കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാള്‍ രാജിവെച്ചു

Google Oneindia Malayalam News

ന്യൂദല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാള്‍ രാജിവെച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അനില്‍ ബൈജാള്‍ രാജിക്കത്ത് സമര്‍പ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് റിപ്പോര്‍ട്ട്. ഭരണവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി തര്‍ക്കത്തിലായിരുന്നു അനില്‍ ബൈജാള്‍. 2016 ഡിസംബറിലാണ് ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായി അനില്‍ ബൈജാളിനെ നിയമിച്ചത്.

അതേസമയം മുന്‍ കേരള ഡി ജി പി ഡല്‍ഹിയുടെ അടുത്ത ലഫ്റ്റനന്റ് ഗവര്‍ണറായേക്കും എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന അനില്‍ ബൈജാള്‍ ഡല്‍ഹിയുടെ 21-ാമത് ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന നജീബ് ജംഗിന്റെ പെട്ടെന്നുള്ള രാജിയെത്തുടര്‍ന്നാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. അരുണാചല്‍ പ്രദേശ്-ഗോവ-മിസോറാം-യൂണിയന്‍ ടെറിട്ടറി കേഡറില്‍ നിന്നുള്ള 1969 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ് ബൈജല്‍.

anil

അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കീഴില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരിക്കെ, ജയില്‍ മാന്വലിലെ എല്ലാ വ്യവസ്ഥകളും ലംഘിച്ചെന്ന് ആരോപിച്ച് അദ്ദേഹം കിരണ്‍ ബേദിയെ ജയില്‍ മേധാവി സ്ഥാനത്തു നിന്ന് നീക്കിയത് വിവാദമായിരുന്നു. ഡല്‍ഹി വികസന അതോറിറ്റിയുടെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ തിങ്ക്-ടാങ്കിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലും ഐഡിഎഫ്‌സി ബാങ്ക് ഉള്‍പ്പെടെ ഒന്നിലധികം കോര്‍പ്പറേറ്റ് ബോര്‍ഡുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

'പാവം ദിലീപ്... മനസ് മടുത്ത് വേദനിച്ച് അമ്പലങ്ങളിലും പള്ളികളിലുമായിട്ട് നടക്കുകയാണ്'; രാഹുല്‍ ഈശ്വര്‍'പാവം ദിലീപ്... മനസ് മടുത്ത് വേദനിച്ച് അമ്പലങ്ങളിലും പള്ളികളിലുമായിട്ട് നടക്കുകയാണ്'; രാഹുല്‍ ഈശ്വര്‍

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചീഫ് സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തില്‍ അഡീഷണല്‍ ഹോം സെക്രട്ടറി, ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ എം ഡി, പ്രസാര്‍ ഭാരതിയുടെ സി ഇ ഒ, ഗോവയിലെ വികസന കമ്മീഷണര്‍, ഡല്‍ഹിയിലെ കമ്മീഷണര്‍ (സെയില്‍സ് ടാക്‌സ് ആന്‍ഡ് എക്‌സൈസ്), നേപ്പാളിലെ ഇന്ത്യ എയ്ഡ് മിഷന്റെ ചുമതലയുള്ള കൗണ്‍സിലര്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങളും വഹിച്ചിട്ടുണ്ട്.

മമ്മൂക്കയുടെ വോട്ട് പെട്ടിയിലാക്കണം; വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും, ചിത്രങ്ങള്‍

2006 ല്‍ നഗരവികസന മന്ത്രാലയത്തിന്റെ സെക്രട്ടറിയായാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചത്. വിരമിച്ച ശേഷം, മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ആരംഭിച്ച 60,000 കോടി രൂപയുടെ ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്റെ (ജെ എന്‍ എന്‍ യു ആ ര്‍ എം) ആസൂത്രണത്തിലും നടപ്പാക്കലിലും അദ്ദേഹം സജീവമായി ബന്ധപ്പെട്ടിരുന്നു. ദേശീയ ഇ-ഗവേണന്‍സ് അഡൈ്വസറി ഗ്രൂപ്പിന്റെ ഉപദേഷ്ടാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വൈദ്യുതി, കല്‍ക്കരി, പുനരുപയോഗ ഊര്‍ജം എന്നിവയുടെ സംയോജിത വികസനത്തിനായുള്ള ഉപദേശക സംഘത്തിലും അംഗമായിരുന്നു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Delhi Lieutenant Governor Anil Baijal has resigned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X