ഡല്‍ഹിയെ നടുക്കി ഉദ്യോഗസ്ഥയുടെ കൊലപാതകം; മാറിടം മുറിച്ചുമാറ്റി... പോലീസ് പറയുന്നത് മറ്റൊന്ന്
ന്യൂഡല്‍ഹി: ഡല്‍ഹിയെ നടുക്കി മുസ്ലിം യുവതിയായ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ കൊലപാതകം. പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്നും മേലുദ്യോഗസ്ഥരാണ് സംഭവത്തിന് പിന്നിലെന്നും കുടുബം ആരോപിക്കുന്നു. ശരീരത്തില്‍ നിരവധി മുറിവുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാറിടം ഉള്‍പ്പെടെ മുറിച്ചുമാറ്റിയിട്ടുണ്ട്. നിരവധി മുറിവുകളും പൊള്ളലേല്പ്പിച്ചതിന്റെയ അടയാളവും മൃതദേഹത്തിലുണ്ട്.
എന്നാല്‍ പോലീസ് പറയുന്നത് മറ്റൊന്നാണ്. ബലാല്‍സംഗം നടന്നതിന് തെളിവില്ലെന്ന് പോലീസ് പറയുന്നു. കൊലപാതകം ചെയ്തത് ഞാനാണ് എന്ന് പറഞ്ഞ് ഒരു യുവാവ് പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. ഇതില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ കുടുംബം പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

ആഗസ്റ്റ് 27നാണ് 21കാരിയായ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ മൃതദേഹം ഫരീദാബാദിലെ സുരാജ്കുണ്ടില് കണ്ടെത്തിയത്. യുവതിയുടെ കുടുംബം ഇപ്പോഴും ഡല്‍ഹിയില്‍ പ്രതിഷേധത്തിലാണ്. മേലുദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷമാണ് കൊലപ്പെടുത്തിയതെന്നും ഉന്നതതല സംഘം അന്വേഷിക്കണമെന്നുമാണ് കുടുംബം പറയുന്നത്.

കൊലപാതകം നടത്തിയത് ഞാനാണ് എന്ന് പറഞ്ഞ് ഒരു യുവാവ് പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. ഡല്‍ഹിയിലെ ജയ്ത്പൂര്‍ സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീന്‍ (25) ആണ് കീഴടങ്ങിയത്. താന്‍ യുവതിയുടെ ഭര്‍ത്താവാണെന്നും സാകേത് കോടതിയില്‍ വച്ചാണ് ഞങ്ങള്‍ വിവാഹിതരായതെന്നും യുവാവ് പറയുന്നു എന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മകള്‍ വിവാഹിതയായിട്ടില്ലെന്നും വിവാഹം സംബന്ധിച്ച വിവരം ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും യുവതിയുടെ കുടുംബം പ്രതികരിച്ചു. ക്രൂരമായ പീഡനം നടന്നിട്ടുണ്ട്. മൃതദേഹം വികൃതമാക്കുകയും ചെയ്തു. ഒന്നിലധികം പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ പോലീസ് പറയുന്നത് മറ്റൊന്നാണ്.

ലൈംഗിക പീഡനം നടന്നതിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിവില്ലെന്ന് ഫരീദാബാദ് ഡിസിപി ഡോ. അന്‍ശു സിഗ്ല പ്രതികരിച്ചു. മൃതദേഹം വികൃതമാക്കിയിട്ടില്ല. ശരീരത്തില്‍ ഒട്ടേറെ മുറിവുകളുണ്ട്. മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവാണിത്. നിരവധി തവണ കുത്തേറ്റ മുറിവുകളുണ്ട്. പ്രതി റിമാന്റിലാണ്. ഇയാളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും ഡിസിപി പറഞ്ഞു.

ഡല്‍ഹി പോലീസില്‍ എത്തിയാണ് യുവാവ് കീഴടങ്ങിയത്. താന്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയായ ഭാര്യയെ കൊന്നു എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. മൃതദേഹം കിടക്കുന്ന സ്ഥലവും പറഞ്ഞുകൊടുത്തു. ഡല്‍ഹിയിലെ കോടതിയില്‍ വച്ചാണ് ഞങ്ങള്‍ വിവാഹിതരായതെന്നും പ്രതി പറഞ്ഞു. ഇക്കാര്യവും കുടുംബത്തിന്റെ ആരോപണവും വിശദമായി പരിശോധിക്കുമെന്ന് ഫരീദാബാദ് ഡിസിപി പറഞ്ഞു.
നടന് ബാലയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍; സന്തോഷം നിറഞ്ഞ് ബാല-എലിസബത്ത് ദമ്പതികള്‍

മൃതദേഹത്തില്‍ 15 മുറിവുകളാണ് പ്രത്യക്ഷത്തിലുള്ളതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്ന് പൊള്ളലേല്‍പ്പിച്ച അടയാളമാണ്. കഴുത്ത്, തല, മാറിടം എന്നിവിടങ്ങളിലെല്ലാം മുറിവുണ്ട്. ആഗസ്റ്റ് 27നാണ് നിസാമുദ്ദീന്‍ കാളിന്ദികുഞ്ച് പോലീസില്‍ കീഴടങ്ങിയത്. ലജ്പത് നഗറില്‍ നിന്ന് യുവതിയെ ബൈക്കില്‍ കൊണ്ടുപോയ ശേഷം കഴുത്തറുത്ത് കൊന്നു എന്നാണ് ഇയാള്‍ പറയുന്നത്.

പ്രതി പറഞ്ഞതു പ്രകാരമുള്ള വിവരങ്ങള്‍ ഡല്‍ഹി പോലീസ് ഫരീദാബാദ് പോലീസിന് കൈമാറി. മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. ആഗസ്റ്റ് 27ന് ഫരീദാബാദ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഒരുമിച്ച് ജോലി ചെയ്തിരുന്നുവരാണെന്നും ആ ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയതെന്നും യുവാവ് പോലീസിനോട് പറഞ്ഞുവത്രെ.

ജൂണ്‍ 11ന് സാകേത് കോടതിയില്‍ വച്ചായിരുന്നു വിവാഹമെന്നും പ്രതി പറഞ്ഞു. ഇക്കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. യുവതിക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറയുന്നു. മകളുടെ കൂടെ ജോലി ചെയ്തിരുന്ന വ്യക്തിയാണെന്ന് അറിയാമെന്നും വിവാഹം ചെയ്തത് സംബന്ധിച്ച് അറിയില്ലെന്നും യുവതിയുടെ പിതാവ് പ്രതികരിച്ചു. ഇവരുടെ അയല്‍വാസികളും ഇക്കാര്യം ശരിവെക്കുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications