മേയർ സ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായി: എംസിഡിയില്‍ തന്ത്രം മാറ്റി ബിജെപി, ലക്ഷ്യം 18 ല്‍ 10
വെള്ളിയാഴ്ച നടക്കുന്ന ദില്ലി മുന്‍സിപ്പല്‍ കോർപ്പറേഷനിലെ മേയർ തിരഞ്ഞെടുപ്പിൽ എ എ പി യോട് പരാജയപ്പെടുമെന്ന് ഉറപ്പായതോടെ തന്ത്രം മാറ്റി ബി ജെപി. മേയർ, ഡപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള മത്സരങ്ങളേക്കാള്‍ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഭൂരിപക്ഷം ഉറപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് ബി ജെപിയിപ്പോള്‍ നടത്തുന്നത്.
സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ 18 സീറ്റുകളിൽ 10 സീറ്റുകളും നേടാനും അതോടൊപ്പം അതിന്റെ ചെയർപേഴ്‌സൺ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പകളുമാണ് പാർട്ടി പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്നാണ് ദില്ലിയിലെ ബി ജെ പി നേതാക്കളെ ഉദ്ധരിച്ചുകൊണ്ട് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.

കോർപ്പറേഷന്റെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും സഭയ്ക്കുശേഷം പൗരസമിതിയുടെ രണ്ടാമത്തെ ഉയർന്ന തീരുമാനമെടുക്കുന്ന ബോഡിയുമാണ് സ്റ്റാൻഡിംഗ് കമ്മിറ്റി. സഭയുടെ അംഗീകാരം തേടാതെ തന്നെ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് തീരുമാനിക്കാന്‍ കഴിയുന്നതെ വിഷയങ്ങളുണ്ടെന്നതും എം സി ഡിയുടെ പ്രത്യേകതയാണ്. ഈ സാഹചര്യത്തിലാണ് ബി ജെ പി സ്റ്റാൻഡിംഗ് കമ്മിറ്റികള്‍ പിടിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചത്.

അടുത്തിടെ നടന്ന എംസിഡി തെരഞ്ഞെടുപ്പിൽ, 250 അംഗ സഭയിൽ 134 സീറ്റുകൾ നേടി എ എ പി ഭൂരിപക്ഷം ഉറപ്പിച്ചപ്പോള്‍ നഗരത്തിലെ മൂന്ന് പഴയ പൗരസമിതികളിലെ (ഇപ്പോൾ മൂന്നും കൂടി ഒന്ന്) ബിജെപിയുടെ 15 വർഷത്തെ ഭരണത്തിന് അവസാനം കുറിക്കുകയായിരുന്നു. ബി ജെ പി 104 സീറ്റുകളും കോൺഗ്രസിന് ഒമ്പതും സീറ്റുകൾ ലഭിച്ചു.

വെള്ളിയാഴ്ച പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭയുടെ ആദ്യ യോഗത്തിൽ 250 കൗൺസിലർമാരും സത്യവാചകം ചൊല്ലിക്കൊടുക്കും, തുടർന്ന് മേയർ ഓഫീസിലേക്കുള്ള തിരഞ്ഞെടുപ്പും. സ്റ്റാൻഡിങ് കമ്മിറ്റിയിലെ 18 അംഗങ്ങളിൽ ആറുപേരെയും കൗൺസിലർമാർ തിരഞ്ഞെടുക്കും. ബാക്കിയുള്ള 12 അംഗങ്ങളെ എംസിഡിയുടെ 12 സോണുകളിലെ വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുക. ഓരോ മേഖലയും മുനിസിപ്പൽ വാർഡുകളുടെ ഒരു ക്ലസ്റ്ററാണ്. തിരഞ്ഞെടുക്കപ്പടെന്നു, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളാണ് അവരുടെ ചെയർപേഴ്സനെ നാമനിർദ്ദേശം ചെയ്യുുന്നത്.
കാവ്യ മാധവന്‍, മഞ്ജു വാര്യർ, നവ്യ: കലോത്സവ വേദിയിലെ താരങ്ങള്‍, എട്ട് അപൂർവ്വ ചിത്രങ്ങള്‍

സോൺ തല തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വെള്ളിയാഴ്ച നടക്കുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എ എ പി നാല് സ്ഥാനാർത്ഥികളെ നിർത്തിയപ്പോൾ ഡിസംബറിൽ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ ചേർന്ന ഒരു സ്വതന്ത്രൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ബി ജെ പി നിർത്തിയത്.

"ഞങ്ങളുടെ മൂന്ന് സ്ഥാനാർത്ഥികളും സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. അതിന് ശേഷം ഞങ്ങൾക്ക് മികച്ച ഭൂരിപക്ഷമുള്ള ആറ് എം സി ഡി സോണുകളെങ്കിലും വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, "ബി ജെപി യിൽ നിന്നുള്ള ഒരു മുൻ മേയർ പറഞ്ഞു. ബുധനാഴ്ച ലഫ്റ്റനന്റ് ഗവർണർ എം സി ഡിയിലേക്ക് നാമനിർദ്ദേശം ചെയ്ത 10 അംഗങ്ങൾ സോണൽ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യുന്നത് ബി ജെ പിക്ക് അനുകൂലമായി മാറുമെന്ന് പാർട്ടി നേതാവ് കൂട്ടിച്ചേർത്തു.

"ഞങ്ങൾക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സോണുകളിലെ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് ഞങ്ങളെ സഹായിക്കാനാകും. 18 സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളിൽ, ചെയർപേഴ്സൺ ഉൾപ്പെടെ ഞങ്ങളുടെ പാർട്ടിയിൽ നിന്ന് 10 അംഗങ്ങളെ ഉൾപ്പെടുത്താനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്, "മറ്റൊരു ബിജെപി നേതാവും പറഞ്ഞു. അതേസമയം, പുതുതായി തിരഞ്ഞെടുക്കപ്പെട്ട 250 കൗൺസിലർമാരെ കൂടാതെ, മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് ലോക്‌സഭാ എംപിമാർ, മൂന്ന് രാജ്യസഭാ എംപിമാർ, ഡൽഹി അസംബ്ലി സ്പീക്കർ നാമനിർദ്ദേശം ചെയ്ത 13 എം എൽ എമാർ എന്നിവർക്കും വോട്ട് ചെയ്യാന്‍ സാധിക്കും.












Click it and Unblock the Notifications