ദില്ലി കലാപം; ബിജെപിക്ക് തിരിച്ചടി.. രാജിയ്ക്കൊരുങ്ങി നേതാവ്, മോദിയെ വിശ്വസിച്ചു.. പക്ഷേ
ദില്ലി: ദില്ലി കലാപത്തിന് പിന്നാലെ താന്‍ പാര്‍ട്ടി വിടുകയാണെന്ന് വ്യക്തമാക്കി ബിജെപി നേതാവ്. ബ്രഹ്മപുരി മണ്ഡലത്തിലെ ബിജെപിയുടെ ന്യൂനപക്ഷ സെല്‍ തലവനാണ് മുഹമ്മദ് ആതിഖ് ആണ് താന്‍ ഉടന്‍ ബിജെപിയില്‍ നിന്നും രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ചത്.
ദില്ലി കലാപത്തിനിടെ ആതിഖിന്‍റെ തുണിക്കട അക്രമികള്‍ തീവെച്ച് നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താന്‍ പാര്‍ട്ടി വിടുകയാണെന്ന് ആതിഖ് വ്യക്തമാക്കിയത്.വിശദാംശങ്ങളിലേക്ക്
Recommended Video

കലാപത്തിനിടെ
ഞാന്‍ ഇതുവരെ പാര്‍ട്ടി വിട്ടില്ല. പക്ഷേ ഇനിയും ബിജെപി നേതാക്കള്‍ തന്നെ സമീപിച്ചില്ലേങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജി വെയ്ക്കുമെന്ന് മുഹമ്മദ് ആതിഖ് പറഞ്ഞു. ദില്ലി കലാപത്തിനിടെ ഫിബ്രവരി 25 ന് രാത്രിയാണ് കര്‍വാള്‍ നഗറിലുള്ള ആതിഖിന്‍റെ തുണി ഫാക്ടറി അക്രമികള്‍ തീയിട്ട് നശിപ്പിച്ചത്.

ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടില്ല
ഭയം കാരണം ഇതുവരെ താന്‍ ഫാക്ടറി സന്ദര്‍ശിച്ചിട്ടില്ല. തന്‍റെ അയല്‍വാസിയാണ് ഫാക്ടറി തീയിട്ട വിവരം തന്നെ അറിയിച്ചത്. ഫാക്ടറിക്ക് സമീപമുള്ള സഹോദരന്‍റെ ഫാക്ടറിയും അക്രമികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. ബിജെപി നേതാക്കള്‍ തന്നെ വിളിക്കുമെന്നും സാന്ത്വനിപ്പിക്കുമെന്നും താന്‍ കരുതി,എന്നാല്‍ അത് ഉണ്ടായില്ല ആതിഖ് പറഞ്ഞു.

മുസ്ലീം പേര്
കഴിഞ്ഞ 17 വര്‍ഷമായി താന്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദില്ലി ബിജെപി അധ്യക്ഷന്‍ മനീഷ് തിവാരിയെ പോലെ ഞാനും ബിഹാറില്‍ ജനിച്ച് വളര്‍ന്ന ആളാണ്.അദ്ദേഹത്തിന് എന്നെ വളരെ നന്നായി അറിയാം. പക്ഷേ തനിക്ക് ഒരു മുസ്ലീം പേര് ഉണ്ടായിപ്പോയി.

നിസഹായാവസ്ഥ
വാടകയ്ക്കെടുത്ത സ്ഥലത്താണ് പതിനാല് വര്‍ഷം മുന്‍പ് താന്‍ ഫാക്ടറി തുടങ്ങിയത്. ദില്ലിയില്‍ കലാപം ആരംഭിച്ചപ്പോള്‍ തന്നെ പാക്ക് ചെയ്ത് പോകാന്‍ താന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. താന്‍ വീട്ടില്‍ ഇരിക്കുമ്പോഴാണ് ഫാക്ടറിക്ക് അക്രമികള്‍ തീയിട്ടുവെന്ന കാര്യം അയല്‍വാസികള്‍ എന്ന വിളിച്ച് പറഞ്ഞത്, താന്‍ നിസഹായ അവസ്ഥയിലായിരുന്നു, ആതിഖ് പറയുന്നു.

മോദിയെന്ന നേതാവിനെ വിശ്വസിച്ചു
ബിജെപിയില്‍ ചേരാനുള്ള തിരുമാനത്തെ തന്‍റെ സമുദായാംഗങ്ങള്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഞാന്‍ നരേന്ദ്ര മോദിയെന്ന നേതാവിനെ വിശ്വസിച്ചു. മോദിയുടെ സബ്കാ സാത് സബ്കാ വികാസ് എന്ന മുദ്രാവാക്യത്തെ വിശ്വസിച്ചു. ബിജെപിയെ വിമര്‍ശിക്കുന്നവരുമായി തര്‍ക്കിച്ചു. എന്നാല്‍ എന്താണ് നിന്‍റെ പാര്‍ട്ടി നിനക്ക് വേണ്ടി ചെയ്തത് എന്നാണ് അവര്‍ ഇപ്പോള്‍ ചോദിക്കുന്നത്. അതിന് എനിക്ക് ഇപ്പോള്‍ മറുടിയില്ല,ആതിഖ് പറഞ്ഞു.
കാലുമാറിയ എംഎല്‍എമാരെ കുരുക്കും!! കോണ്‍ഗ്രസിന്‍റെ വേറിട്ട നീക്കം, ഇത് ആദ്യം
നിപയേയും കൊറോണയേയും തുരത്തിയ 'കേരള മാതൃക'; നേട്ടം ചര്‍ച്ചയാക്കി ബിബിസി, വീഡിയോ












Click it and Unblock the Notifications