ബിജെപി എംപി ബ്രിജ്ഭൂഷനെതിരെ കേസെടുത്തു, ആറ് ദിവസത്തെ പ്രതിഷേധത്തിനൊടുവില്‍ പോലീസ് നടപടി
ദില്ലി: ഗുസ്തി താരങ്ങള്‍ ആരോപണം ഉന്നയിച്ച ബിജെപി എംപിയും റെസ്ലിംഗ് ഫെഡറേഷന് അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ കേസെടുത്തു. രണ്ട് എഫ്ഐആറുകളാണ് കോണോട്ട് പ്ലേസ് പോലീസ് സ്റ്റേഷനില്‍ അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം ഗുസ്തി താരങ്ങള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
ദില്ലി പോലീസ് നേരത്തെ സിംഗിനെതിരെ കേസെടുക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ആറ് ദിവസത്തോളമായി ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്റംഗ് പൂനിയ, എന്നിവര്‍ അടക്കമുള്ള ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുകയാണ്. ഇത്രയും ദിവസത്തിനിടെയുണ്ടായ ഏക നടപടിയാണിത്.ബ്രിജ് ഭൂഷണ് 2012 മുതല്‍ റെസ്ലിംഗ് സംഘടനയുടെ തലപ്പത്തുണ്ട്.

അദ്ദേഹത്തിനെതിരെയാണ് ഇവര്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആദ്യത്തെ എഫ്ഐആര്‍ പോക്സോ നിയമപ്രകാരമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ആരോപണത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ കേസെടുത്തത്. രണ്ടാമത്തെ എഫ്ഐആര്‍ മറ്റ് കായിക താരങ്ങളുടെ പരാതികളെ തുടര്‍ന്ന് എടുത്തതാണ്.
ഇതില്‍ സുപ്രധാന വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും ഡിസിപി പ്രണവ് തയല്‍ പറഞ്ഞു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പ്രാഥമികമായ അന്വേഷണം ആവശ്യമാണെന്ന് നേരത്തെ ദില്ലി പോലീസ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
അതേസമയം കേസില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൂടിയുള്ളതിനാല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് സുരക്ഷയൊരുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ കാര്യവും അതോടൊപ്പം പരിശോധിക്കണമെന്നും കോടതി പറഞ്ഞിരുന്നു.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന് കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
തനിക്ക് നിയമവ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ബ്രിജ് ഭൂഷണ് നേരത്തെ പറഞ്ഞിരുന്നു. ഇതില്‍ നിന്ന് ഒരിക്കലും ഓടിപ്പോകില്ല. ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. എനിക്കെതിരെ കേസെടുത്തിട്ടുണ്ട്. ദില്ലി പോലീസുമായി സഹകരിക്കുമെന്നും ബ്രിജ് ഭൂഷണ് പറഞ്ഞു.
സുപ്രീം കോടതി എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കും. തനിക്കെതിരെ പ്രതിഷേധിക്കുന്ന താരങ്ങള്‍ അത് അംഗീകരിക്കുമോ എന്നും ബ്രിജ് ഭൂഷണ് ചോദിച്ചു. അതേസമയം ബ്രിജ് ഭൂഷണെ ജയിലില്‍ അടയ്ക്കുന്നത് വരെ ഈ സമരം തുടരുമെന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു.
ദില്ലി പോലീസിനെ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അവര്‍ ബ്രിജ് ഭൂഷനെതിരെ ദുര്‍ബലമായ എഫ് ഐആര്‍ ആയിരിക്കും രജിസ്റ്റര്‍ ചെയ്യുകയെന്നും താരങ്ങള്‍ ആരോപിച്ചിരുന്നു. തെളിവുകള്‍ ഞങ്ങള്‍ നല്കി കഴിഞ്ഞു. കൂടുതല്‍ വേണമെങ്കില്‍ ഞങ്ങള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.
ദില്ലി പോലീസിന് നല്‍കില്ലെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു. ഇത് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള പോരാട്ടമല്ല. 85 കേസുകള്‍ നേരിടുന്ന ഒരു വ്യക്തിക്കെതിരെയുള്ള പോരാട്ടമാണെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications