Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രില്ലർ കഥയെ വെല്ലുന്ന ആസൂത്രണം; യുവതിയും ആൺ സുഹൃത്തും വാടകക്കൊലയാളിയെ ഇറക്കി ഭർത്താവിനെ കൊന്നു

ന്യൂഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ 40-കാരിയും ആൺസുഹൃത്തും മറ്റൊരു യുവാവും പൊലീസ് പിടിയിൽ. ഡൽഹിയിലെ ദരിയാഞ്ചിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സീബ ഖുറേഷി (40), മീററ്റ് സ്വദേശിയായ ഷൊയിബ് (29), വിനീത് ഗോസ്വാമി (29) എന്നിവരെയാണ് കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവായ മൊയ്‌നുദ്ദീൻ ഖുറേഷിയെ കൊലപ്പെടുത്തണമെന്ന് സീബ പദ്ധതിയിട്ടിരുന്നെന്ന് പോലീസ് പറഞ്ഞു.

വെടിയേറ്റാണ് മൊയ്നുദ്ദീൻ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ ഒരു സ്‌കൂളിന് പുറത്തെ ഗേറ്റിന് സമീപം മൂത്രമൊഴിച്ച് നിൽക്കുകയായിരുന്നു മൊയ്നുദ്ദീൻ.ഇതിനിടയിൽ പ്രതികൾ വെടി വെയ്ക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. അന്വേഷണത്തിൽ കൊലയാളികൾ ഉപയോഗിച്ച ബൈക്ക് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു.ഉത്തർപ്രദേശ് രജിസ്‌ട്രേഷനിലുള്ള വെള്ള നിറത്തിലെ ബൈക്ക് പിന്നീട് ദരിയാഗഞ്ചിലെ താരാ ഹോട്ടലിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ബൈക്ക് മോഷ്ടിച്ചുകൊണ്ടുവന്നതായിരുന്നു.

arrest

അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ സീബയേയും സംഘത്തേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സെൻട്രൽ പോലീസ് ഡെപ്യൂട്ടി കമ്മിഷണർ ശ്വേത ചൗഹാൻ പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഡീലറായിരുന്നു കൊല്ലപ്പെട്ട മൊയ്‌നുദ്ദീൻ. സീബയ്ക്ക് രണ്ട് ആൺകുട്ടികളും ഒരു മകളുമുണ്ട്. സീബയ്ക്ക് ഭർത്താവുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭർത്താവുമായുള്ള ബന്ധം വേർപ്പെടുത്തണമെന്നും മറ്റൊരു വിവാഹം ചെയ്യണമെന്നും ഇവർക്ക് ആ​ഗ്രഹമുണ്ടായിരുന്നു.

ഫേസ്ബുക്ക് വഴിയാണ് സീബ ഷൊയ്ബിനെ പരിചയപ്പെട്ടത്. പിന്നീട് ഇവർ ഇഷ്ടത്തിലായി. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒരുമിച്ച് ജീവിക്കാമെന്ന് സീബയാണ് ഷൊയ്ബിനോട് പറഞ്ഞു. തുടർന്ന് അഞ്ച് മാസത്തോളം കൊലപാതകം നടത്താൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ആറ് ലക്ഷം രൂപ പ്രതിഫലം നൽകി വിനിത് ഗോസ്വാമിയെ വാടകയ്ക്ക് എടുക്കുകയുമായിരുന്നു.

വാട്‌സ്ആപ്പിലെ എബൗട്ട് വഴിയാണ് ഭർത്താവിന്റെ നീക്കങ്ങൾ സീബ ഷൊയ്ബിനേയും വിനിതിനേയും അറിയിച്ചിരുന്നത്. നേരത്തെ നടത്തിയ കൊലപാതക ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ സീബ എത്രയും പെട്ടെന്ന് കൊലപാതകം നടത്തണമെന്ന് സുഹൃത്തിനോട് ആവശ്യപ്പെടുകയായിരുന്നു.

റെഡ് കാർപ്പറ്റിൽ മലയാളി തിളക്കം; കാൻ ഫിലിം ഫെസ്റ്റിവൽ ചിത്രങ്ങൾ പങ്കുവച്ച് അനഘ, വൈറൽ ചിത്രങ്ങൾ

എത്രയും വേഗം ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം തന്നെ വിവാഹം കഴിക്കണമെന്ന് ഇയാളോട് സീബ ആവശ്യപ്പെട്ടെന്നാണ് പൊലീസ് അറിയിച്ചത്. ഇതോടെ കൊലപാതകം നടത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും പണം നൽകി കൊലയാളിയെ വരുത്തുകയും ചെയ്യുകയുമായിരുന്നു. ഷൊയ്ബിന്റെ വിവാഹം നാല് വർഷം മുൻപ് കഴിഞ്ഞതാണ്. ഷൊയ്ബിന് ഒരു മകനുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+