Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൽഹി റെയിൽവേ സ്‌റ്റേഷൻ അപകടം; അഞ്ച് കുട്ടികൾ ഉൾപ്പെടെ 18 പേർ മരണപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടത്തിൽ ഒമ്പത് സ്ത്രീകളും അഞ്ച് കുട്ടികളും നാല് പുരുഷന്മാരും ഉൾപ്പെടെ 18 പേർ മരിച്ചുവെന്ന് റിപ്പോർട്ട്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്‌തതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. പ്രാഥമിക വിവരം ലഭിച്ചപ്പോൾ രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ വ്യക്തമായിരുന്നില്ല. ശനിയാഴ്‌ച രാത്രിയോടെയാണ് ഡൽഹി സ്‌റ്റേഷനിൽ അപകടമുണ്ടായത്.

പരിക്കേറ്റവർ ലോക് നായക് ജയ് പ്രകാശ് (എൽഎൻജെപി) ആശുപത്രിയിലും ലേഡി ഹാർഡിഞ്ച് ആശുപത്രിയിലും ചികിത്സയിലാണ്. 13, 14 പ്ലാറ്റ്‌ഫോമുകളിൽ രാത്രി 9 മണിയോടെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഒരേ ആയിരക്കണക്കിന് മഹാകുംഭ ഭക്തർ അവരുടെ ട്രെയിനുകളിൽ കയറാൻ ഇരച്ചുകയറുകയായിരുന്നു. ഇത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്‌ടിക്കുകയായിരുന്നു.

delhistampededeath

സംഭവ സമയത്തെ ഡൽഹി റെയിൽവേ സ്‌റ്റേഷനിലെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ നേരത്തെ പുറത്തുവന്നിരുന്നു. റെയിൽവേ സ്‌റ്റേഷനിലൂടെ വൻതോതിൽ യാത്രക്കാർ ഓടിക്കൊണ്ടിരിക്കുന്ന ഒന്നിലധികം വീഡിയോകളാണ് പുറത്തുവന്നിട്ടുള്ളത്. ചിലർ കുട്ടികളെ ചുമലിൽ കയറ്റുകയും, മറ്റുള്ളവർ ലഗേജ് ഉൾപ്പെടെയുള്ളവയുമായി ബുദ്ധിമുട്ടുന്നതും വീഡിയോയിൽ കാണാമായിരുന്നു.

ഡൽഹി ഫയർ സർവീസസിന് അടിയന്തര കോൾ ലഭിക്കുകയും ഉടൻ തന്നെ നാല് ഫയർ ടെൻഡറുകൾ ബാധിത റെയിൽവേ സ്‌റ്റേഷനിലേക്ക് അയച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. കൂടാതെ, സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ ആംബുലൻസുകൾ സംഭവ സ്ഥലത്തേക്ക് അയച്ചു. എൻഡിആർഎഫ് സംഘം ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. "ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ടു പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട എല്ലാവരുടെയും കൂടെയാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ തിക്കിലും തിരക്കിലും പെട്ട് ദുരിതമനുഭവിക്കുന്ന എല്ലാവരെയും അധികൃതർ സഹായിക്കുന്നുണ്ട്' അദ്ദേഹം എക്‌സിൽ കുറിച്ചു.

തിരക്ക് കുറഞ്ഞുവെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്‌തു. സംഭവത്തിൽ റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ നിരവധി പേരെ പ്രവേശിപ്പിച്ചിരിക്കുന്ന എൽഎൻജെപി ആശുപത്രിയിൽ ഡൽഹിയിലെ കാവൽ മുഖ്യമന്ത്രി അതിഷി സന്ദർശിച്ചു. ഇരകളുടെ കുടുംബങ്ങളെയും പരിക്കേറ്റവരെയും സഹായിക്കാൻ രണ്ട് എംഎൽഎമാർ ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+