ഡൽഹി എൻസിആറിൽ ടണൽ റോഡ്, യുപിയിൽ ഗ്രീൻഫീൽഡ് ഹൈവേ; 14,115 കോടി രൂപ ഇറക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും യുപിയിലുമായി വൻ ഗതാഗത പദ്ധതികൾക്ക് അനുമതി നൽകിയിരിക്കുകയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ. 14,115 കോടി രൂപയുടെ രണ്ട് പ്രധാന റോഡ് പദ്ധതികൾക്കാണ് കേന്ദ്രം പച്ചക്കൊടി കാട്ടിയത്. ദ്വാരക എക്‌സ്‌പ്രസ് വേയെ തെക്കൻ ഡൽഹിയിലെ നെൽസൺ മണ്ടേല മാർഗുമായി ബന്ധിപ്പിക്കുന്ന 8.1 കിലോമീറ്റർ ആറ് വരി ടണലും ഉത്തർപ്രദേശിലെ കാൺപൂരിനും കബ്രായിക്കും ഇടയിൽ 117.7 കിലോമീറ്റർ ആക്‌സസ് നിയന്ത്രിത ഗ്രീൻഫീൽഡ് ഹൈവേയുമാണ് ഇവ.

യാത്രാ സമയം കുറയ്ക്കുക, ചരക്കുസേവനം മെച്ചപ്പെടുത്തുക, ഡൽഹി-എൻസിആർ, ബുന്ദേൽഖണ്ഡ് എന്നിവിടങ്ങളിൽ പുത്തൻ സാമ്പത്തിക അവസരങ്ങൾ സൃഷ്‌ടിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക്, കാര്യമായ സമയലാഭം നൽകും, ബിസിനസുകൾക്ക്, ചരക്കുകളുടെ വേഗത്തിലുള്ള കൈമാറ്റവും സാധ്യമാവും. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇത് അടുത്ത ഘട്ട വളർച്ചയാണ് സൂചിപ്പിക്കുന്നതെന്നും അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

delhi

ദ്വാരക, ഗുരുഗ്രാം, സൗത്ത് ഡൽഹി, എയർപോർട്ട് എന്നിവിടങ്ങളിൽ യാത്ര ചെയ്‌തിട്ടുള്ള ആർക്കും അറിയാം അവിടുത്തെ ട്രാഫിക്കും മറ്റ് തടസങ്ങളും. അതിന് മാറ്റം വരുത്താനാണ് നിർദ്ദിഷ്‌ട തുരങ്കം രൂപകൽപന ചെയ്‌തിരിക്കുന്നത്. പദ്ധതി പ്രകാരം ദ്വാരക എക്‌സ്‌പ്രസ് വേ, ഐജിഐ എയർപോർട്ട്, ദ്വാരക, വസന്ത് കുഞ്ച്, സൗത്ത് ഡൽഹി എന്നിവിടങ്ങളിൽ തടസമില്ലാത്ത കണക്റ്റിവിറ്റി ഈ ആറുവരി തുരങ്കപാത യാത്രക്കാർക്ക് നൽകും.

ഇത് വരാനിരിക്കുന്ന എയിംസ് മഹിപാൽപൂർ എലിവേറ്റഡ് കോറിഡോറുമായി ബന്ധിപ്പിക്കുകയും നോയിഡ, ഗാസിയാബാദ്, കിഴക്കൻ ഡൽഹി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും ചെയ്യും. ഹൈബ്രിഡ് ആന്വിറ്റി മോഡലിന് കീഴിൽ 6,969.67 കോടി രൂപയുടെ എസ്‌റ്റിമേറ്റിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. നിർമ്മാണ സമയത്ത് ഏകദേശം 7.54 ലക്ഷം തൊഴിൽ ദിനങ്ങൾ നേരിട്ടും 9.8 ലക്ഷം തൊഴിൽ ദിനങ്ങൾ പരോക്ഷമായും സൃഷ്‌ടിക്കുന്നതാണ് പദ്ധതി.

മറുവശത്ത് ഉത്തർപ്രദേശിന് ഭാവിയെ മുന്നിൽ കണ്ടുള്ള ഒരു ഇടനാഴി ലഭിക്കുന്നു. 7,145.14 കോടി രൂപ ചെലവിൽ 117.7 കിലോമീറ്റർ കാൺപൂർ-കബ്രായ് ഗ്രീൻഫീൽഡ് ഹൈവേക്ക് മന്ത്രിസഭ അംഗീകാരം നൽകി.
ഉത്തർപ്രദേശിലെ വ്യാവസായിക കേന്ദ്രങ്ങളെ മധ്യപ്രദേശിലെ ഉൽപ്പാദന, ഖനന, കാർഷിക മേഖലകളുമായി ബന്ധിപ്പിക്കുന്ന ഭോപ്പാൽ-കാൻപൂർ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ് പ്രവേശന നിയന്ത്രിത ഇടനാഴി.

ഇത് എൻഎച്ച്-34, എൻഎച്ച്-35, ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ, കാൺപൂർ റിംഗ് റോഡ് എന്നിവയുമായി ബന്ധിപ്പിക്കും. കാൺപൂരിനും കബ്രായിക്കും ഇടയിലുള്ള യാത്ര, നിലവിൽ ഏകദേശം മൂന്നര മണിക്കൂർ എടുക്കുന്നതാണ്, എന്നാൽ പ്രസ്‌തുത ഹൈവേ പ്രവർത്തനക്ഷമമായാൽ ഏകദേശം 90 മിനിറ്റായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q