Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൽഹി മദ്യനയ കേസ്‌; ഇഡി കുറ്റപത്രം അംഗീകരിച്ച് കോടതി, കെജ്രിവാളിനെ ജൂലൈ 12ന് ഹാജരാക്കാൻ നിർദ്ദേശം

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് നൽകിയ അനുബന്ധ കുറ്റപത്രം വിചാരണ കോടതി അംഗീകരിച്ചു. ഇതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കോടതി പ്രൊഡക്ഷൻ വാറന്റ് നൽകി. ജൂലൈ 12ന് അരവിന്ദ് കെജ്രിവാളിനെ വിചാരണ കോടതിയിൽ ഹാജരാക്കണം എന്നാണ് അറിയിച്ചിരിക്കുന്നത്.

ഇഡി സമർപ്പിച്ച എട്ടാം അനുബന്ധ കുറ്റപത്രം കോടതി പരിഗണിക്കുകയും വിനോദ് ചൗഹാന് പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിക്കുകയും എട്ടാം അനുബന്ധ കുറ്റപത്രത്തിൽ പേരുള്ള മറ്റൊരു പ്രതി ആശിഷ് മാത്തൂരിന് സമൻസ് നൽകുകയും ചെയ്‌തിട്ടുണ്ട്‌. കുറ്റപത്രങ്ങൾ പരിഗണിച്ച പ്രത്യേക ജഡ്‌ജി കാവേരി ബവേജ, കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കാൻ മതിയായ വിവരങ്ങൾ രേഖകളിൽ ഉണ്ടെന്ന് നിരീക്ഷിച്ചു.

kejriwaledchargesheet

കേസില്‍ അരവിന്ദ് കെജ്രിവാളിനെ നേരത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരുന്നു. ജൂലൈ 12 വരെയാണ് കസ്‌റ്റഡി കാലാവധി. അതിനിടെ ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച കേസിൽ ജൂലൈ 3ന് അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ പുതിയ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

നേരത്തെ കേസിൽ കെജ്രിവാളിനെയും ആം ആദ്‌മി പാർട്ടിയെയും (എഎപി) പ്രതികളാക്കി 200 പേജുള്ള കുറ്റപത്രം അന്വേഷണ ഏജൻസി മെയ് 17ന് സമർപ്പിച്ചിരുന്നു. അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകണമെന്ന അപേക്ഷ ഡൽഹി ഹൈക്കോടതി നിരസിച്ചതിന് മണിക്കൂറുകൾക്ക് ശേഷം മാർച്ച് 21നായിരുന്നു എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്‌റ്റ്.

ഇഡി കേസിൽ ജാമ്യത്തിനായി മറ്റൊരു ഹർജി വിചാരണ കോടതിയിൽ നിലവിലുണ്ട്. നേരത്തെ ഇഡി കേസിൽ ഡൽഹി മുഖ്യമന്ത്രിക്ക് വിചാരണക്കോടതിയുടെ അവധിക്കാല ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഹൈക്കോടതി വിചാരണ കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യുകയും കേസ് റോസ്‌റ്റർ ബെഞ്ച് വീണ്ടും കേൾക്കാണമെന്ന് ഉത്തരവിടുകയുമായിരുന്നു.

കേസിൽ കെജ്രിവാളിന് നിർണായക പങ്കുണ്ടെന്നാണ് ഇഡി പറയുന്നത്. കെജ്‌രിവാളിന് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യവുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്നതിന് മതിയായ തെളിവുകൾ രേഖകളിലുണ്ടെന്നും ഇഡി ആരോപിക്കുന്നു. ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് 25.5 കോടി രൂപ കൈമാറ്റം ചെയ്‌ത മറ്റൊരു പ്രതി ചൗഹാന് കെജ്രിവാളുമായി അടുത്ത ബന്ധമുണ്ടെന്ന് ഇഡി അറിയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+