ദില്ലി പീഡനം: പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കൊപ്പമുള്ള രാഹുലിന്റെ ചിത്രവും ട്വീറ്റും അപ്രത്യക്ഷം
ദില്ലി:കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദില്ലി പീഡനവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റ് അപ്രത്യക്ഷം. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചത് കൊണ്ട് ഈ ട്വീറ്റര്‍ ലഭ്യമല്ല എന്നാണ് ട്വിറ്ററില്‍ കാണുന്നത്. ദില്ലിയില്‍ നേരത്തെ ഒമ്പത് വയസ്സുള്ള ദളിത് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി ഈ പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ടിരുന്നു. ഈ ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു. ആ മാതാപിതാക്കളുടെ കണ്ണുനീര്‍ ഒരേയൊരു കാര്യമാണ് പറയുന്നത്. അവരുടെ മകള്‍, ഈ രാജ്യത്തിന്റെ മകള്‍ നീതി അര്‍ഹിക്കുന്നുണ്ട്. നീതിയിലേക്ക് പാതയില്‍ അവര്‍ക്കൊപ്പം താനുമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
നടന്‍ ആന്‍റണി വര്‍ഗീസ് വിവാഹിതനായി- ചിത്രങ്ങള്‍ കാണാം

ഒരിഞ്ച് പോലും ഈ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഈ ട്വിറ്റ് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെയും, പോക്‌സോ നിയമത്തിന്റെയും, ശിശു സംരക്ഷണ നിയമത്തിന്റെയും ലംഘനമാണെന്ന് പോലീസ് പറഞ്ഞിരുന്നു. ഈ ട്വീറ്റ് പിന്‍വലിക്കണമെന്ന് നേരത്തെ ദില്ലി പോലീസ് ട്വിറ്റിനോട് ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഫോട്ടോ ട്വീറ്റ് ചെയ്തത് വലിയ പിഴവാണെന്ന് പോലീസ് പറയുന്നു. അതേസമയം സന്ദര്‍ശനത്തില്‍ അവരെ സഹായിക്കേണ്ടത് തന്റെ കടമയാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു.
അതേസമയം കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കെതിരെ ഈ വിഷയത്തില്‍ കടന്നാക്രമണവും നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ അനുശോചന സന്ദേശം പോലും ഈ വിഷയത്തില്‍ നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. സുര്‍ജേവാലയും രാഹുലിനൊപ്പം സന്ദര്‍ശനത്തിലുണ്ടായിരുന്നു. ദില്ലി വനിതാ കമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഓള്‍ഡ് നംഗല്‍ മേഖലയിലാണ് ദാരുണ സംഭവം ഉണ്ടായത്. വനിതാ കമ്മീഷന്‍ അന്വേഷണത്തിനും സംഭവത്തില്‍ ഉത്തരവിട്ടിരുന്നു. നിര്‍ബന്ധപൂര്‍വം പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചെന്നാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ആരോപിച്ചത്.
ഓള്‍ഡ് നംഗല്‍ മേഖലയില്‍ വലിയ പ്രതിഷേധവും സംഭവത്തെ തുടര്‍ന്ന് ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളും പ്രതിഷേധത്തില്‍ പങ്കാളികളായിരുന്നു. ശ്മശാനത്തിലെ പൂജാരിയാണ് മൃതദേഹം ദഹിപ്പിച്ചതെന്നും, ഇത് അനധികൃതമാണെന്നും മാതാപിതാക്കള്‍ ആരോപിച്ചു. പൂജാരി അടക്കമുള്ള നാല് പേര്‍ക്കെതിരെ ഇവരുടെ മൊഴി പ്രകാരം കേസെടുത്തിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.












Click it and Unblock the Notifications