കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ് ലക്ഷ്യമിട്ടത് 30 കോടി; പിരിച്ചെടുത്തത് 18

  • By Gokul
Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടി 18 കോടി രൂപ സംഭവനായി പിരിച്ചെടുത്തു. 30 കോടി രൂപയാണ് ലക്ഷ്യമിട്ടതെങ്കിലും 18 കോടി രൂപമാത്രമേ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്ന് ഫണ്ട് ശേഖരണത്തിന്റെ ചുമതലയുള്ള അരവിന്ദ് ഝാ പറഞ്ഞു. കഴിഞ്ഞ നവംബര്‍ മുതല്‍ പിരിച്ചടുത്ത ഫണ്ടിന്റെ ഏകദേശ കണക്കാണിത്.

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോഫി വിത്ത് കേജ്‌രിവാള്‍, സെല്‍ഫി വിത്ത് മഫ്‌ളര്‍മാന്‍ തുടങ്ങിയ പരിപാടികള്‍ ആം ആദ്മി സംഘടിപ്പിച്ചിരുന്നു. ഇതുവഴി ലക്ഷങ്ങള്‍ പാര്‍ട്ടി പിരിച്ചെടുക്കുകയും ചെയ്തു. ചെറിയ തോതിലുള്ള സംഭാവനകളാണ് കൂടുതലായും ലഭിച്ചതെന്ന് പാര്‍ട്ടി പറയുന്നു. കളങ്കമുള്ളവരില്‍ നിന്നും പണം വാങ്ങാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ കൊടുക്കുകയും ചെയ്തു.

aam-admi-party

സുതാര്യമായ മാര്‍ഗത്തിലൂടെയുള്ള ഫണ്ടിനെ മാത്രമേ പാര്‍ട്ടി പ്രോത്സാഹിപ്പിക്കാറുള്ളൂവെന്ന് അരവിന്ദ് ഝാ പറഞ്ഞു. പ്രതീക്ഷിച്ചത്രയും ഫണ്ട് ശേഖരിക്കാന്‍ ആകാത്തതില്‍ പാര്‍ട്ടിക്ക് വിഷമമില്ല. ഫണ്ട് പിരിക്കാന്‍ കേന്ദ്രനേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും ഫണ്ട് പിരിവ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വ്യാജ കമ്പനികളില്‍ നിന്നും ഫണ്ട് ലഭിച്ചതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. ഇക്കാര്യം പാര്‍ട്ടി അന്വേഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്. ആം ആദ്മിക്ക് പണമെത്തിയത് ഹവാല കമ്പനികളില്‍ നിന്നാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഫണ്ടിലെ സുതാര്യത ഇല്ലായ്മയെ ആം ആദ്മി നേതാവ് അരവിന്ദ് കെജ് രിവാളും പാര്‍ട്ടി യോഗത്തില്‍ വിമര്‍ശിച്ചതായാണ് വിവരം.

English summary
Delhi Polls 2015: Aam Aadmi Party collects fund 18 crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X