കോടതി വിധിക്ക് മണിക്കൂറുകൾക്കകം സർവീസസ് സെക്രട്ടറിയെ നീക്കം ചെയ്ത് ഡൽഹി സർക്കാർ
സുപ്രീം കോടതി വിധി വന്ന് മണിക്കൂറുകൾക്ക് പിന്നാലെ ഡൽഹി സർക്കാർ സർവീസ് സെക്രട്ടറി ആശിഷ് മോറെ നീക്കം ചെയ്തു. ദേശീയ തലസ്ഥാനത്തെ സേവനങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്രവും ഡൽഹി സർക്കാരും തമ്മിലുള്ള നിയമപരമായ തർക്കത്തിൽ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിക്ക് നന്ദി അറിയിച്ചു.
ഭൂമി, ക്രമസമാധാനം എന്നിവയിൽ കേന്ദ്രത്തിന് അധികാരമുണ്ടെങ്കിലും സേവനങ്ങളിൽ ഡൽഹി സർക്കാരിന് നിയന്ത്രണമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എം ആർ ഷാ, കൃഷ്ണ മുരാരി, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവർ അടങ്ങിയ ഭരണഘടനാ ബെഞ്ച് പറഞ്ഞു. യഥാർത്ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ തുടരണമ എന്നുമാണ് ബെഞ്ച് പറഞ്ഞത്.

കേന്ദ്രസർക്കാരും ആം ആദ്മി പാർട്ടി സർക്കാരിം തമ്മിൽ ഡൽഹിയിലെ ഭരണ നിർവഹണം സംബന്ധിച്ച തർക്കത്തിൽ ആയിരുന്നു സുപ്രീം കോടതിയുടെ വിധി. ലെഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് കേന്ദ്രം ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ചാണ് ഡൽഹി യിലെ ആപ്പ് സർക്കാർ കോടതിയെ സമീപിച്ചത്. ഉദ്യോഗസ്ഥരുടെ മേൽ നിയന്ത്രണം ഇല്ലാത്ത സർക്കാർ രാജ്യമില്ലാത്ത രാജാവിനെ പോലെയായിരുന്നു എന്നാണ് ആം ആദ്മി സർക്കാരിന്റെ കോടിതിയിലെ വാദം. എന്നാൽ ഡൽഹി രാജ്യത്തിന്റെ തലസ്ഥാനം ആണെന്നും അതിനാൽ തങ്ങൾക്ക് മുഖ്യപങ്ക് വഹിക്കാനുണ്ടെന്നും ആയിരുന്നു കേന്ദ്രത്തിന്റെ വാദം.
ഡല്‍ഹിയിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍, സര്‍ക്കാരിന്റെ ഉപദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥൻ ആണെന്ന് 2018-ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. കേന്ദ്രസർക്കാരും സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കണം എന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയതാണ്. എന്നാൽ കേന്ദ്രവും സർക്കാരും തമ്മിലുള്ള തർക്കം തുടർന്നു. ഉദ്യോദസ്ഥരുടെ നിയമനം ഉൾപ്പെടെ പല കാര്യത്തിലും തർക്കം ഉണ്ടായി.
തർക്കവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ 2019 ഫെബ്രുവരി 14-ന് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് എടുത്ത നിലപാട് വ്യത്യസ്തം ആയിരുന്നു. ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും ആയിരുന്നു വിധി എഴുതിയത്. ഇതിന് പിന്നാലെ വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലേക്ക് എത്തി.. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ചായിരുന്നു മൂന്നംഗ ബെഞ്ച് ഡല്‍ഹി സര്‍ക്കാരിന്റെ ഹര്‍ജി അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയിലേക്ക് മാറ്റിയത്.
Hair Growth: മുടി വളരാൻ ഇതാ നാല് വഴികൾ.. എളുപ്പമാണ്, ഫലം ഉറപ്പ്












Click it and Unblock the Notifications