ഉരയ്ക്കാന്‍ നല്‍കിയ കാര്‍ഡില്‍ നിന്നും ഉപഭോക്താക്കളുടെ ലക്ഷങ്ങള്‍ തട്ടി കഫേ തൊഴിലാളി മുങ്ങി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി കറന്‍സി നിരോധന പ്രഖ്യാപനം നടത്തിയശേഷം രാജ്യമെമ്പാടും ഡിജിറ്റലൈസേഷന്‍ വ്യാകമായിരുന്നു. ചെറിയ ഹോട്ടലുകളിലും കടകളിലും പോലും കാര്‍ഡ് ഉരയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. എന്നാല്‍, ഇതുവഴിയുള്ള തട്ടിപ്പുകളും ഏറിവരികയാണ്. ദില്ലിയിലെ ഒരു കഫേയില്‍ എത്തുന്ന ഉപഭോക്താക്കളുടെ ലക്ഷങ്ങള്‍ തട്ടിയ ജീവനക്കാരനെ തിരയുകയാണിപ്പോള്‍ പോലീസ്.
ഏതാണ്ട് ആറുലക്ഷത്തോളം രൂപയുമായാണ് ഇയാള്‍ മുങ്ങിയിരിക്കുന്നത്. കൊണാട്ട് പ്ലേസിലെ ഫര്‍സി കഫേയിലെ ജീവനക്കാരനാണ് രക്ഷപ്പെട്ടത്. ഷോപ്പില്‍ കാര്‍ഡുരയ്ക്കാന്‍ തരുന്നവരുടെ കാര്‍ഡുകളുടെ ക്ലോണുകളുണ്ടാക്കിയാണ് ഇയാള്‍ പണം തട്ടിയത്. രഹസ്യമായി കാര്‍ഡുകളുടെ കോപ്പിയെടുത്തശേഷം ഇവ ഉപയോഗിച്ച് ട്രാന്‍സാക്ഷന്‍ നടത്തുന്നതാണ് ക്ലോണിങ്.

എച്ചഡിഎഫ്‌സി ബാങ്കിന്റെ ക്രഡിറ്റ് ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഏതാണ്ട് പതിമൂന്നോളം കസ്റ്റമേഴ്‌സിന്റെ പണം അവരറിയാതെ നഷ്ടപ്പെട്ടതായി ബാങ്ക് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇവരെല്ലാം കഫേയില്‍ കാര്‍ഡ് ഉപയോഗിച്ചതായി കണ്ടെത്തി. ഇതോടെയാണ് അന്വേഷണം കഫേയിലെത്തിയത്.
എന്നാല്‍ ഇതിനകം തന്നെ തൊഴിലാളി അവിടെനിന്നും മുങ്ങിയിരുന്നു. ഉപഭോക്താക്കള്‍ പിന്‍ നമ്പര്‍ അടിക്കുന്നത് രഹസ്യമായി നിരീക്ഷിച്ചാണ് ഇയാള്‍ കാര്‍ഡിന്റെ കോപ്പിയുണ്ടാക്കിയിരുന്നത്. നേരത്തെ സമാനരീതിയില്‍ ചിലര്‍ കോടികള്‍ തട്ടിയെടുത്തിരുന്നു. കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് ഇതുസംബന്ധിച്ച് പോലീസ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.












Click it and Unblock the Notifications