വീണ്ടും വമ്പന്‍ വാഗ്ദാനവുമായി കെജ്രിവാള്‍; 'ഡല്‍ഹിയില്‍ 24 മണിക്കൂറും ജലവിതരണം നടപ്പാക്കും'
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ വാഗ്ദാനം പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. തങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയിലുടനീളം 24 മണിക്കൂറും ജലവിതരണം ഉറപ്പാക്കും എന്ന് കെജ്രിവാള്‍ പറഞ്ഞു. നഗരത്തിലെ രാജേന്ദ്ര നഗര്‍ എന്ന പ്രദേശത്ത് ഇതിനകം തന്നെ ഈ സംരംഭം നടപ്പിലാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു.
ചൈനയുടെ ബ്രഹ്‌മാസ്ത്രം സൗജന്യമായി പാകിസ്ഥാനിലേക്ക്..? ഒന്നും രണ്ടുമല്ല, 40 എണ്ണം! കരുതലോടെ ഇന്ത്യ
സെന്‍ട്രല്‍ ഡല്‍ഹിയിലെ രാജേന്ദ്ര നഗറില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ''ഇന്ന് മുതല്‍ രാജേന്ദ്ര നഗറിലെ ഒരു കോളനിയില്‍ 24 മണിക്കൂറും ജലവിതരണം ആരംഭിക്കുന്നു. താമസിയാതെ, ഇത് മുഴുവന്‍ നഗരത്തിലും ലഭ്യമാകും', അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടി ആരംഭിച്ച ക്ഷേമ സംരംഭങ്ങളുടെ തുടര്‍ച്ചയാണ് പുതിയ പ്രഖ്യാപനം.

നേരത്തെ 60 വയസും അതില്‍ കൂടുതലുമുള്ള ഡല്‍ഹി നിവാസികള്‍ക്ക് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന സഞ്ജീവനി യോജന കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്ത ജംഗ്പുര നിയമസഭാ മണ്ഡലത്തില്‍ ഇതിനോടകം പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
'സഞ്ജീവനി യോജന പ്രകാരം 60 വയസിന് മുകളിലുള്ള മുതിര്‍ന്ന വ്യക്തികള്‍ക്ക് അസുഖം വന്നാല്‍ അവര്‍ ഏത് ആശുപത്രിയില്‍ (സര്‍ക്കാര്‍, സ്വകാര്യ) പോയാലും, അവരുടെ ചികിത്സയുടെ മുഴുവന്‍ ചിലവും ഡല്‍ഹി സര്‍ക്കാര്‍ വഹിക്കും. ഡല്‍ഹിയിലെ ഏകദേശം 2-2.5 ദശലക്ഷം മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടും,' എന്നായിരുന്നു ആഴ്ചകള്‍ക്ക് മുന്‍പ് അദ്ദേഹം പറഞ്ഞിരുന്നത്.
ഇത് കൂടാതെ ഡല്‍ഹിയിലെ 18 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 2100 രൂപ അലവന്‍സ് നല്‍കുന്ന മഹിളാ സമ്മാന്‍ യോജനയും ആം ആദ്മി പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഏകദേശം 2,50,000 സ്ത്രീകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും കെജ്രിവാള്‍ അവകാശപ്പെട്ടു. ദളിത് വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഡോ അംബേദ്കര്‍ സ്‌കോളര്‍ഷിപ്പും പാര്‍ട്ടി അവതരിപ്പിച്ചിട്ടുണ്ട്.
ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കായി 10 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ്, 5 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്, പെണ്‍മക്കളുടെ വിവാഹത്തിനും യൂണിഫോം ചെലവുകള്‍ക്കുമുള്ള സാമ്പത്തിക സഹായം എന്നിവ ഉള്‍പ്പെടുന്ന ക്ഷേമ പാക്കേജും എഎപി ആരംഭിച്ചിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് 2500 രൂപ യൂണിഫോം അലവന്‍സ് ലഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത് അവരുടെ അക്കൗണ്ടിലേക്ക് വര്‍ഷത്തില്‍ രണ്ട് തവണ ക്രെഡിറ്റ് ചെയ്യപ്പെടും. കൂടാതെ ഓട്ടോ ഡ്രൈവര്‍മാരുടെ മക്കള്‍ക്കുള്ള കോച്ചിംഗിനും സര്‍ക്കാര്‍ ഫണ്ട് നല്‍കും. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 ല്‍ 62 സീറ്റുകള്‍ നേടിയാണ് ആം ആദ്മി തുടര്‍ഭരണം നേടിയത്. ബാക്കിയുള്ള എട്ട് സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ വര്‍ഷങ്ങളായി ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് ഒരാളെ പോലും ജയിപ്പിക്കാനായില്ല.












Click it and Unblock the Notifications