ഒരൊറ്റ കൊവിഡ് മരണം പോലും ഇല്ലാതെ ദില്ലി; ഇന്നലെ ആകെ രോഗികൾ 57 പേർ
ദില്ലി; കൊവിഡ് രണ്ടാം തരംഗത്തിൽ കടുത്ത ആശങ്ക വിതച്ച ദില്ലിയിൽ കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. വെള്ളിയാഴ്ച പുതുതായി 57 കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ദില്ലിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.08 ശതമാനമാണ്.
കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചതിന് ശേഷം ഇത് 11ാം തവണയാ് ഇത്തരത്തിൽ ഒരു കൊവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാതെ ഇരിക്കുന്നത്.നേരത്തേ ജൂലൈ 18, 24, 29, ഓഗസ്റ്റ് 2, 4,8, ഓഗസ്റ്റ് 11, 12, 13,16 തീയതികളിലും ദില്ലിയിൽ ഒറ്റ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. രണ്ടാം തരംഗത്തിന്റെ തുടക്കമായ ഏപ്രിൽ, മെയ് മാസങ്ങളിൽ കടുത്ത ഭീതിയായിരുന്നു സംസ്ഥാനത്ത് ഉയർന്നിരുന്നത്.

മാവേലിക്കൊപ്പം ആര്‍ത്തുല്ലസിച്ച് 'പൂക്കാലം വരവായി' ടീമിന്റെ ഓണാഘോഷം; വൈറല്‍ ചിത്രങ്ങള്‍ കാണാം
അതേസമയം രാജ്യത്തും കൊവിഡ് കേസുകൾ കുത്തനെ കുറയുകയാണ്. ഇന്നലെ മാത്രം പുതുതായി രോഗം സ്ഥിരീകരിച്ചത് 36,571 പേർക്കാണ്. നിലവിൽ ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.12 ശതമാനം മാത്രമാണ്. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 3,63,605, 150 പേരാണ്. രോഗമുക്തി നിരക്ക് 97.54ശതമാനവും. 2020 മാർച്ചിന് ശേഷം ഏറ്റവും കൂടിയ രോഗമുക്തി നിരക്ക് കൂടിയാണ്. .
വെള്ളിയാഴ്ച 36,555 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,15,61,635 ആയിപ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ കഴിഞ്ഞ 56 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. നിലവിൽ ഇത് 1.93 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്കും കഴിഞ്ഞ 25 ദിവസമായി മൂന്ന് ശതമാനത്തിൽ താഴെയാണ്.
രാജ്യത്ത് ഇതുവരെ 50.26 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 57.22 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Recommended Video
അതേസമയം രാജ്യത്ത് കൊവിഡ് രോഗികൾ കുറയുമ്പോഴും കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 നും 16 നും ഇടയിലാണ്. മരണ സംഖ്യയും ഉയരുന്നുണ്ട്. നിലവിൽ 1,79,303 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളത്. സംസ്ഥാനത്ത് ഇതുവരെ 19,246 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.












Click it and Unblock the Notifications