തസ്ലിമക്കെതിരെ നടപടി വേണ്ടെന്ന സുപ്രിംകോടതി വിധി
ദില്ലി :ബംഗാളിഎഴുത്തുകാരി തസ്ലിമ നസ്‌റീമിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് നിര്‍ബന്ധിത നടപടി എടുക്കരുതെന്ന് സുപ്രീം കോടതി വിധി.ട്വിറ്ററിലൂടെമതവിശ്വസത്തെ ആക്ഷേപിച്ചു എന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ മത പുരോഹിതന്‍ തസ്ലീമ നസ്‌റീമിനെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
ന്യൂനപക്ഷ മത വികാരങ്ങളെ വ്രണപെടുത്തുന്ന രീതിയില്‍ ട്വിറ്റര്‍ കുറിപെഴുതി എന്നതിനാണ് നസ്‌റീമയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. സമൂഹത്തെ ദുഷിപ്പിക്കുന്ന മത ഭ്രാന്തര്‍ക്കെതിരെ ഇന്ത്യ ശബ്ദമുയര്‍ത്തണമെന്നും അവരെ പ്രോത്സാഹിപ്പിക്കുന്ന രാഷ്‌ട്രീയ നേതാക്കളെ പിന്‍തള്ളണമെന്നുമായിരുന്നു നസ്‌റീമയുടെ റ്റ്വിറ്റര്‍ സന്ദേശം.

ആം ആദി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ മുസ്ലീങ്ങളുടെ പിന്തുണതേടി ഖാനെ കണ്ടതിനെ കുറിച്ച് തസ്ലിമ റ്റ്വിറ്ററില്‍ എഴുതിയതാണ് വിവാദമായത്. ഇതിനെതിരെയാണ് ഖാന്‍ ഉത്തര്‍പ്രദേശ് പേലീസിനു കേസ് കൊടുത്തത്. ഇത്തരത്തില്‍ അനാവിശ്യ വിവാദങ്ങള്‍ സ്യഷ്ട്‌ടിക്കുന്ന തസ്ലീനയെ നാടുകടത്തണമെന്നും അവരുടെ പുസ്‌തകങ്ങള്‍ കത്തികണമെന്നും തക്‌വീര്‍ റാസ്സാ ഖാന്‍ പറഞ്ഞിരുന്നു.തസ്‌ലിമയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിച്ച ആളാണു ഖാന്‍.












Click it and Unblock the Notifications