അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം; രക്ഷപ്പെട്ട യുവതി നഗ്നയായി ഓടി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പ്രദേശത്തെ റോഡുകളില്‍ സ്ഥാപിച്ച സിസിടിവി കാമറകളില്‍ ഈ രംഗങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പോലിസിന് കിട്ടി.

ദില്ലി: അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയും രക്ഷപ്പെടാനായി യുവതി തുണിയില്ലാതെ ഓടുകയും ചെയ്ത സംഭവത്തില്‍ പോലിസിന് തെളിവ് ലഭിച്ചു. പ്രദേശത്തെ റോഡുകളില്‍ സ്ഥാപിച്ച സിസിടിവി കാമറകളില്‍ ഈ രംഗങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പോലിസിന് കിട്ടി.

കിഴക്കന്‍ ദില്ലയിലെ പാണ്ഡവ് നഗറില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. അക്രമികളുടെ കൈയില്‍ നിന്ന രക്ഷപ്പെടാന്‍ യുവതി കുതറി ഓടി ബാല്‍ക്കെണിയില്‍ നിന്ന് എടുത്തു ചാടി തെരുവിലൂടെ ഓടുകയായിരുന്നു.

അഞ്ചു പ്രതികളെ പോലിസ് പിടികൂടി

അഞ്ചു പേര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. ഇവരെ പോലിസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ ഇപ്പോള്‍ റിമാന്റിലാണ്. പോലിസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാണ്.

ബാല്‍ക്കെണിയില്‍ നിന്നു പുറത്തേക്ക് ചാടി

ബലാല്‍സംഗത്തിനിടെയാണ് യുവതി യുവാക്കളുടെ പിടിയില്‍ നിന്ന് കുതറി ഓടിയത്. തുടര്‍ന്ന് ഫ്‌ളാറ്റിന്റെ ഒന്നാം നിലയിലെ ബാല്‍ക്കെണിയില്‍ നിന്നു പുറത്തേക്ക് ചാടുകയായിരുന്നു. ശേഷം രക്ഷിക്കണമെന്നാവശ്യപ്പെട്ട് റോഡിലൂടെ നഗ്നയായി ഓടുകയായിരുന്നു.

സംഭവം പുലര്‍ച്ചെ

മണിക്കൂറുകളോളം യുവതി പീഡിപ്പിക്കപ്പെട്ടിരുന്നു. ഫ്‌ളാറ്റിലെ മുറിയില്‍ അടച്ചിട്ടായിരുന്നു പീഡനം. അവസരം കിട്ടിയ വേളയില്‍ തന്നെ യുവതി വാതില്‍ തുറന്ന് ബാല്‍ക്കെണിയില്‍ നിന്നു ചാടുകയായിരുന്നു. പുലര്‍ച്ചെയാണ് യുവതി ചാടി രക്ഷപ്പെട്ടത്.

മറ്റൊരു സ്ത്രീ വസ്ത്രം നല്‍കി

റോഡിലൂടെ ഓടിയ യുവതിക്ക് തൊട്ടടുത്ത കെട്ടിടത്തിലെ സ്ത്രീയാണ് വസ്ത്രം നല്‍കിയത്. വസ്ത്രം ധരിക്കാതെ ഒരു യുവതി പുലര്‍ച്ചെ ഓടുന്നത് കണ്ടുവെന്നും തുടര്‍ന്ന് താന്‍ വസ്ത്രം ബാല്‍ക്കെണിയില്‍ നിന്നു താഴെക്ക് ഇട്ടുകൊടുത്തെന്നുമാണ് മുനി ദേവി എന്ന സ്ത്രീയുടെ മൊഴി.

17 സെക്കന്റുള്ള സിസിടിവി ദൃശ്യം

17 സെക്കന്റുള്ള സിസിടിവി ദൃശ്യമാണ് പോലിസിന് ലഭിച്ചിരിക്കുന്നത്. ബാല്‍ക്കെണിയില്‍ നിന്നു ചാടിയതു മൂലം യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് അവര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ എത്തി ചികില്‍സ തേടി.

നേപ്പാള്‍ സ്വദേശിയായ 26 കാരി

നേപ്പാള്‍ സ്വദേശിയായ 26 കാരിയാണ് പീഡനത്തിന് ഇരയായതെന്ന് പോലിസ് പറഞ്ഞു. യുവതിയുടെ സുഹൃത്തുക്കള്‍ തന്നെയാണ് പീഡിപ്പിച്ചത്. പ്രതികള്‍ താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് യുവതിയെ വിളിപ്പിക്കുകയും മദ്യം നല്‍കിയ ശേഷം മണിക്കൂറുകളോളം പീഡിപ്പിക്കുകയുമായിരുന്നു.

രക്ഷിക്കണമെന്ന് കേഴുന്ന ദയനീയ രംഗം

ബാല്‍ക്കെണിയില്‍ നിന്നു ചാടുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വീഴ്ചയില്‍ പരിക്കേറ്റെങ്കിലും യുവതി വീണ്ടും ഓടി. പക്ഷേ വഴിയില്‍ നില്‍ക്കുന്നവരാരും സഹായിച്ചില്ല. ആരെങ്കിലും സഹായിക്കണമെന്ന് യുവതി ആവശ്യപ്പെടുന്നുണ്ടായിരുന്നു.

ആരും സഹായിച്ചല്ല, പക്ഷേ...

ആര്‍ക്കാര്‍ അമ്പരപ്പോടെ നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തത്. രണ്ടു കാറുകള്‍ യുവതിക്കടുത്ത് നില്‍ക്കുന്നത് ദൃശ്യത്തിലുണ്ട്. എന്നാല്‍ കാറിലുള്ളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നില്ല. വഴിയില്‍ കണ്ടവരെല്ലാം യുവതിയെ അവഗണിച്ചു പോയി.

ഓട്ടോ ഡ്രൈവര്‍ സഹായത്തിനെത്തി

ഒരു ഓട്ടോ ഡ്രൈവറാണ് സഹായത്തിനെത്തിയത്. ഈ ഓട്ടോയില്‍ കയറിയാണ് യുവതി ആശുപത്രിയിലെത്തിയത്. തൊട്ടടുത്ത കെട്ടിടത്തിലെ സ്ത്രീ നല്‍കിയ പൈജാമ അണിഞ്ഞുകൊണ്ടാണ് യുവതി ആശുപത്രിയില്‍ വന്നത്.

പോലിസ് ഇടപെടുന്നു

ഓട്ടോ ഡ്രൈവര്‍ നല്‍കിയ മൊബൈലില്‍ നിന്നു യുവതി പോലിസിനെ വിവരം അറിയിച്ചു. കൂടെ കണ്ടുനിന്ന ചിലരും പോലിസില്‍ വിളിച്ചു. ഉടന്‍ പോലിസ് സ്ഥലത്തെത്തിയതു മൂലം അഞ്ചു പ്രതികളെയും കൈയോടെ പിടികൂടി.

യുവതിയുടെ സുഹൃത്തുക്കളുടെ കാമഭ്രാന്ത്

യുവതിക്കൊപ്പം ജോലി ചെയ്യുന്ന കുന്തന്‍, വികാസ്, നവീന്‍, സ്വരിത്, പ്രതീക് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ മദ്യംനല്‍കിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് യുവതി പോലിസിനോട് പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴിയും നല്‍കിയിട്ടുണ്ട്. രണ്ടു കുട്ടികളുടെ മാതാവാണ് പീഡനത്തിന് ഇരയായ യുവതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+