കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ രണ്ടാമത്തെയാള്‍ക്ക് മങ്കിപ്പോക്‌സ്; രോഗം സ്ഥിരീകരിച്ചത് നൈജീരിയന്‍ പൗരന്

Google Oneindia Malayalam News

ദില്ലി: രണ്ടാമത്തെ മങ്കിപ്പോക്‌സ് കേസ് സ്ഥിരീകരിച്ച് ദില്ലി. മുപ്പത്തഞ്ചുകാരനായ നൈജീരിയക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. അടുത്തൊന്നും ഇയാള്‍ വിദേശ യാത്ര ചെയ്തിട്ടില്ല. ദില്ലിയിലാണ് ഇയാള്‍ താമസിക്കുന്നത്. അതേസമയം രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മങ്കിപ്പോക്‌സ് കേസുകളുടെ എണ്ണം ആറായി ഉയര്‍ന്നു.

സംസാരിക്കുന്ന പെണ്ണാണ്, മലയാളികള്‍ക്ക് എന്നെ ഇഷ്ടമല്ല; ഞെട്ടിച്ച വാക്കുകളുമായി ഭാഗ്യലക്ഷ്മി, വൈറല്‍സംസാരിക്കുന്ന പെണ്ണാണ്, മലയാളികള്‍ക്ക് എന്നെ ഇഷ്ടമല്ല; ഞെട്ടിച്ച വാക്കുകളുമായി ഭാഗ്യലക്ഷ്മി, വൈറല്‍

1

ദില്ലിയിലെ രണ്ടാമത്തെ കേസാണിത്. ആഭ്യന്തരമായോ വിദേശത്തേക്കോ നൈജീരിയന്‍ പൗരന്‍ യാത്രകളൊന്നും നടത്തിയിട്ടിയില്ലെന്ന് ദില്ലി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ദില്ലിയിലെ എല്‍എന്‍ജെപി ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നൈജീരിയന്‍ പൗരന് ശരീരത്തില്‍ കുമികളകളുണ്ട്. ഇയാള്‍ക്ക് കഴിഞ്ഞ അഞ്ച് ദിവസമായി പനിയുമുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇയാളുടെ സാമ്പിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ടാണ് റിപ്പോര്‍ട്ട് ലഭിച്ചത്.

തുടര്‍ന്നാണ് ഇയാള്‍ക്ക് മങ്കിപ്പോക്‌സ് സ്ഥിരീകരിച്ചത്. അതേസമയം മങ്കിപ്പോക്‌സ് എന്ന് സംശയിക്കുന്ന രണ്ട് പേരെ കൂടി ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ രണ്ടുപേരും ആഫ്രിക്കന്‍ പൗരന്മാരാണ്.

കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ ആദ്യ മങ്കിപ്പോക്‌സ് കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുപതുകാരനായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സാമ്പിളുകള്‍ പൂനെയിലേക്ക് അയച്ചിരുന്നു. കിഷന്‍ഗഡില്‍ നിന്നുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ നാല് ദിവസമായി കുട്ടിക്ക് നല്ല പനിയുണ്ട്. ശരീരത്തില്‍ അടയാളങ്ങളുമുണ്ട്.

എന്തൊരു മൊഞ്ചാണ്; മംമ്ത മോഹന്‍ദാസിന്റെ പപ്പി ലുക്ക് സൂപ്പര്‍ ഹിറ്റ്, ഏറ്റെടുത്ത് വൈറലാക്കി ആരാധകര്‍

അതേസമയം കേരളത്തിലും മങ്കിപ്പോക്‌സ് ആശങ്കയായി തുടരുകയാണ്. ഇരുപതോളം പേരെ തൃശൂരില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ ഒരാള്‍ മരിച്ചതിനെ തുടര്‍ന്നാണിത്. ഇയാള്‍ കുടുംബവും സുഹൃത്തുക്കളും അടക്കം പത്ത് പേരുമായിട്ടാണ് സമ്പര്‍ക്കം പുലര്‍ത്തിയത്.

ഇലകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നത് സ്‌നൈപ്പര്‍; കണ്ടെത്താമോ? ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം വൈറല്‍ഇലകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നത് സ്‌നൈപ്പര്‍; കണ്ടെത്താമോ? ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം വൈറല്‍

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
delhi reported second monkeypox case, nigerian man tested positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X