കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോയ്‌ക്കോട്ട് ഛപ്പാക്ക് പൊളിഞ്ഞു... ദീപിക ചിത്രത്തിന് നികുതിയിളവ് നല്‍കി മധ്യപ്രദേശും ഛത്തീസ്ഗഡും

Google Oneindia Malayalam News

ദില്ലി: ജെഎന്‍യുവിലെ അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ ദീപിക പദുക്കോണിനെതിരെയും പ്രചാരണങ്ങള്‍ പൊളിയുന്നു. ബിജെപി, ആര്‍എസ്എസ് കേന്ദ്രങ്ങള്‍ ദീപികയുടെ പുതിയ ഛപ്പാക്കിനെ ബഹിഷ്‌കരിക്കണമെന്ന് വരെ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശും ഛത്തീസ്ഗഡും ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആസിഡ് ആക്രമണ ഇരയുടെ കഥ പറയുന്ന ചിത്രമാണിത്.

1

Recommended Video

cmsvideo
Trolls Tried To Boycott Deepika's 'Chhapaak' By Sharing The Same Screenshot | Oneindia Malayalam

ജനുവരി പത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പേ തന്നെ ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതില്‍ വലിയ രാഷ്ട്രീയം കൂടിയുണ്ട്. ആസിഡ് ആക്രമണ ഇരകളെ കുറിച്ച് പോസിറ്റീവായ സന്ദേശം സമൂഹത്തിന് നല്‍കുന്ന ചിത്രമാണ് ഛപ്പാക്കെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. ആസിഡ് ആക്രമണ ഇരയുടെ ധൈര്യത്തിന്റെ, കഷ്ടപ്പാടിന്റെ, ജീവിക്കാനുള്ള ആഗ്രഹത്തിന്റെ കഥാണ് ഛപ്പാക്ക്. അത് സമൂഹത്തിന്റെ മനോനിലയില്‍ മാറ്റം കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും കമല്‍നാഥ് പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെയുള്ള നീചമായ കുറ്റകൃത്യങ്ങളെ കുറിച്ചാണ് ഛപ്പാക്ക് പറയുന്നു. അത് സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കേണ്ടതാണ്. അത്തരമൊരു ചിത്രത്തിന് ഛത്തീസ്ഗഡില്‍ നികുതിയിളവ് നല്‍കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പറഞ്ഞു. കുടുംബത്തിനൊപ്പം പോയി ചിത്രം കണ്ട്, സമൂഹത്തില്‍ അവബോധമുണ്ടാക്കൂ എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങള്‍ ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

അതേസമയം ചിത്രത്തിനെതിരെ റിലീസിന് മുമ്പ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപക പ്രചാരണങ്ങളാണ് നടത്തിയത്. ഹിന്ദുക്കള്‍ ദീപികയുടെ ചിത്രം ബഹിഷ്‌കരിക്കണമെന്ന് വരെ പ്രചാരണമുണ്ടായിരുന്നു. ബോളിവുഡില്‍ നിന്ന് വലിയ പിന്തുണ ദീപികയ്ക്ക് ലഭിച്ചിരുന്നു. വിമര്‍ശനം കടുത്തതോടെ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ വിശദീകരണവുമായി വന്നിരുന്നു. ദീപികയ്‌ക്കോ മറ്റേതെങ്കിലും നടീ നടന്‍മാര്‍ക്കോ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സിഎഎയെ വേണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് ജൂഹി ചൗള... ശരിക്കും ദുരന്തമെന്ന് സുനില്‍ ഷെട്ടി!!സിഎഎയെ വേണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് ജൂഹി ചൗള... ശരിക്കും ദുരന്തമെന്ന് സുനില്‍ ഷെട്ടി!!

English summary
deepikas chhapaak declared tax free in two congress ruled states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X