തോറ്റത് മോദിയോ: പ്രമുഖര്‍ പ്രതികരിക്കുന്നു
ദില്ലി: പ്രതിപക്ഷ നേതാവ് സ്ഥാനം കൊടുക്കാതെ ബി ജെ പിയെ തോല്‍പിച്ച ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനം കേന്ദ്രസര്‍ക്കാരിനുള്ള മുന്നറിയിപ്പാണോ. എട്ട് മാസത്തെ കേന്ദ്രത്തിലെ ഭരണത്തോടുള്ള ജനങ്ങളുടെ പ്രതികരണമാണ് എന്നാണ് പരക്കെ പറയപ്പെടുന്നത്. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ മുതല്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വരെയുള്ളവര്‍ പറയുന്നത്.
എന്നാല്‍ ഇപ്പോള്‍ നടന്നത് അസംബ്ലി തിരഞ്ഞെടുപ്പാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഹിതപരിശോധന അല്ല എന്നും ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ കിരണ്‍ ബേദി പറയുന്നു. ദില്ലിയില്‍ അടിതെറ്റിയെങ്കിലും കേന്ദ്രസര്‍ക്കാരിനെതിരായ വിധിയെഴുത്താണ് ഇതെന്ന് ബി ജെ പി നേതാക്കള്‍ ആരും സമ്മതിക്കുന്നില്ല. പ്രമുഖര്‍ പ്രതികരിക്കുന്നത് കാണൂ

അഹങ്കാരത്തിനേറ്റ തിരിച്ചടി
ദില്ലിയില്‍ ബി ജെ പിയുടെ അഹങ്കാരത്തിന് ഏറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം എന്നാണ് അരവിന്ദ് കെജ്രിവാള്‍ പറയുന്നത്. മോദിയാണ് തോറ്റതെന്ന് കെജ്രിവാള്‍ എന്തായാലും പറയുന്നില്ല.

അല്ല തോറ്റത് ബി ജെ പി അല്ല
ദില്ലിയില്‍ തോറ്റത് ബി ജെ പി അല്ല. കേന്ദ്രസര്‍ക്കാരിന്റെ ഹിത പരിശോധന അല്ല ഇവിടെ നടന്നത് - കിരണ്‍ ബേദി. തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കാണെന്നും കിരണ്‍ ബേദി പറഞ്ഞു.

തോറ്റത് മോദി
മോദി സര്‍ക്കാരിനെതിരായ വിലയിരുത്തലാണ് നടന്നതെന്നാണ് ഗാന്ധിയന്‍ അണ്ണാ ഹസാരെ പ്രതികരിച്ചത്

മോദിയുടെ രഥത്തെ പിടിച്ചുകെട്ടി
മോദിയുടെ രഥത്തെ തങ്ങള്‍ പിടിച്ചുകെട്ടി എന്നാണ് ആപ്പ് മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.

വെങ്കയ്യ നായിഡു
ബി ജെ പി മുന്‍ ദേശീയ പ്രസിഡണ്ടും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡുവും പറയുന്നത് ജനവിധി കേന്ദ്ര സര്‍ക്കാരിനെതിരെ അല്ല എന്നാണ്.

ഉമ്മന്‍ചാണ്ടി
ദില്ലിയില്‍ കണ്ടത് ബി ജെ പി ഭരണ വിരുദ്ധ വികാരമാണ് എന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് വോട്ടുകളും ആപ്പിനാണ് പോയത് എന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications