ഡൽഹിയിൽ മുഖ്യമന്ത്രി ആരെന്ന് തീരുമാനമായില്ല; സത്യപ്രതിജ്ഞ മോദി യുഎസിൽ നിന്ന് മടങ്ങി എത്തിയ ശേഷം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ജയം നേടിയ ബിജെപി മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ചർച്ചകൾ തുടരവേ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. ഫെബ്രുവരി 13ന് ശേഷമായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ എന്നാണ് ലഭ്യമായ വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം കഴിഞ്ഞ ശേഷം ഡൽഹിയിലെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ദേശീയ തലസ്ഥാനത്ത് അടുത്ത സർക്കാരിനെ നയിക്കാൻ തങ്ങളുടെ നേതാവിനെ കണ്ടെത്താനുള്ള ആലോചനകൾ ബിജെപി നടത്തി ക്കൊണ്ടിരിക്കുന്ന വേളയിലാണ് ഈ വിവരം പുറത്തുവരുന്നത്. 27 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് 70 അംഗ നിയമസഭയിലെ 48 സീറ്റുകൾ നേടിയാണ് ബിജെപി ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തിയത്.

ഒരു പതിറ്റാണ്ടായി ഡൽഹി ഭരിക്കുന്ന എഎപിക്ക് 22 സീറ്റുകൾ മാത്രമേ നിർണായക തിരഞ്ഞെടുപ്പിൽ നേടാൻ കഴിഞ്ഞുള്ളൂ. പാർട്ടി മേധാവി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പരാജയത്തിന്റെ കയ്‌പ് നീര് കുടിക്കേണ്ടിയും വന്നിരുന്നു. ഏറെക്കാലം ഡൽഹി ഭരിച്ച കോൺഗ്രസ് ആവട്ടെ ഇക്കുറിയും അക്കൗണ്ട് തുറക്കാൻ കഴിയാതെ പരാജയപ്പെടുകയായിരുന്നു.
നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ എഎപി അടക്കമുള്ള പാർട്ടികൾ ചൂണ്ടിക്കാട്ടിയ കാര്യമായിരുന്നു ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ അഭാവം. ആരുടേയും പേരെടുത്ത് പറയാതെയാണ് അവർ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് തന്നെ അഞ്ചോളം പേർ നിലവിൽ പരിഗണനയിലുണ്ട്.
ബിജെപിയുടെ ഉന്നതതല യോഗങ്ങൾ ഡൽഹിയിൽ മുറയ്ക്ക് നടക്കുന്നുണ്ട്. എന്നാൽ അന്തിമ തീരുമാനം ഇതുവരെയും വന്നിട്ടില്ല. പർവേഷ് വർമ, വിജേന്ദർ ഗുപ്‌ത തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. ഇതിൽ തന്നെ ന്യൂഡൽഹി മണ്ഡലത്തിൽ കെജ്രിവാളിനെ അട്ടിമറിച്ച പർവേഷ് വർമയ്ക്ക് തന്നെയാണ് പ്രധാന സാധ്യത കൽപ്പിക്കപ്പെടുന്നത്.
ഇവർക്ക് പുറമേ മുമ്പ് സംസ്ഥാന അധ്യക്ഷനായി സേവനമനുഷ്ഠിച്ച സതീഷ് ഉപാധ്യായ, കേന്ദ്ര നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഡൽഹി ബിജെപി ജനറൽ സെക്രട്ടറി ആശിഷ് സൂദ്, വൈശ്യ സമുദായത്തിൽ നിന്നുള്ള ശക്തനായ ആർഎസ്എസ് ബന്ധമുള്ള ജിതേന്ദ്ര മഹാജൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
രണ്ടാം ടേമിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്‌ചക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 12-13 തീയതികളിൽ അമേരിക്ക സന്ദർശിക്കും. ഈ സാഹചര്യത്തിൽ വിദേശത്ത് നിന്ന് പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷമായിരിക്കും ഡൽഹിയിൽ അധികാരകൈമാറ്റം നടക്കുക എന്നാണ് അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ...












Click it and Unblock the Notifications