ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം, രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു
ദില്ലി: ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരായ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ കേസില്‍ രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. നേരത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ നിര്‍ണായകമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് സിബിഐയുടെ നീക്കം. കീഴ് കോടതികള്‍ അവര്‍ക്ക് വരുന്ന ഭീഷണികളെ കുറിച്ച് പരാതിപ്പെടുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ ഗൗനിക്കാറില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

കേസില്‍ ഇതുവരെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ ജഡ്ജിമാര്‍ക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നും, അത്തരം ഉള്ളടക്കമുള്ള കണ്ടന്റുകള്‍ പ്രചരിപ്പിച്ചെന്നും സിബിഐ പറയുന്നു. ജൂലായ് ഒമ്പതിനാണ് കേസില്‍ ആദ്യ അറസ്റ്റുണ്ടാവുന്നത്. കഴിഞ്ഞ ദിവസമാണ് വീണ്ടും അറസ്റ്റുണ്ടായത്. നീതിപീഠത്തെ മനപ്പൂര്‍വം താറടിച്ച് കാണിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് സിബിഐ പറയുന്നു. ജഡ്ജിമാര്‍ക്കെതിരെയും കോടതികള്‍ക്കെതിരെയും ഇവരുടെ പല പരാമര്‍ശങ്ങളും അപകീര്‍ത്തികരമായിരുന്നു.
ജഡ്ജിമാരുടെ പല വിധികള്‍ക്കുമെതിരെയാണ് പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയത്. കേസില്‍ 16 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പതിമൂന്ന് പേരെയും സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള മൂന്ന് പേര്‍ വിദേശത്താണ്. പതിനൊന്ന് പേരുടെയും വിവരങ്ങള്‍ സിബിഐ പരിശോധിച്ചിട്ടുണ്ട്. തുടര്‍ന്നാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ഇവരുടെ വീടുകളില്‍ അടക്കം പരിശോധന നടത്തിയിട്ടുണ്ട്. പല രേഖകളും കണ്ടെത്തിയിട്ടുണ്ടെന്ന് സിബിഐ പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് സിബിഐ ഈ കേസ് രജിസ്റ്റര്‍ ചെയ്തത്.
Recommended Video
ജാര്‍ഖണ്ഡ് ജില്ലാ ജഡ്ജിനെ വധക്കേസുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണ്ണ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. സിബിഐയുടെ സമീപനത്തില്‍ മാറ്റം വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇതുവരെ അവരൊന്നും ചെയ്തിട്ടില്ല. വളരെ നിരാശ തോന്നുന്നു അവരുടെ പ്രവര്‍ത്തിയില്‍ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ഒരാഴ്ച്ചയ്ക്കുള്ളില്‍ കേന്ദ്രത്തിനോട് പ്രതികരണം അറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications