കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലുമാറിയ എംഎല്‍എമാരെ കുരുക്കും!! കോണ്‍ഗ്രസിന്‍റെ വേറിട്ട നീക്കം, ഇത് ആദ്യം

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മധ്യപ്രദേശില്‍ ഓപ്പറേഷന്‍ ലോട്ടസ് പുറത്തെടുത്തിരിക്കുകയാണ് ബിജെപി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ അര്‍ധരാത്രിയോടെ 8 ഭരണകക്ഷി എംഎല്‍എമാരെ ഗുരുഗ്രാമിലെ ആഡംബര ഹോട്ടലിലേക്ക് മാറ്റിയതോടെയാണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

രാജ്യസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേയാണ് മധ്യപ്രദേശില്‍ ബിജെപി വീണ്ടും അധികാരം പിടിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍ കാലുമാറിയ നേതാക്കള്‍ക്ക് മറുപണി നല്‍കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. വിശദാംശങ്ങളിലേക്ക്

 വലയിലാക്കാന്‍ ബിജെപി

വലയിലാക്കാന്‍ ബിജെപി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മധ്യപ്രദേശില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു. പണവും മന്ത്രി സ്ഥാനവും വാഗ്ദാനം നല്‍കി സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി നീക്കം എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആരോപിച്ചത്.

 പണവും പദവിയും

പണവും പദവിയും

25 കോടിയും മന്ത്രി പദവിയും എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സര്‍ക്കാരിലെ ഏക ബിഎസ്പി എംഎല്‍എയെ ബിജെപി ചാര്‍ട്ടഡ് ഫ്ളൈറ്റില്‍ ദില്ലിയിലേക്ക് കടത്തിയെന്നുമായിരുന്നു സിംഗിന്‍റെ ആരോപണം. ഇതിന് തൊട്ട് പിന്നാലെയായിരുന്നു ഇന്നലെ അര്‍ധരാത്രിയോടെ ഭരണകക്ഷി എംഎല്‍എമാര്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് അപ്രത്യക്ഷരായത്.

 ആഡംബര ഹോട്ടലില്‍

ആഡംബര ഹോട്ടലില്‍

10 പേരെ ഗുരുഗ്രാമിലുള്ള ഐടിസി മൗര്യ എന്ന ആഡംബര ഹോട്ടലില്‍ ബിജെപി തടഞ്ഞ് വെച്ചുവെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്. രാത്രിയോടെ തന്നെ എംഎല്‍എമാരില്‍ നാല് പേരെ തിരികെ എത്തിച്ചതായും കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. അതേസമയം ഇപ്പോഴും 4 പേരെ ബന്ധപ്പെടാന്‍ ആയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. .

 കര്‍ണാടകത്തില്‍

കര്‍ണാടകത്തില്‍

രഘുരാജ് കന്‍സാന, ഹര്‍ദീപ് സിംഗ് എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരും സ്വതന്ത്ര എംഎല്‍എയായ സുരേന്ദ്ര സിംഗ് എന്നിവരാണ് ഇപ്പോള്‍ ബിജെപി ക്യാമ്പില്‍ ഉള്ളതെന്നാണ് വിവരം. ഇവരെ കര്‍ണാടകത്തിലെ റിസോര്‍ട്ടിലാണ് ബിജെപി പാര്‍പ്പിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

 വിപ്പ് നല്‍കും

വിപ്പ് നല്‍കും

അതേസമയം രാജ്യസഭ തിരഞ്ഞെടുപ്പിന് മുന്‍പ് എംഎല്‍എമാരെ തിരികെ എത്തിക്കാനായില്ലേങ്കില്‍ അറ്റകൈ തന്നെ പ്രയോഗിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കുമെമെന്നും കോണ്‍ഗ്രസ് പറ‍ഞ്ഞു.

 മൂന്ന് സീറ്റില്‍

മൂന്ന് സീറ്റില്‍

ഏപ്രിലില്‍ രാജ്യസഭ സീറ്റിലേക്ക് ഒഴിവ് വരുന്ന 55 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 26 നാണ് നടക്കുന്നത്. മധ്യപ്രദേശില്‍ മൂന്ന് സീറ്റുകളിലാണ് ഒഴിവ് വരുന്നത്. ദിഗ് വിജയ് സിംഗിന്‍റെ ഒരു സീറ്റിലും ബിജെപി നേതാക്കളായ സത്യനാരായ ജത്യ, പ്രഭാത് ഝാ എന്നിവരുടെ ഒഴിവുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

 നോമിനേറ്റ് ചെയ്യും

നോമിനേറ്റ് ചെയ്യും

ഇത്തവണയും ദിഗ്വിജയ് സിംഗിനെ തന്നെയാകും കോണ്‍ഗ്രസ് നോമിനേറ്റ് ചെയ്യുക. മറ്റൊരു സീറ്റിലേക്ക് ജ്യോതിരാധിത്യ സിന്ധ്യയെയും കോണ്‍ഗ്രസ് ഇത്തവണ മത്സരിപ്പിച്ചേക്കും. സത്യനാരായണ ഝായെ ഇത്തവണയും ബിജെപി നോമിനേറ്റ് ചെയ്യും. രണ്ടാമത്തെ സീറ്റില്‍ ആരെ മത്സരിപ്പിക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടില്ല.

സീറ്റ് നില ഇങ്ങനെ

സീറ്റ് നില ഇങ്ങനെ

അതേസമയം ബിജെപിയുടെ രണ്ട് സീറ്റുകളില്‍ ഒന്ന് നേടിയുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. നിലവില്‍ 114 അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉള്ളത്. അതുകൊണ്ട് തന്നെ രണ്ടാം സീറ്റ് എളുപ്പമാകുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.4 സ്വതന്ത്രരുടേയും രണ്ട് ബിഎസ്പി, ഒരു എസ്പി അംഗത്തിന്‍റേയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്
ബിജെപിക്ക് 109 അംഗങ്ങളാണ് ഉള്ളത്.

പുറത്താക്കും

പുറത്താക്കും

മുഴുവന്‍ എംഎല്‍എമാര്‍ക്കും ഞങ്ങള്‍ വിപ്പ് നല്‍കും. ആരെങ്കിലും വിപ്പ് ലംഘിക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം ഒരു മണിക്കൂറിന് ഉള്ളില്‍ തന്നെ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും, മന്ത്രി ഗോവിന്ദ് സിംഗ് പറഞ്ഞു.

 വിപ്പ് നല്‍കാറില്ല

വിപ്പ് നല്‍കാറില്ല

ക്രോസ് വോട്ടിങ്ങ് യാതൊരു തരത്തിലും അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. സാധാരണ ഗതിയില്‍ രാജ്യസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാറില്ല.

 കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസിലേക്ക്

അതിനിടെ മധ്യപ്രദേശില്‍ ബിജെപിയില്‍ നിന്ന് ആറ് എംഎല്‍എമാരെ കോണ്‍ഗ്രസ് ഉടന്‍ ചാടിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബിജെപി വിമത എംഎല്‍എമാരായ നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നീ എംഎല്‍എമാരെ മുഖ്യമന്ത്രി കമല്‍നാഥ് ബന്ധപ്പെട്ടുവെന്നാണ് വിവരം.

 ബിജെപി എംഎല്‍എമാര്‍

ബിജെപി എംഎല്‍എമാര്‍

കഴിഞ്ഞ ദിവസം ബിജെപി നേതൃത്വം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്നും ഇവര്‍ വിട്ട് നിന്നിരുന്നു. ഇവരെ കൂടാതെ ചാന്ദ്ല എംഎല്‍എ രാജേഷ് പ്രജാപതി, ജയ്ത്പൂര്‍ എംഎല്‍എ മനിഷ സിംഗ്, തിഗംഗഡിലെ രാജേഷ് ഗിരി, ബാന്ധവ്ഗഡിലെ ശിവനാരായണ്‍ സിംഗ് എന്നിവരേയും കോണ്‍ഗ്രസ് ബന്ധപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

English summary
Congress To Issue Whip To MLAs For Rajya Sabha Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X