പ്രതിരോധ ബജറ്റ്: 3.62 ലക്ഷം കോടി വകയിരുത്തി, 7 ശതമാനത്തിന്റെ വര്‍ധന, പ്രതീക്ഷിച്ച നേട്ടമില്ല!!
ദില്ലി: റെയില്‍വേ ബജറ്റിനും കേന്ദ്ര ബജറ്റിനും പിന്നാലെ പ്രതിരോധ ബജറ്റും പ്രഖ്യാപിച്ചു. എന്നാല്‍ കാര്യമായ നേട്ടം പ്രതിരോധ മേഖലയ്ക്കില്ല. പ്രതിരോധ മന്ത്രാലയം 3.62 കോടിയാണ് അനുവദിച്ചത്. മൊത്തം 4,78,195.62 കോടിയാണ് അനുവദിച്ചത്. ഇത് പെന്‍ഷന്‍ അടക്കമുള്ള തുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.4 ശതമാനത്തിന്റെ വര്‍ധന മാത്രമാണ് ഉണ്ടായിരിക്കുന്നത്. 20 ശതമാനം വരെ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് ഈ തിരിച്ചടി. കഴിഞ്ഞ തവണ 3.37 ലക്ഷം കോടിയായിരുന്നു അനുവദിച്ചത്. പെന്‍ഷന്‍ തുക ഒഴിവാക്കിയാണ് 3.62 ലക്ഷം കോടി അനുവദിച്ചത്.

അതേസമയം ആയുധ നവീകരണത്തിന് അനുവദിച്ച തുകയില്‍ 18 ശതമാനം വര്‍ധനവുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് 1,35060 കോടിയായിട്ടാണ് തുക ഉയര്‍ന്നത്. കഴിഞ്ഞ തവണ 1,13734 കോടി രൂപയായിരുന്നു. ചൈനീസ് വെല്ലുവിളി അടക്കം നേരിടുന്ന ഘട്ടത്തില്‍ വലിയ പ്രതീക്ഷ പ്രതിരോധ ബജറ്റിലുണ്ടായിരുന്നു. നിരവധി പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ സൈന്യം തയ്യാറെടുക്കുകയാണ്. ഇതിനായി ഓര്‍ഡറുകളും നല്‍കിയിട്ടുണ്ട്. മിസൈലുകള്‍, സൈനിക വസ്ത്രങ്ങള്‍, എന്നിവയാണ് ഇതിലുള്ളത്. പ്രധാനമായും ലഡാക്കിലെ സൈനികര്‍ക്കാണ് ഇത് എത്തിച്ച് കൊടുക്കേണ്ടത്.
പ്രതിരോധ ബജറ്റിലെ തുക കുറഞ്ഞത് കൊണ്ട് ഇന്ത്യന്‍ സൈന്യം ഇവ എങ്ങനെ വാങ്ങുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ ഉള്‍പ്പെടുത്താത്ത 20776 കോടി പ്രതിരോധ മേഖല ചെലവിട്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ചൈനയെ നേരിടുന്നതിനായിരുന്നു. ഇത് കണക്കിലെടുത്തണം ഇത്തവണ പ്രതിരോധ ബജറ്റ് കുറഞ്ഞത്. ചെറിയ തോക്കുകളും, മറ്റ് വെടിക്കോപ്പുകളും, തണുപ്പ് കാലത്ത് ധരിക്കാനുള്ള വസ്ത്രങ്ങളുമാണ് ഇന്ത്യക്ക് ഇപ്പോള്‍ ആവശ്യം. നിരീക്ഷണത്തിനുള്ള വാഹനം അടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയും റഷ്യയുമാണ് ഇക്കാര്യത്തില്‍ ഇന്ത്യയെ സഹായിക്കുക.












Click it and Unblock the Notifications