റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുൽ ഗാന്ധി, ബലമായി തൂക്കിയെടുത്ത് പോലീസ്, അറസ്റ്റ്; നാടകീയ രംഗങ്ങൾ
ദില്ലി: പാര്‍ലമെന്റില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു. വിജയ് ചൗക്കില്‍ വെച്ചാണ് രാഹുൽ ഗാന്ധി എംപി നയിച്ച മാര്‍ച്ച് പോലീസ് തടഞ്ഞത്. ഇതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മാർച്ചിൽ പങ്കെടുത്ത നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുത്തു. കെസി വേണുഗോപാല്‍, രണ്‍ജീത് രഞ്ജന്‍, മാണിക്കം ടാഗോര്‍, ഇമ്രാന്‍ പ്രതാപ്ഗാര്‍ഹി, കൊടിക്കുന്നില്‍ സുരേഷ് അടക്കമുളള എംപിമാരെയാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുത്തത്.
എംപിമാരെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിക്കെതിരെ രാഹുല്‍ ഗാന്ധി എംപി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ രാഹുല്‍ ഗാന്ധിക്ക് പോലീസ് വലയം തീര്‍ത്തു. അരമണിക്കൂറോളമാണ് രാഹുൽ ഗാന്ധി റോഡിലിരുന്ന് പ്രതിഷേധിച്ചത്. ഇതോടെ പോലീസ് രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തു. റോഡിലിരുന്ന രാഹുലിനെ പോലീസുകാർ ബലമായി എഴുന്നേൽപ്പിച്ച് പോലീസ് വാഹനത്തിലേക്ക് കയറ്റുകയായിരുന്നു.

ഇന്ത്യ ഒരു പോലീസ് രാജ്യമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു രാജാവായും മാറിയിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. '' എല്ലാ കോണ്‍ഗ്രസ് എംപിമാരും ഇവിടേക്ക് വന്നു, അവര്‍ വിലക്കയറ്റത്തേയും തൊഴിലില്ലായ്മയേയും കുറിച്ച് സംസാരിച്ചു. പോലീസ് തങ്ങളെ ഇവിടെ ഇരിക്കാന്‍ അനുവദിക്കുന്നില്ല. പാര്‍ലമെന്റിന് അകത്ത് അവര്‍ ചര്‍ച്ചകള്‍ അനുവദിക്കുന്നില്ല. ഇവിടെ ആണെങ്കില്‍ അവര്‍ തങ്ങളെ അറസ്റ്റ് ചെയ്യുന്നു'', പോലീസ് കസ്റ്റഡിയിലാകും മുന്‍പ് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിലക്കയറ്റം, ജിഎസ്ടി, കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നേതാക്കളെ വേട്ടയാടല്‍ അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധ മാര്‍ച്ച്. നാഷണല്‍ ഹെരാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഇന്നും ഇഡി ചോദ്യം ചെയ്യുകയാണ്. സോണിയയെ ചോദ്യം ചെയ്യുന്നതിനെതിരെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പോലീസിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ടായിരുന്നു പ്രതിഷേധമെന്നും ഇത് പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനുളള അമിത് ഷായുടേയും നരേന്ദ്ര മോദിയുടേയും ഗൂഢാലോചനയുടെ ഭാഗമാണ് എന്നും രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ പ്രതികരിച്ചു.
ഡോക്ടറിന് ഇഷ്ടം ബ്ലാക്കാണോ....റോബിന്റെ ചിരിയില്‍ അലിഞ്ഞ് ആരാധകര്‍, ചോദ്യങ്ങളായിരം












Click it and Unblock the Notifications