മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്ഐആര്‍ നിര്‍ത്തിവയ്ക്കലും ആവശ്യപ്പെട്ട് ഡൽഹിയി ഇടതുവിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം. കൊണാട്ട് പ്ലേസിൽ എസ്എഫ്ഐ, എഐഎസ്എഫ്, ഡിഐഎഫ്എൈ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ജന്തർ മന്തറിൽ നിന്ന് 200 മീറ്റർ അകലെയാണിത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാർഥികളെ കേന്ദ്രസേനയും പോലീസും ചേർന്നാണ് നീക്കുന്നത്. വിദ്യാർത്ഥികളെ വലിച്ചിഴച്ച് വാഹനങ്ങളിലേക്ക് നീക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സിതോമസ്, എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദർശ് എം സജി അടക്കമുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
അതിനിടെ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തെ നേരിട്ട പോലീസ് നടപടിക്കെതിരെ സുപ്രീം കോടതി രൂക്ഷവിമർശനം ഉയർത്തി. പോലീസ് സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കേണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുതെന്നും കോടതി ഇടക്കാല ഉത്തരവിറക്കി
Oct 12, 2026, 10:49 am IST
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡ. തിങ്കളാഴ്‌ച ഇന്ത്യ സഖ്യം സുപ്രീം കോടതിയിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Oct 11, 2026, 7:38 pm IST
വോട്ട് മോഷണം അവസാനിപ്പിക്കുക, വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിശോധന നിർത്തിവയ്ക്കുക, ബാലറ്റ് പേപ്പർ സംവിധാനം പുനഃസ്ഥാപിക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യ സഖ്യ നേതാക്കൾ തിങ്കളാഴ്‌ച സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് ലോക്‌സയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടുള്ള നിവേദനം ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിന് സമർപ്പിക്കാനാണ് നേതാക്കളുടെ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
Oct 11, 2026, 6:56 pm IST
മുത്തശ്ശിയുടെ മരണവിവരം അറിഞ്ഞതിനെത്തുടർന്ന് കോക്ക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് വീട്ടിലേക്ക് മടങ്ങാനുള്ള യാത്രാസൗകര്യം ഒരുക്കാമെന്നും കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ സഹായിക്കാമെന്നും അറിയിച്ചിരുന്നതായി ഡൽഹി പൊലീസ് ഞായറാഴ്‌ച വ്യക്തമാക്കി.
ദിപ്കെയുടെ മോചനം വൈകിപ്പിച്ചതിനാൽ മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന കുടുംബത്തിന്റെ ആരോപണത്തിന് മറുപടിയായാണ് പൊലീസിന്റെ വിശദീകരണം.
Oct 11, 2026, 6:17 pm IST
മുഖ്യ തെര.കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നാളെ കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. എൽഡിഎഫ് പ്രമേയത്തെ പിന്തുണക്കും.
Oct 11, 2026, 5:55 pm IST
നേരത്തെ നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് കോക്ക്റോച്ച് ജനത പാർട്ടിക്ക് (സിജെപി) ജന്തർ മന്തറിൽ പുതിയ പ്രതിഷേധം നടത്താൻ അനുമതി നിഷേധിച്ചതെന്ന് ഡൽഹി പൊലീസ്.
Oct 11, 2026, 5:09 pm IST
ഡൽഹിയിലെ കനോട്ട് പ്ലേസിലുള്ള പാലിക ഷോപ്പിങ് കോംപ്ലക്‌സിന്റെ നാലാം നമ്പർ ഗേറ്റിന് സമീപം പ്രതിഷേധക്കാരും വലതുപക്ഷ സംഘടനകളുടെ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് ഇടപെട്ടു. ഷോപ്പിങ് കോംപ്ലക്‌സിന് സമീപം ഒരു സംഘം പ്രതിഷേധക്കാർ പ്രകടനം നടത്തുന്നതിനിടെയാണ് വലതുപക്ഷ സംഘടനകളുടെ പ്രവർത്തകർ സ്ഥലത്തെത്തിയത്. ഇവരിൽ ചിലരുടെ കൈവശം വടികളുമുണ്ടായിരുന്നു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചു.
Oct 11, 2026, 4:37 pm IST
ഏകദേശം 24 മണിക്കൂറിന് ശേഷം കസ്‌റ്റഡിയിൽ നിന്ന് മോചിതനായ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ, പ്രതിഷേധം നടത്തില്ലെന്ന് ഉറപ്പുനൽകുന്ന ഒരു രേഖയിലും താൻ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി. വീണ്ടും തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
Haven’t signed any bond that says we won’t protest. We will hit the streets again.
തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ന്യൂഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിലെ ഹാർവാർഡ് കെന്നഡി സ്‌കൂളിലെ വിദ്യാർഥി സംഘടന രംഗത്തെത്തി.
Oct 11, 2026, 4:01 pm IST
ചീഫ് ജസ്റ്റിനെ കാണാനൊരുങ്ങി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും. ഇന്ന് വൈകീട്ട് 5 നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കാണുക. വോട്ടു ചോരിയിൽ പ്രതിപക്ഷത്തിൻ്റെ ആശങ്കകൾ പങ്കുവെയ്ക്കുകയാണ് ലക്ഷ്യം.
Oct 11, 2026, 3:51 pm IST
അപ്രതീക്ഷിതമായി പാർലമെന്റിന് മുന്നിലേക്ക് ഇരച്ചെത്തി എൻ എസ് യു പ്രവർത്തകർ; ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്
Oct 11, 2026, 3:34 pm IST
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുക്കുന്നു
Oct 11, 2026, 3:32 pm IST
വിദ്യാർത്ഥി നേതാവ് നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് പോലീസ്
Oct 11, 2026, 3:22 pm IST
'മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം പോലീസ് അടിച്ചമർത്തുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കണം. ഗ്യാനേഷ് കുമാറിനെ പുറത്താക്കണം, എസ്ഐആർ നിർത്തണം, വെട്ടിമാറ്റിയ മുഴുവൻ പേരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണം എന്നീ ആവശ്യങ്ങൾ പ്രതിഷേധത്തിൽ ഉയർത്തും. വ്യാപക പ്രതിഷേധങ്ങളിൽ മോദി സർക്കാർ അടിമുടി ഉലഞ്ഞു എന്നത് വ്യക്തം. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ പോലീസ് നടത്തിയ നിഷ്ഠൂരമായ അടിച്ചമർത്തലിനെ അതിശക്തമായി അപലപിക്കുന്നു. പ്രതിഷേധക്കാർക്ക് നേരെ ഭരണകൂടത്തിന്റെ മുഴുവൻ ശക്തിയും പ്രയോഗിച്ചു. വൻതോതിൽ സുരക്ഷാസേനയെ വിന്യസിച്ച് റോഡുകളിൽ ബാരിക്കേഡും സ്ഥാപിച്ചു. സഞ്ചാരത്തിനും ആശയവിനിമയത്തിനും നിയന്ത്രണം ഏർപ്പെടുത്തി. സമാധാനപരമായി പ്രതിഷേധിക്കുക എന്ന ജനാധിപത്യപരമായ അവകാശത്തിന്റെയും ഭരണഘടന ഉറപ്പു നൽകുന്ന സ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണിത്. ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുന്നു എന്ന് പ്രതിഷേധങ്ങളെ നേരിട്ട രീതിയിലൂടെ വ്യക്തമായി. എസ്ഐആർ സംബന്ധിച്ച് ഉയർന്ന ഗുരുതര ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് പകരം വിയോജിപ്പുകളെ അടിച്ചമർത്തുകയാണ്. വോട്ടവകാശം ജനാധിപത്യത്തിൻ്റെ അടിസ്ഥാനമാണ്. സുതാര്യമല്ലാത്ത നടപടിക്രമങ്ങളിലൂടെയോ ഏകപക്ഷീയമായ ഒഴിവാക്കലുകളിലൂടെയോ ഈ അവകാശം ഹനിക്കാനാവില്ല. അടിച്ചമർത്തലിലൂടെ ജനകീയ പ്രതിഷേധം ഇല്ലാതാക്കാനുള്ള നീക്കങ്ങൾ പരാജയപ്പെടും', സിപിഎം പോളിറ്റ് ബ്യൂറോ
Oct 11, 2026, 3:02 pm IST
അതേസമയം രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്ന് സൌരവ് ദാസ് പ്രതികരിച്ചു. 'തങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിന് മുൻപിൽ അവതരിപ്പിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം. എന്നാൽ ഇന്ന് സർക്കാർ തങ്ങളുടെ പൌരൻമാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. മുഴുവൻ ഡൽഹിയും 40,000ത്തോളം പേരെ നിരത്തി കോട്ടകെട്ടിയത് പോലെയാണ് ഉള്ളത്. ഞങ്ങളുടെ പ്രതിഷേധത്തിന് തെറ്റായ പ്രതിച്ഛായ നൽകാനാണ് അവരുടെ ശ്രമമെന്നും സൌരവ്
Oct 11, 2026, 3:02 pm IST
റ്റക്കാര്യമേ ഇപ്പോൾ പറയാനുള്ളൂ. പോരാട്ടം തുടങ്ങിയിട്ടേ ഉള്ളൂ. ഇതൊരു യുദ്ധമാക്കി മാറ്റിയതിൽ മോദിയും ഷായും ലജ്ജിക്കണം', അശുതോഷ് റാങ്ക
Oct 11, 2026, 2:34 pm IST
കേന്ദ്രസർക്കാരിനും ഡൽഹി പോലീസിനുമെതിരെ ആഞ്ഞടിച്ച് സിജെപി നേതാക്കളുടെ പത്രസമ്മേളനം. ഡൽഹിയിൽ നടക്കുന്നത് പോലീസ് രാജ് ആണെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും സിജെപി വിമർശിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെയാണ് അതിക്രൂരമായി അറസ്റ്റ് ചെയ്ത് നീക്കുന്നത്. നരേന്ദ്ര മോദി രാജ്യത്തിന് തന്നെ അപമാനമാണെന്നും സിജെപി കുറ്റപ്പെടുത്തി.
Oct 11, 2026, 2:29 pm IST
പോരാട്ടം തുടങ്ങിയിട്ടേ ഉള്ളൂവെന്ന് സിജെപി നേതാവ് അശുതോഷ്
Oct 11, 2026, 2:17 pm IST
സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്
CJP Leaders Ankit Bharadwaj, Anam, Mukesh all-rounder, Balakrishna, Sudhir Sangwan got detained while protesting peacefully Today!
We will neither back down nor be intimidated.
This is the beginning of the end of this dictatorship. https://t.co/Ze53Gpovbo
— Cockroach Janta Party - CJP (@Cockroachisback) October 11, 2026
Oct 11, 2026, 2:16 pm IST
ദില്ലിയിൽ നടക്കുന്നത് പോലീസ് രാജെന്ന് സിജെപി
Oct 11, 2026, 2:15 pm IST
പ്രതിഷേധം തുടരുമെന്ന് സിജെപി നേതാവ് സൌരവ് ദാസ്. തുടർ സമരപരിപാടികൾ ഉടൻ പ്രഖ്യാപിക്കും.
Oct 11, 2026, 1:33 pm IST
വാഹനത്തിനുള്ളിൽ തന്നെ മർദ്ദിച്ചുവെന്ന് ജോണ്‍ ബ്രിട്ടാസ്. എംപിയാണെന്ന് പറഞ്ഞിട്ടും മർദിച്ചു.
Oct 11, 2026, 1:33 pm IST
കസ്റ്റഡിയിലെടുത്ത ജോണ്‍ ബ്രിട്ടാസ് എംപിയെ വഴിയിൽ ഇറക്കിവിട്ട് പോലീസ്. ബ്രിട്ടാസിന് ദേഹാസ്വസ്ഥ്യം
Oct 11, 2026, 1:28 pm IST
മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലേക്ക് തിരിച്ച് അഭിജിത് ദീപ്കെ
Heading back to my village to be with my family during this moment of grief.
Saurav and Ashu will address a press conference shortly in Delhi.
The CJP will neither back down nor be intimidated.
October 10 will go down as the beginning of the end of this dictatorship.
ഞാൻ ഇന്ത്യൻ പൌരനാണെന്ന് ധ്രുവ്. നെയിം പ്ലേറ്റ് പോലും ഇല്ലാത്ത ആളുകളാണ് തന്നെ പിടിച്ചുവലിച്ച് ജീപ്പിലേക്ക് കയറ്റിയത്. ചെരുപ്പ് പോലും ധരിക്കാൻ സമ്മതിച്ചില്ല. തുടർന്ന് രണ്ട് പോലീസ് സ്റ്റേഷനുകളിൽ തന്നെ കൊമ്ടുപോയി. ഫോണ്‍ പോലും ഉപയോഗിക്കാൻ അനുവദിച്ചില്ല. ഈ രാജ്യം യഥാർത്ഥത്തിൽ ഏകാധിപതിയാണ് ഭരിക്കുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് ഉള്ളതെന്നും ധ്രുവ് റാഠി.
READ MORE
12:09 AM, 10 Oct
ജന്തർ മന്തറിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കുകയാണെന്ന് സിജെപി നേതാക്കൾ ആരോപിച്ചു. യുവതലമുറയെ കേന്ദ്ര സർക്കാർ ഭയപ്പെടുകയാണെന്ന് പാർട്ടി നേതാവ് അഭിജീത് ദിപ്കെയും അവകാശപ്പെട്ടു.
12:10 AM, 10 Oct
രാവിലെ 9.30ന് ഡൽഹിയിലെത്തുമെന്ന് സിജെപി നേതാവ് അഭിജീത് ദിപ്കെ അറിയിച്ചു. ഇടത് കൈയിൽ ബാൻഡേജ് കെട്ടിയ നിലയിൽ ഭരണഘടന കൈയിൽ പിടിച്ചുനിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Will be landing in Delhi tomorrow at 9:30 am https://t.co/VhoY9k5b4T
ഒക്ടോബർ 10-ന് നടത്താൻ ഉദ്ദേശിക്കുന്ന പ്രതിഷേധത്തിന് അനുമതി നൽകുന്നത് ക്രമസമാധാന നിലയിൽ "ഗുരുതരമായ" പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് സിജെപിക്ക് കത്തെഴുതി.
7:03 AM, 10 Oct
ജന്തര്‍ മന്തറില്‍ സിജെപി നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ഡല്‍ഹി പോലീസ് ന്യൂഡല്‍ഹി ജില്ലയെ 20 മേഖലകളായി തിരിച്ചു. ഓരോ മേഖലയുടെയും മേല്‍നോട്ടം ജോയിന്റ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരടങ്ങുന്ന സംഘം നിര്‍വഹിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
7:04 AM, 10 Oct
ന്യൂഡല്‍ഹിയിലെ ലുട്ടിയന്‍സ് സോണ്‍ മുഴുവനായും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു
7:12 AM, 10 Oct
ജന്തര്‍ മന്തറില്‍ നിശ്ചയിച്ചിട്ടുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് പോകാന്‍ സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്കെ മുംബൈ വിമാനത്താവളത്തിലേക്ക് തിരിച്ചു. അദ്ദേഹം രാവിലെ 10 മണിയോടെ ഡല്‍ഹിയില്‍ എത്തുമെന്ന് സിജെപി ഭാരവാഹി അറിയിച്ചു.
7:31 AM, 10 Oct
സുരക്ഷാസേന ഡല്‍ഹിയില്‍
7:40 AM, 10 Oct
സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഡല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്നുള്ള മീററ്റ്, ബറേലി മേഖലകളിലെ എല്ലാ ജില്ലകളോടും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലേക്കുള്ള വഴികളില്‍ കര്‍ശന പരിശോധനയും സോഷ്യല്‍ മീഡിയയില്‍ ശക്തമായ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലഖ്നൗ, ആഗ്ര, മീററ്റ്, ബറേലി, ഗാസിയാബാദ്, നോയിഡ, പ്രയാഗ്രാജ്, വാരണാസി എന്നിവിടങ്ങളില്‍ ആസൂത്രണം ചെയ്തിട്ടുള്ള പ്രതിഷേധങ്ങളും നിരീക്ഷണത്തിലാണ്.
8:05 AM, 10 Oct
സൗരവ് ദാസിന്റെ പ്രതികരണം
It’s a fight to reclaim our country!
It’s a fight to save our democracy!
It’s a fight for the future of us Gen-Zs!
Incredibly proud of my generation. We will fight till we ensure a corruption-free system. See you all in and around Jantar Mantar in a few hours! It’s a long fight. 🇮🇳❤️✊🏻🪳
#CockroachesAssemble
സിജെപി അനുകൂലികള്‍ ഡല്‍ഹിയിലേക്ക് നീങ്ങുന്നത് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. പ്രക്ഷോഭകര്‍ ദേശീയ തലസ്ഥാനത്തേക്ക് നീങ്ങുന്നത് തടയാന്‍ ഡല്‍ഹി പോലീസുമായി സഹകരിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും പോലീസ് മേധാവികള്‍ക്കും അയച്ച കത്തില്‍, ആസൂത്രിതമായ ഈ പ്രക്ഷോഭം ക്രമസമാധാനത്തെയും പൊതുക്രമത്തെയും ഗുരുതരമായി ബാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ ചൂണ്ടിക്കാട്ടി.
8:30 AM, 10 Oct
ഡല്‍ഹിയിലെങ്ങും കനത്ത സുരക്ഷ
#WATCH | Delhi: Security tightened, and barricades put up at Jantar Mantar ahead of the protest today. https://t.co/9CcWs0nzZO
ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ സിജെപി സ്ഥാപക നേതാവ് അഭിജിത് ദീപ്കെയും കോ-കണ്‍വീനര്‍ സൗരവ് ദാസും
8:44 AM, 10 Oct
കര്‍ശന സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെ മൂന്ന് കായിക സമുച്ചയങ്ങള്‍ താല്‍ക്കാലിക തടങ്കല്‍ കേന്ദ്രങ്ങളായി ഉപയോഗിക്കാന്‍ സാധ്യത. പ്രതിഷേധവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികള്‍ക്കിടെ കസ്റ്റഡിയിലെടുക്കുന്നവരെ പാര്‍പ്പിക്കാനായി ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, വടക്കന്‍ ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയം, ഇന്ത്യാ ഗേറ്റിന് സമീപമുള്ള മേജര്‍ ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയം എന്നിവ ഉപയോഗിക്കാന്‍ പോലീസ് പദ്ധതിയിടുന്നതായി സര്‍ക്കാരിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
9:14 AM, 10 Oct
ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വിമര്‍ശിച്ചു. വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ ബിജെപിക്ക് കൂടുതല്‍ തിരിച്ചടിയാകുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ തടസങ്ങള്‍ക്കിടയിലും യുവാക്കള്‍ ദേശീയ തലസ്ഥാനത്ത് ഒത്തുചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
'ആരുടെയും തടസപ്പെടുത്തലുകള്‍ക്ക് മുന്നില്‍ ഇത് നിലയ്ക്കില്ല. ഇനി രാജ്യം ഡല്‍ഹിയില്‍ ഒന്നിക്കും! രാജ്യത്തെ യുവശക്തിക്കൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു. അധികാരബലം ഉപയോഗിച്ച് ജനങ്ങളെ തടയാമെന്ന് ബിജെപി സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍, അതവരുടെ വലിയൊരു തെറ്റായി മാറും. ജന്തര്‍-മന്തര്‍ എന്നത് ഇപ്പോള്‍ വെറുമൊരു സ്ഥലപ്പേരല്ല; അതൊരു പുതിയ അവബോധത്തിന്റെയും ഉണര്‍വിന്റെയും പ്രതീകമായി മാറിയിരിക്കുന്നു. പ്രതിഷേധക്കാരെ സര്‍ക്കാര്‍ തടയുകയാണെങ്കില്‍, രാജ്യത്തുടനീളം ജന്തര്‍-മന്തര്‍ ഉയര്‍ന്നുവരും,' അദ്ദേഹം പറഞ്ഞു.
9:36 AM, 10 Oct
പ്രതിഷേധം നടക്കുന്ന സ്ഥലത്തിന് ചുറ്റും 24 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് സേവനം തടഞ്ഞുകൊണ്ട് ഡല്‍ഹി പോലീസ് ഉത്തരവിട്ടു. അതേസമയം, സര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും ചൂണ്ടിക്കാണിക്കുന്ന ഉള്ളടക്കങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ആവശ്യപ്പെട്ടു.
സ്പെഷ്യല്‍ സെല്‍ പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, ജന്‍പഥ്-കര്‍ത്തവ്യ പഥ് ജംഗ്ഷന് ചുറ്റുമുള്ള നാല് കിലോമീറ്റര്‍ പരിധിയിലാണ് ഇന്റര്‍നെറ്റ് നിയന്ത്രണം ബാധകമാകുക. ദേശീയ തലസ്ഥാനത്ത് അസാധാരണമായ നടപടിയായി കണക്കാക്കപ്പെടുന്ന ഈ ഇന്റര്‍നെറ്റ് വിച്ഛേദിക്കല്‍, കഴിഞ്ഞ ജൂലൈയില്‍ നടന്ന പ്രതിഷേധ വേളയിലും നടപ്പിലാക്കിയിരുന്നു.
9:54 AM, 10 Oct
ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
10:16 AM, 10 Oct
സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയെ കസ്റ്റഡിയിലെടുത്തു. ബൃന്ദ കാരാട്ട്, കെകെ ശൈലജ, ശ്രീമതി ടീച്ചര്‍, ഇപി ജയരാജന്, ശിവദാസന്‍ എംപി എന്നിവരും കസ്റ്റഡിയില്‍
10:41 AM, 10 Oct
രാജ്യത്ത് അതീവ അപകടകരവും ഗൗരവകരവുമായ സാഹചര്യം സൃഷ്ടിക്കുന്ന അരാജകവാദികളായ കൂട്ടായ്മകള്‍ ആണ് സിജെപിയും ഇന്ത്യ സഖ്യവുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്.
10:43 AM, 10 Oct
പ്രതിപക്ഷ നേതാവ് പിണറായി വിജയന് കസ്റ്റഡിയില്‍. സിപിഎം നേതാക്കളായ കെഎന്‍ ബാലഗോപാലിനേയും ജോണ്‍ ബ്രിട്ടാസിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജന്തര്‍ മന്തറിന് തൊട്ടുമുന്നില്‍ വെച്ചാണ് മൂവരേയും കസ്റ്റഡിയിലെടുത്തത്
കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് കറുത്ത അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നതിനായി മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുകയും ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തുവെന്ന് എഎപി എംഎല്‍എ ഗോപാല്‍ റായ് ആരോപിച്ചു.
11:03 AM, 10 Oct
രാജ്യം ഭരിക്കുന്നത് ഏകാധിപതിയെന്ന് സിജെപി. തെറ്റുകൾ ചോദ്യം ചെയ്യുകയും മൌനം പാലിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന യുവാക്കളെ ഏകാധിപതി ഭയന്നിരിക്കുന്നുവെന്നും സിജെപി.
11:11 AM, 10 Oct
അഭിജിത് ദീപ്കെയെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ
BREAKING! Abhijeet Dipke, CJP Team Detained Inside Plane at Delhi Airport
https://t.co/UBxTBF5wjw