Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച യുവതികളെ ബലാത്സംഗം ചെയ്യാന്‍ ആവശ്യപ്പെട്ട് മധ്യവയസ്ക: വീഡിയോ വൈറല്‍

നിങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയാണല്ലേ? ഹലോ കൂട്ടുകാരേ, മറ്റുള്ളവരെ ആകര്‍ഷിക്കാനായി ഈ പെണ്‍കുട്ടികള്‍ ഇറക്കം കുറഞ്ഞ ഡ്രസ്സ് ധരിച്ചിരിക്കുകയാണ്. ബലാത്സംഗം ചെയ്യപ്പെടാനാണ് ഇവര്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത്. ഡല്‍ഹിയിലെ മധ്യവയസ്‌കയായ സ്ത്രീ ഒരു കൂട്ടം യുവതികളോട് പറഞ്ഞ വാക്കുകളാണ് ഇവ.

വാരണാസി ഗതി മാറുന്നു!! മോദിക്ക് വെല്ലുവിളി തേജ് ബഹാദൂര്‍; പിന്തുണയേറി, അയോഗ്യനാക്കാന്‍ സാധ്യത
ലൈംഗിക അതിക്രമത്തിന് ഇരയാകുമ്പോള്‍ പലപ്പോഴും ഉയര്‍ന്നു വരുന്ന ചര്‍ച്ചകളാണ് സ്ത്രീകളുടെ പെരുമാറ്റവും അവരുടെ വസ്ത്രധാരണവും. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോയും കാണിക്കുന്നത് ബലാത്സംഗത്തിനിരയാകുന്ന സ്ത്രീകളോടുള്ള ഇന്ത്യയിലുള്ളവരുടെ മനോഭാവമാണ്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച നിങ്ങള്‍ ബലാത്സംഗം ചെയ്യപ്പെടുമെന്ന് പറഞ്ഞ മധ്യവയസ്‌കയായ സ്ത്രീയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം യുവതികളെയാണ് ദില്ലിയിലെ ഒരു യുവതി പങ്കുവെച്ച ഈ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

ബലാത്സംഗത്തിന് അര്‍ഹരെന്ന്!!

ബലാത്സംഗത്തിന് അര്‍ഹരെന്ന്!!

സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ച സ്ത്രീ ഇങ്ങനെ എഴുതി: ഞാനും എന്റെ കുറച്ച് സുഹൃത്തുക്കളും റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. അപ്പോഴാണ് ഈ സ്ത്രീ ഇത്രയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കാന്‍ നാണമില്ലേയെന്ന് ചോദിച്ചത്. ഇതേ തുടര്‍ന്നാണ് യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് ആ സ്ത്രീയെ ചോദ്യം ചെയ്തത്, അപ്പോഴാണ് മധ്യവയസ്‌കയായ അവര്‍ നിങ്ങള്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ അര്‍ഹരാണെന്ന് പറഞ്ഞത്. റസ്റ്റോറന്റിലുണ്ടായ പുരുഷന്‍മാരോട് അവര്‍ ഇത്തരത്തില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന യുവതികളെ ബലാത്സംഗം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് സ്ഥിതി വഷളാക്കി.

ആഹ്വാനത്തിനെതിരെ

ആഹ്വാനത്തിനെതിരെ

അപമാനിക്കപ്പെട്ട യുവതികള്‍ ആ സ്ത്രീയുടെ മനോഭാവത്തെ ചോദ്യം ചെയ്തു കൊണ്ട് അടുത്ത ഷോപ്പിംഗ് സെന്ററില്‍ അവരെ പിന്തുടരുകയും അത് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. 10 മിനിട്ട് ദൈര്‍ഘ്യമുള്ള ആ വീഡിയോയില്‍ യുവതികള്‍ സ്ത്രീയെ ചോദ്യം ചെയ്യുന്നത് വ്യക്തമാണ്. മധ്യവയസ്‌കയായ സ്ത്രീയോട് ആവര്‍ത്തിച്ച് ഖേദപ്രകടനം നടത്താന്‍ അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവരെ ഒഴിവാക്കാനായി ആ സ്ത്രീ കടകളില്‍ നിന്നും കടകളിലേക്ക് കയറി ഇറങ്ങി. കടയിലെ ജീവനക്കാരനോട് പൊലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടു.

 ക്ഷമ ചോദിക്കണമെന്ന്

ക്ഷമ ചോദിക്കണമെന്ന്


ക്ഷമ ചോദിച്ചില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ ''എന്തൊരു ധൈര്യമാണ് നിങ്ങള്‍ക്ക്, നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്‌തോളൂ'' ഇതായിരുന്നു ആ സ്ത്രീയുടെ മറുപടി.
യുവതികളെ പിന്തുണച്ച് കൊണ്ട് മറ്റൊരു സ്ത്രീ രംഗത്തെത്തുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ആ സ്ത്രീയും മധ്യവയസ്‌ക്കയായ സ്ത്രീയെ വിമര്‍ശിക്കുന്നുണ്ട്.

പീഡനത്തിന് പിന്നില്‍ വസ്ത്രധാരണം!!

പീഡനത്തിന് പിന്നില്‍ വസ്ത്രധാരണം!!

പിഞ്ചുകുഞ്ഞുങ്ങളും പ്രായമായവരും പീഡിപ്പിക്കപ്പെടുന്നതിന് കാരണം അവരുടെ വസ്ത്രധാരണമാണോയെന്ന ചോദ്യത്തിന് അത്തരം ആളുകള്‍ [കുട്ടികളെയോ പ്രായമായ സ്ത്രീകളെയും ബലാത്സംഗം ചെയ്യുന്നവര്‍] മനോരോഗികളാണെന്നായിരുന്നു സ്ത്രീയുടെ മറുപടി. തന്റെ കാഴ്ചപ്പാട് എല്ലാ പെണ്‍കുട്ടികളും കേള്‍ക്കണമെന്ന് ആ സ്ത്രീ പ്രഖ്യാപിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത സമയത്ത് 1 മില്യണ്‍ ആളുകള്‍ ഇന്‍സ്റ്റാഗ്രാമിലും 32,000 ആളുകള്‍ ഫേസ്ബുക്കിലുമായി കണ്ടത്. എന്നിരുന്നാലും, യുവതികള്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇന്‍സ്റ്റാഗ്രാം നീക്കം ചെയ്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+