ദീപികയുടെ കാവി ബിക്കിനിക്കെതിരെ ബിജെപി മന്ത്രി; ഷാരൂഖ് ഖാന്റെ പത്താന് റിലീസ് തടയണമെന്ന് മിശ്ര
മുംബൈ: ഷാരൂഖ് ഖാന്റെ പുതിയ ചിത്രം പത്താനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപിയും ഹിന്ദു മഹാസഭയും. ചിത്രത്തിന്റെ റിലീസ് തടയണമെന്നും, സംസ്കാരത്തിന് വിരുദ്ധമായ ചിത്രമാണ് ഇതെന്നുമാണ് വിമര്‍ശനം. കഴിഞ്ഞ ദിവസം ചിത്രത്തിലെ ബേഷറം എന്നൊരു ഗാനം പുറത്തിറങ്ങിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ഈ ഗാനം. നടി ദീപിക പദുക്കോണും ഷാരൂഖ് ഖാനും തമ്മിലുള്ള പ്രണയ സീനുകളായിരുന്നു ഗാനത്തിലെ ഹൈലൈറ്റ്. എന്നാല്‍ ദീപിക ധരിച്ചിരിക്കുന്ന കാവി നിറത്തിലുള്ള ബിക്കിനിയാണ് വലിയ പ്രശ്നമായിരിക്കുന്നത്. ഇത് സംസ്കാര വിരുദ്ധമാണെന്ന് മധ്യപ്രദേശിലെ ബിജെപി മന്ത്രിയായ നരോത്തം മിശ്ര പറഞ്ഞു.

ചിത്രത്തിലെ ആളുകള്‍ക്ക് കാണാന്‍ പറ്റാത്ത കാര്യങ്ങളുണ്ടെന്നാണ് മന്ത്രി ആരോപിക്കുന്നത്. തീര്‍ത്തും എതിര്‍പ്പുള്ള ചില മോശം കാര്യങ്ങള്‍ ആ സീനിലുണ്ട്. ആ രംഗങ്ങള്‍ മാറ്റിയിട്ടില്ലെങ്കില്‍ മധ്യപ്രദേശില്‍ പത്താനെ വിലക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. കാവി നിറത്തിലുള്ള ബിക്കിനിയായത് കൊണ്ട് തന്നെ ചിത്രത്തെ എന്ത് വന്നാലും സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് മന്ത്രി പറയുന്നത്.
ഈ നിറത്തിലുള്ള കോസ്റ്റിയൂമുകള്‍ മാറ്റണം, അതല്ലെങ്കില്‍ ആ രംഗം ചിത്രത്തില്‍ നിന്ന് നീക്കണം. എങ്കില്‍ മാത്രമേ ഈ ചിത്രം മധ്യപ്രദേശില്‍ റിലീസ് ചെയ്യണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു.
ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!
രാജ്യത്തെ ഛിന്നഭിന്നമാക്കണമെന്ന് കരുതുന്ന തുക്ക്ഡെ തുക്ക്ഡെ ഗ്യാങിനെ പിന്തുണയ്ക്കുന്നവരാണ് ദീപിക പദുക്കോണെന്ന് മന്ത്രി വിമര്‍ശിച്ചു. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ തീര്‍ത്തും അംഗീകരിക്കാന്‍ പറ്റാത്തതാണ്. ആ ഗാനത്തിലെ രംഗങ്ങള്‍ വൃത്തികെട്ട മനസോടെ ചിത്രീകരിക്കപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഹിന്ദു മഹാസഭയും ചിത്രത്തിനെതിരെ രംഗത്ത് വന്നു. ചിത്രത്തിലെ ബിക്കിനി രംഗങ്ങള്‍ കാവിയെയും ഹിന്ദു സംസ്കൃതിയെയും അപമാനിക്കുന്നതാണ്. എന്തുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് ഇതെല്ലാം അനുവദിക്കുന്നത്. അവര്‍ ഉറങ്ങുകയാണോ? ആ ചിത്രത്തിനെതിരെ നിരോധനം ഞങ്ങള്‍ കൊണ്ടുവരുമെന്നും ഹിന്ദു മഹാസഭാ പ്രസിഡന്റ് പറഞ്ഞു.
ചിത്രത്തെ എന്ത് വില കൊടുത്തും ഹിന്ദു മഹാസഭ എതിര്‍ക്കുമെന്നും സംഘടനയുടെ ദേശീയ പ്രസിഡന്റ് സ്വാമി ചക്രപാണി മഹാരാജ് പറഞ്ഞു. അതേസമയം ഷാരൂഖ് ഖാന് നാല് വര്‍ഷത്തിന് ശേഷം സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പത്താന്. ഇതിനോടകം വലിയ ഹൈപ്പ് ചിത്രത്തിനുണ്ട്.
ഷാരൂഖ് ഖാന്റെ സിക്സ് പാക്ക് ബോഡി രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അധോലോക നായകനായിട്ടാണ് അദ്ദേഹം എത്തുന്നതെന്നാണ് സൂചന. ദീപിക പദുക്കോണും, ജോണ്‍ എബ്രഹാമും ചിത്രത്തിലുണ്ട്. അടുത്ത വര്‍ഷം ജനുവരി 23നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications