ഇതിനാണോ കങ്കണയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കിയത്, നടിക്കെതിരെ വനിതാ കമ്മീഷന്‍, ബിജെപിയും രംഗത്ത്
ദില്ലി: ഇന്ത്യക്ക് കിട്ടിയത് സ്വാതന്ത്ര്യമല്ല, ബ്രിട്ടീഷുകാര്‍ നല്‍കിയ ദാനമാണെന്ന ബോളിവുഡ് നടി കങ്കണ റനാവത്തിന്റെ പരാമര്‍ത്തിനെതിരെ ദില്ലി വനിതാ കമ്മീഷന്‍ രംഗത്ത്. കങ്കണയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചതെന്ന് ദില്ലി വനിതാ കമ്മീഷന്‍ അംഗം സ്വാതി മലിവാള്‍ ചോദിച്ചു. കങ്കണ പറയുന്നത് ഭഗത് സിംഗിന്റെയും ചന്ദ്രശേഖര്‍ ആസാദിന്റെയും മഹാത്മാ ഗാന്ധിയുടെയും സ്വാതന്ത്ര്യ സമരം പോരാട്ടം വെറും ദാനം കിട്ടിയതാണെന്ന് കങ്കണ പറയുന്നു. എന്നാല്‍ മോദി സര്‍ക്കാരിന്റെ അടിമത്തത്തെ അവര്‍ വിശേഷിപ്പിക്കുന്നത് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്നാണ്. ഇതിനാണോ അവര്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചതെന്നും സ്വാതി ചോദിച്ചു.

ഇന്ത്യക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം കിട്ടിയത് 2014ലാണെന്നും അതിന് മുമ്പ് ലഭിച്ചത് വെറും ദാനം കിട്ടിയ സ്വതന്ത്ര്യമാണെന്നും കങ്കണ പറഞ്ഞു. കങ്കണ പറഞ്ഞ കാര്യങ്ങള്‍ക്ക് കേട്ട് ചിലര്‍ കൈയ്യടിക്കുന്നുമുണ്ടായിരുന്നു. കോണ്‍ഗ്രസിനെതിരെയും കങ്കണ തുറന്നടിച്ചിരുന്നു. മഹാത്മാ ഗാന്ധി യാചിച്ചത് കൊണ്ടാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. അതിനെ സ്വാതന്ത്ര്യമെന്ന് വിളിക്കാനാവുമോ? ബ്രിട്ടീഷുകാര്‍ ഇവിടെ ബാക്കിയാക്കി പോയതിന്റെ അവശേഷിപ്പാണ് കോണ്‍ഗ്രസ്. അവര്‍ ബ്രിട്ടീഷുകാരുടെ പിന്തുടര്‍ച്ച മാത്രമാണെന്നും കങ്കണ ആരോപിച്ചു. അതേസമയം ബിജെപി നേതാക്കള്‍ അടക്കം കങ്കണയുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
കങ്കണയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് നല്‍കിയിട്ടുള്ള പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെയാണ് കങ്കണ അപമാനിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പററഞ്ഞു. എന്‍സിപിയും കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. സ്വാതന്ത്ര്യ സമര പോരാളികളെ അപമാനിച്ചതിന് കങ്കണയ്‌ക്കെതിരെ കേസെടുക്കണമെന്നും എന്‍സിപി ആവശ്യപ്പെട്ടു. ബിജെപി നേതാവ് ശങ്കര്‍ കപൂറും കങ്കണയ്‌ക്കെതിരെ രംഗത്ത് വന്നു. സ്വാതന്ത്ര്യ സമര പോരാളികളുടെ ത്യാഗത്തെ അപമാനിക്കുന്നതാണ് കങ്കണയുടെ പരാമര്‍ശമെന്ന് ശങ്കര്‍ കപൂര്‍ പറഞ്ഞു.
മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ രൂക്ഷമായി തന്നെ കങ്കണയെ വിമര്‍ശിച്ചു. കങ്കണയുടെ പരാമര്‍ശം തീര്‍ത്തും തെറ്റാണ്. ഒരാള്‍ക്കും ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെ പറ്റി മോശമായി പറയാന്‍ അവകാശമില്ല. എന്ത് വികാരത്തിന്റെ പുറത്താണ് കങ്കണ അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും പാട്ടീല്‍ പറഞ്ഞു. അതേസമയം ബിജെപിക്കുള്ളില്‍ കങ്കണയ്‌ക്കെതിരെ ശക്തമായ അമര്‍ഷമുണ്ട്. എന്നാല്‍ അധികം ആരും രൂക്ഷമായി പ്രതികരിച്ചിട്ടില്ല. മോദിയുടെ ഭരണത്തിന് കീഴില്‍ എല്ലാവര്‍ക്കും രണ്ട് നേരം ഭക്ഷണം ലഭിക്കുന്നുണ്ട്. 105 രൂപയ്ക്ക് 35 കിലോ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും കങ്കണ പറഞ്ഞിരുന്നു.












Click it and Unblock the Notifications