Get Updates
Get notified of breaking news, exclusive insights, and must-see stories!

'എവിടേലും ഉറച്ച് നില്‍ക്കണം'; ജെഎന്‍യു വിഷയത്തിനിടെ വീണ്ടും വിദേശത്തേക്ക് പറന്ന് രാഹുല്‍, അമര്‍ഷം

ദില്ലി: ജെഎന്‍യുവിലെ ഫീസ് വര്‍ധനയ്ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വലിയ അക്രമമാണ് ഞായറാഴ്ച നടന്നത്. മുഖം മൂടിധരിച്ച് മാരകായുധങ്ങളുമായി ക്യാമ്പസില്‍ കടന്ന സംഘം വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.

എന്നാല്‍ ഇത്രയും സുപ്രധാനമായ സാഹചര്യത്തിനിടെ വീണ്ടും വിദേശത്തേക്ക് പറന്നിരിക്കുകയാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുലിന്‍റെ നടപടിക്കെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുകയാണ്.

 തിരഞ്ഞ് നോക്കാതെ രാഹുല്‍

തിരഞ്ഞ് നോക്കാതെ രാഹുല്‍

ഞായറാഴ്ച വൈകീട്ടാണ് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം നടന്നത്. മുഖം മൂടി ധരിച്ച് നൂറോളം പേര്‍ വരുന്ന സംഘം ക്യാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.ജെഎന്‍യുഎസ്യു പ്രസിഡന്‍റ് ഐഷി ഘോഷ്, അധ്യാപിക സുചിത്ര എന്നിവര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു.

 വലിയ പ്രതിഷേധം

വലിയ പ്രതിഷേധം

സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി രാഷ്ട്രീയ പ്രമുഖര്‍ ദില്ലിയില്‍ പ്രതിഷേധത്തില്‍ അണിനിരന്നത്. എന്നാല്‍ അവിടേയും രാഹുല്‍ ഗാന്ധി മാത്രം എത്തിയിരുന്നില്ല. രാഹുലിന് പകരം പരിക്കേറ്റവരെ എയിംസില്‍ എത്തി സന്ദര്‍ശിച്ചതാകട്ടെ പ്രിയങ്ക ഗാന്ധിയും. രാഹുലിന്‍റെ അസാന്നിധ്യത്തിനെതിരെ വലിയ പ്രതിഷേധമാണ് ട്വിറ്റേറിയന്‍സ് ഉയര്‍ത്തിയത്.

 വെറും 11 കിലോമീറ്ററെന്ന്

വെറും 11 കിലോമീറ്ററെന്ന്

രാഹുലിന്‍റെ വസതിയായ 10 ജനപഥില്‍ നിന്ന് വെറം 11 കിലോമീറ്റര്‍ മാത്രമാണ് ജെഎന്‍യുവിലേക്ക് ഉള്ളത്. എന്നിട്ട് പോലും രാഹുല്‍ എത്താതിരുന്നതിനെ ട്വിറ്റേറിയന്‍സ് ചോദ്യം ചെയ്തു. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച തന്നെ രാഹുല്‍ രാജ്യം വിട്ടിരുന്നുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു.

 കനയ്യക്ക് വേണ്ടി

കനയ്യക്ക് വേണ്ടി

2016 ല്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നതുമായി ബന്ധപ്പെട്ട് ജെഎന്‍യുവില്‍ പ്രതിഷേധം നടത്തിയതിന് അന്നത്തെ ജെഎന്‍യുഎസ്യു പ്രസിഡന്‍ററ് ആയിരുന്ന കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ക്യാമ്പസില്‍ എത്തി രാഹുല്‍ പ്രതിഷേധിച്ചിരുന്നു.

 വിമര്‍ശിച്ച് അമിത് ഷാ

വിമര്‍ശിച്ച് അമിത് ഷാ

അന്ന് രാഹുല്‍ രാജ്യവിരുദ്ധ നടപടികളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ബിജെപിയും അമിത് ഷായും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത്തവണ രാഹുല്‍ തന്‍റെ പ്രതിഷേധം ട്വിറ്ററില്‍ മാത്രം ഒതുക്കിയതിനെതിരെ പാര്‍ട്ടിയിലും പ്രതിഷേധം ശക്തമായിരിക്കുകയാണ്.

 ഇത് ആദ്യമായല്ല

ഇത് ആദ്യമായല്ല

ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ ഗാന്ധി ഇത് ആദ്യമായല്ല ഇത്തരത്തില്‍ സുപ്രധാന സംഭവങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നത്. മഹാരാഷ്ട്ര, ഹരിയാണ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്നും അദ്ദേഹം വിട്ട് നിന്നിരുന്നു.

 ഒളിച്ച് കളി തുടരുന്നു

ഒളിച്ച് കളി തുടരുന്നു

ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിനായുള്ള ആദ്യ പ്രചരണ വേദികളില്‍ രാഹുല്‍ സജീവമായി നിന്നിരുന്നെങ്കിലും അദ്ദേഹം അവസാന ഘട്ടം സഹോദരി പ്രിയങ്ക ഗാന്ധിയെ ചുമതലപ്പെടുത്തി സിയോളിലേക്ക് പറക്കുകയായിരുന്നു.

 പാര്‍ട്ടി വിശദീകരണം

പാര്‍ട്ടി വിശദീകരണം

ജാമിയ മിലിയലില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം സംഘര്‍ഷഭരിതമായപ്പോഴും രാഹുല്‍ സിയോളില്‍ ആയിരുന്നു. അന്ന് സംഭവം വിവാദമായതോടെ രാഹുല്‍ മുന്‍പേ നിശ്ചയിച്ച ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിലായിരുന്നുവെന്നാണ് പാര്‍ട്ടി നല്‍കിയ വിശദീകരണം

 പാര്‍ട്ടി പരിപാടികളിലും

പാര്‍ട്ടി പരിപാടികളിലും

ഇത് മാത്രമല്ല സിഎഎയ്ക്കെതിരായ പാര്‍ട്ടിയുടെ പ്രതിഷേധ പരിപാടികള്‍ സംബന്ധിച്ച അജണ്ട തയ്യാറാക്കുന്ന യോഗങ്ങളില്‍ പോലും രാഹുല്‍ പങ്കെടുത്തിരുന്നില്ലെന്ന് നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രാഹുല്‍ വീണ്ടും പാര്‍ട്ടി അധ്യക്ഷനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അദ്ദേഹത്തിന്‍റെ ഈ ഒളിച്ചുകളിക്കെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുകയാണ്.

 എല്ലാം വിഫലം

എല്ലാം വിഫലം

രാഹുല്‍ ഗാന്ധിയുടെ ഗംഭീക മടങ്ങി വരവ് ലക്ഷ്യം വെച്ചാണ് പാര്‍ട്ടി ഭാരത് ബച്ചാവോ റാലിയും പൗരത്വത്തിനെതിരായ പ്രതിഷേധ പരിപാടികളെല്ലാം സംഘടിപ്പിച്ചത്, എന്നാല്‍ രാഹുല്‍ നിരാശപ്പെടുത്തി, മറ്റൊരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

 ഉറച്ച് നില്‍ക്ക​ണം

ഉറച്ച് നില്‍ക്ക​ണം

അദ്ദേഹം സ്ഥിരത പുലര്‍ത്തുന്നില്ലെന്നതാണ് തന്നെ അസ്വസ്ഥതപെടുത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിനിടെ അധ്യക്ഷനെന്ന നിലയില്‍ വലിയ പ്രവര്‍ത്തനം കാഴ്ച വെച്ച രാഹുല്‍ പരാജയപ്പെട്ടതോടെ എല്ലാം ഉപേക്ഷിച്ച് പാര്‍ട്ടിയെ അനാഥമാക്കി മടങ്ങി, ഇങ്ങനെയല്ല ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ ചെയ്യേണ്ടതെന്ന് മറ്റൊരു നേതാവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+