്ങളെ കുറിച്ച് ദീപിക പ്രതികരിച്ചിരുന്നു.

'ദീപികയ്ക്ക് നികുതിയെ കുറിച്ച് നല്ല ബോധ്യമുണ്ട്'; നടിക്കെതിരെ സന്ദീപ് ജി വാര്യര്‍

'എവിടേലും ഉറച്ച് നില്‍ക്കണം'; ജെഎന്‍യു വിഷയത്തിനിടെ വീണ്ടും വിദേശത്തേക്ക് പറന്ന് രാഹുല്‍, അമര്‍ഷം

ബ്രിട്ടീഷ് സൈന്യവും വരുന്നു?; എന്തിനും തയ്യാറായി ഗള്‍ഫ് തീരത്ത് 2 യുദ്ധക്കപ്പലുകള്‍, 48 മണിക്കൂര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+