ഡൽഹിയിൽ താമര വിരിയും; ബിജെപിക്ക് 39 മുതൽ 44 വരെ സീറ്റുകൾ ലഭിക്കും, എഎപി 28ൽ ഒതുങ്ങും
ന്യൂഡൽഹി: രണ്ടര പതിറ്റാണ്ട് കാലത്തെ അധികാര വരൾച്ചയ്ക്ക് വിരാമമിട്ട് കൊണ്ട് ഡൽഹിയിൽ ഇക്കുറി താമരവിരിയുമെന്ന് എക്‌സിറ്റ് പോൾ സർവേ ഫലം. ബിജെപി ഇത്തവണ രാജ്യ തലസ്ഥാനത്ത് 39 മുതൽ 44 വരെ സീറ്റുകൾ വരെ നേടിയേക്കും എന്നാണ് ചാണക്യ തന്ത്ര എക്‌സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത്. രണ്ട് വട്ടം ഡൽഹിയിൽ അധികാരത്തിൽ വന്ന എഎപി ഇക്കുറി പിന്നിലേക്ക് പോവുമെന്നാണ് സർവേ പ്രവചിക്കുന്നത്.
ഈ കണക്കുകൾ ശരിയായി വന്നാൽ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്‌മി പാർട്ടിക്ക് വൻ തിരിച്ചടി നേരിടേണ്ടിവരും, 25 മുതൽ 28 വരെ സീറ്റുകൾ അവർക്ക് ലഭിച്ചേക്കാം. ഇത്തവണ കൂടി അധികാരത്തിൽ വരാം എന്ന എഎപിയുടെ കണക്കുകൂട്ടലാണ് ഇതിലൂടെ ഇല്ലാതാവുന്നത്. എഎപിയുടെ കാടടച്ചുള്ള പ്രചാരണവും ഫലം കണ്ടില്ലെന്ന പ്രാഥമിക സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി ഡൽഹിയിൽ ഇക്കുറി ശക്തമായ പ്രചാരണം നടത്തിയത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി സാമാന്യം നല്ല രീതിയിൽ അവർക്ക് വെല്ലുവിളികൾ ഉണ്ടായിരുന്നു എന്നതാണ് യാഥാർഥ്യം. പ്രധാനമായും ബിജെപി തന്നെയായിരുന്നു ഇക്കാര്യത്തിൽ മുൻപിൽ.
തുടർച്ചയായി കെജ്രിവാളിനെയും പാർട്ടിയെയും ആക്രമിക്കുകയായിരുന്നു ബിജെപി നേതാക്കൾ. ഡൽഹി മദ്യനയ അഴിമതി ഉൾപ്പെടെ കെജ്രിവാളിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിഷയങ്ങൾ ബിജെപി ഉയർത്തി കൊണ്ടുവന്നിരുന്നു. അമിത് ഷായും മോദിയും മറ്റ് കേന്ദ്ര നേതാക്കളും ഇതിനായി സമയം കണ്ടെത്തി. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്‌തമായി എണ്ണയിട്ട യന്ത്രം പോലെയാണ് സംഘടനാ സംവിധാനങ്ങൾ പ്രവർത്തിച്ചത്.
കേന്ദ്രം ഭരിക്കുന്ന കക്ഷിയായിരുന്നിട്ടും തലസ്ഥാന നഗരിയുടെ നിയന്ത്രണം എതിർ പക്ഷത്തെ പ്രമുഖ പാർട്ടിക്ക് ആയിരുന്നത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. ഈ ക്ഷീണം മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് ഇക്കുറി അവർ ഇറങ്ങിയത്. യമുനയിലെ ജലപ്രശ്‌നം ഉൾപ്പെടെ കെജ്രിവാൾ ഉയർത്തിയ പല ആരോപണങ്ങളും ബൂമറാംഗ് പോലെ വന്ന് പതിച്ചതും വോട്ടിങ്ങിനെ സ്വാധീനിച്ചേക്കും.
കോൺഗ്രസിന് ഇക്കുറി കാര്യമായ പ്രതീക്ഷയുണ്ടായിരുന്നു എന്നതാണ് വാസ്‌തവം. എന്നാൽ ഈ പ്രതീക്ഷകളെ നിലനിർത്താൻ അവർക്ക് കഴിഞ്ഞോ എന്ന കാര്യത്തിൽ വ്യക്തത വരാൻ ഫെബ്രുവരി എട്ടിന് വോട്ടെണ്ണൽ ദിനം വരെ കാത്തിരിക്കേണ്ടി വരും. ഏറെക്കാലം ഭരിച്ച ഡൽഹിയിൽ കഴിഞ്ഞ തവണ ഒരു സീറ്റ് പോലും നേടാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഈ മോശം റെക്കോർഡ് ഇക്കുറി മാറുമോ എന്നാണ് അവർ ഉറ്റുനോക്കുന്നത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications