കുടുക്ക് സോംഗിന് മാരക ഡാന്‍സുമായി പുരോഹിതന്.... വീഡിയോ വൈറല്‍!! നന്ദി പറഞ്ഞ് നിവിന്‍ പോളി
ദില്ലി: ക്രിസ്ത്യന്‍ പള്ളിയിലെ പുരോഹിതര്‍ അച്ചടക്കത്തിന്റെ പ്രതിരൂപമായിട്ടാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു ക്രിസ്ത്യന്‍ പുരോഹിതന് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. ഒരു മലയാളം പാട്ടിന് അദ്ദേഹം തകര്‍ത്ത് ഡാന്‍സ് ചെയ്തതാണ് തരംഗമായിരിക്കുന്നത്. നിവിന്‍ പോളി ചിത്രമായ ലൗ ആക്ഷന്‍ ഡ്രാമയിലെ കുടുക്ക് പൊട്ടിയ കുപ്പായം എന്ന വൈറല്‍ പാട്ടിനാണ് പുരോഹിതന് ഡാന്‍സ് ചെയ്തിരിക്കുന്നത്.

മലയാളത്തില്‍ ഓണം റിലീസായി ഇറങ്ങിയ ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. ശ്രീനിവാസന്റെ മകന് ധ്യാന്‍ ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്തത്. ഇതിലെ കുടുക്ക് സോംഗ് നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ വലിയ ഹിറ്റായിരുന്നു. നിരവധി പേര് ഈ പാട്ടിന് ഡാന്‍സ് ചെയ്യുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ദില്ലിയിലെ പുരോഹിതന്റെ നൃത്തമാണ് വലിയ രീതിയില്‍ ഏറ്റെടുക്കപ്പെട്ടിരിക്കുന്നത്.
ദില്ലിയിലെ ഇടവകയിലെ മാത്യു കിഴക്കേച്ചിറയാണ് ഈ പുരോഹിതനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം വീഡിയോയില്‍ യുവാക്കള്‍ക്കൊപ്പമാണ് ഇയാള്‍ ഡാന്‍സ് ചെയ്യുന്നത്. നിവിന്‍ പോളി പുരോഹിതന് ഡാന്‍സ് ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് നന്ദി പറഞ്ഞിട്ടുമുണ്ട് നിവിന്‍. നിരവധി പേര് നിവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.
കേരളത്തില്‍ ഓണം ആഘോഷങ്ങളില്‍ യുവാക്കള്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുത്തിയ പാട്ടാണ് കുടുക്ക് സോംഗ്. നിരവധി പേര് ഈ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ റോക്കിംഗ് പുരോഹിതന്, നിങ്ങളെ കുറിച്ചോര്‍ത്ത് അഭിമാനം. റോക്ക്സ്റ്റാര്‍ എന്നാണ് അദ്ദേഹത്തെ സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications