സ്ത്രീകളെ പീഡിപ്പിക്കുന്നവരെ തൂക്കിലേറ്റണം; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി എത്തി കെജ്രിവാള്‍
ദില്ലി: ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി എത്തി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സ്ത്രീകളെ പീഡിപ്പിക്കുന്നവരെ തൂക്കിലേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. റെസ്ലിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ആരോപണങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് കെജ്രിവാള്‍ സമര വേദിയില്‍ നേരിട്ടെത്തിയത്.
നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങള്‍ ഒരാഴ്ച്ചയോളമായി ജന്ദര്‍ മന്തറില്‍ പ്രതിഷേധത്തിലാണ്. അവര്‍ അപമാനിക്കപ്പെട്ടിരിക്കുകയാണ്. സ്ത്രീകളെ അപമാനിക്കുന്നവരെ തൂക്കിലേറ്റണമെന്ന് ഗുസ്തി താരങ്ങളെ കണ്ട ശേഷം കെജ്രിവാള്‍ വ്യക്തമാക്കി.

ബ്രിജ് ഭൂഷണെതിരെ കേസെടുക്കാന്‍ സുപ്രീം കോടതി വരെ പോകേണ്ടി വന്നത് ദൗര്‍ഭാഗ്യകരമാണ്. അണ്ണാ ഹസാരെയാണ് നേരത്തെ ജന്ദര്‍ മന്തറിലെത്തി രാഷ്ട്രീയത്തെ മാറ്റി മറിച്ചത്. ഈ പ്രതിഷേധം കായിക മേഖലയിലും അതുപോലെ മാറ്റം കൊണ്ടുവരും. രാജ്യത്തെ സ്‌നേഹിക്കുന്നവര്‍, ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.
അതേസമയം ബ്രിജ് ഭൂഷണെതിരെ കേസെടുത്തിട്ടും കായിക താരങ്ങള്‍ പ്രതിഷേധ സമരം അവസാനിപ്പിച്ചിട്ടില്ല. ബ്രിജ് ഭൂഷണ്‍ ജയിലില്‍ ആകുന്നത് വരെ പ്രതിഷേധ സമരം തുടരുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. ദില്ലി പോലീസില്‍ വിശ്വാസമില്ലെന്നാണ് ഇവര്‍ പറയുന്നത്.
ഒരു രാഷ്ട്രീയക്കാരന്‍ നമ്മുടെ സ്ത്രീകള്‍ക്കും, സഹോദരിമാര്‍ക്കും എതിരെ തെറ്റായ കാര്യങ്ങള്‍ ചെയ്തിരിക്കുകയാണ്. അവര്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയവരാണെന്നും കെജ്രിവാള്‍ പറഞ്ഞു. ബിജെപി എംപിക്കെതിരെയുള്ള അവരുടെ പോരാട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇവരെ സഹായിക്കുകയാണ് വേണ്ടതെന്നും കെജ്രിവാള്‍ പറഞ്ഞു.
രുചിയെന്ന് പറഞ്ഞാല്‍ പോര തനി നാടന്‍; ഛത്തീസ്ഗഡില്‍ ടേസ്റ്റുകള്‍ ധാരാളം, കഴിക്കേണ്ടവ ഈ ഡിഷുകള്‍
രാജ്യത്തിനായി മെഡലുകള്‍ വാങ്ങിയവരാണ് ഇവര്‍. അവര്‍ക്ക് നീതി കിട്ടണം. ഈ രാജ്യത്തിന്റെ പെണ്‍മക്കളാണ് ഇവര്‍. പ്രതി എത്ര ശക്തനാണെങ്കിലും, അയാള്‍ക്ക് കഠിന ശിക്ഷ തന്നെ നല്‍കണമെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. അതേസമയം ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷണ്‍ തള്ളിയിരിക്കുകയാണ്.
താന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്നാണ് ബ്രിജ് ഭൂഷന്റെ നിലപാട്. താന്‍ ക്രിമിനല്‍ അല്ലെന്നും, അതുകൊണ്ട് രാജിയുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണവുമായി ഞാന്‍ സഹകരിക്കും. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ മാറ്റി കൊണ്ടിരിക്കുകയാണ്. രാജിവെച്ചാല്‍, അവര്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം സത്യമാകുന്നത് പോലെയാവും.
രാജിവെക്കുന്നത് വലിയ കാര്യമല്ല. പക്ഷേ ഒരു ക്രിമിനലായി രാജിവെക്കാന്‍ പറ്റില്ല. താന്‍ കുറ്റവാളിയല്ലെന്നും ബ്രിജ് ഭൂഷണ്‍ സിംഗ് പറഞ്ഞു. കഴിഞ്ഞ ദിവസം കായിക ലോകം ഒന്നാകെ ഇവര്‍ക്ക് പിന്നില്‍ അണിനിരന്നിരുന്നു. കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് അടക്കം ഇവര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications