ദില്ലി കലാപ കേസ്: മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് ഉമര്‍ ഖാലിദ് അറസ്റ്റില്‍, യുഎപിഎ!!
ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ നേതാവ് ഉമര്‍ ഖാലിദിനെ ദില്ലി പോലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. ദില്ലി കലാപക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. യുഎപിഎ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഉമര്‍ ഖാലിദിനോട് കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
ജൂലായ് 31നും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഫോണ്‍ നേരത്തെ തന്നെ പോലീസ് പിടിച്ചെടുത്തതാണ്. ഞായറാഴ്ച്ച ഉച്ചയോടെയാണ് ഉമര്‍ ഖാലിദ് ചോദ്യം ചെയ്യാനെത്തിയത്. വൈകീട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

പോലീസ് ഉമര്‍ ഖാലിദിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സൂചന. അടുത്ത ദിവസം തന്നെ ദില്ലി കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കും. മാര്‍ച്ച് ആറിനാണ് ഉമര്‍ ഖാലിദിനെതിരെ കേസെടുക്കുന്നത്. ഒരു ഇന്‍ഫോര്‍മര്‍ സബ് ഇന്‍സ്പെക്ടറായ അരവിന്ദ് കുമാറിന് നല്കിയ മൊഴി പ്രകാരമാണ് ഇപ്പോഴത്തെ അറസ്റ്റ്.
നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ കലാപം ഗൂഢാലോചനയാണ് ഇയാള്‍ തനിക്ക് മൊഴി നല്‍കിയെന്ന് അരവിന്ദ് കുമാര്‍ പറയുന്നു. ഉമര്‍ ഖാലിദാണ് ഇതിന് പിന്നിലെന്നും പറയുന്നു. ഡാനിഷ്, വ്യത്യസ്തമായ സംഘടനയിലുള്ള മറ്റ് രണ്ട് പേര് എന്നിവരെയാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഉമര്‍ ഖാലിദ് പ്രകോപനപരമായ പ്രസംഗം രണ്ടിടത്തായി നടത്തിയെന്നും, അതിലൂടെ ജനങ്ങള്‍ തെരുവിലേക്ക് ഒഴുകി റോഡുകള്‍ തടസ്സപ്പെടുത്തിയെന്നും പോലീസ് ആരോപിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലായിരുന്നു ഇത് നടന്നത്. പൗരത്വ നിയമ വിഷയം അന്താരാഷ്ട്ര തലത്തില്‍ പ്രചരിപ്പിക്കാനുള്ള ഗൂഢതന്ത്രമായിരുന്നു ഇത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ എത്രത്തോളം പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് അന്താരാഷ്ട്ര തലത്തില്‍ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ നീക്കം.
ഗൂഢാലോചനയുടെ ഭാഗമായി വെടിയുണ്ടകള്‍, പെട്രോള്‍ ബോംബുകള്‍, തോക്കുകള്‍, ആസിഡ് ബോട്ടലുകള്‍, കല്ലുകള്‍ എന്നിവര്‍ കര്‍ദംപുരി, ജാഫ്രാബാദ്, ചാന്ദ്ബാഗ്, ഗോകുല്‍പുരി, ശിവ് വിഹാര്‍ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ശേഖരിച്ചുവെച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡാനിഷ് എന്നയാളാണ് ആളുകളെ സംഘടിപ്പിച്ച് ആക്രമത്തിലേക്ക് നയിച്ചത്. ജാഫ്രാബാദ് മെട്രോയില്‍ സ്ത്രീകളും കുട്ടികളും റോഡ് തടസപ്പെടുത്തിയത് സമീപ പ്രദേശങ്ങളിലെ ആളുകളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ്. അതേ ദിവസം മുസ്ലീങ്ങള്‍ പഠിക്കുന്ന സ്കൂളിലെ കുട്ടികളെ ഒഴിപ്പിച്ചെന്നും, ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്നും പോലീസ് പറഞ്ഞു.
Recommended Video
താഹിര്‍ ഹുസൈനും ഉമര്‍ ഖാലിദും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും, ട്രംപിന്റെ സന്ദര്‍ശന ദിവസം കലാപം ഉണ്ടാക്കാനാണ് പ്ലാന്‍ ചെയ്തതെന്നും പോലീസ് പറയുന്നു. അതിന് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായവും സാമ്പത്തികമായി ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി. തീര്‍ത്തും വ്യാജമായ ആരോപണങ്ങളാണ് പോലീസ് ഉന്നയിച്ചതെന്ന് ഉമര്‍ ഖാലിദിന്റെ അഭിഭാഷന് പറഞ്ഞു. രാജ്യത്ത് രണ്ട് തരം നീതിയാണ് ഉള്ളത്. ഒന്ന് ഭരിക്കുന്ന പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവര്ക്കുള്ളതും മറ്റൊന്ന് സര്‍ക്കാരിനെ എതിര്‍ക്കുന്ന സാധാരണക്കാര്‍ക്ക് ഉള്ളതുമാണ്. ഈ തെളിവുകള്‍ കെട്ടിച്ചമയ്ക്കുന്നതുമാണെന്നും നേരത്തെ ഉമര്‍ ഖാലിദ് പഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications