ഡീലിമിറ്റേഷൻ ബിൽ; വിട്ടുവീഴ്‌ച ചെയ്യില്ലെന്ന് എംകെ സ്‌റ്റാലിൻ, ആവശ്യങ്ങൾ ആവർത്തിച്ചു കൊണ്ട് രംഗത്ത്
ചെന്നൈ: പാർലമെന്റ് മണ്ഡലങ്ങളുടെ നിർദിഷ്‌ട പുനർനിർണയവുമായി ബന്ധപ്പെട്ട തങ്ങളുടെ ആവശ്യങ്ങളിൽ പാർട്ടി വിട്ടുവീഴ്‌ച ഡിഎംകെ അധ്യക്ഷൻ എംകെ സ്‌റ്റാലിൻ. പാർലമെന്റിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ നിർദിഷ്‌ട ഡിലിമിറ്റേഷൻ ബില്ലിനെ ഡിഎംകെ പിന്തുണയ്ക്കുമെന്ന രാഷ്ട്രീയ ഊഹാപോഹങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.
നടനും രാഷ്ട്രീയക്കാരനുമായ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ ഡിഎംകെ ബിജെപിയുമായി കൂടുതൽ അടുക്കുമെന്ന് അഭിപ്രായപ്പെട്ടതിനെ തുടർന്ന് വിവാദം രൂക്ഷമായിരുന്നു. ഈ ആരോപണങ്ങളോട് പ്രതികരിച്ച മുൻ മുഖ്യമന്ത്രി, പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്നും തമിഴ്‌നാടിന്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുമെന്നും പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട് സ്‌റ്റാലിൻ രണ്ട് പ്രധാന ആവശ്യങ്ങൾ ആവർത്തിച്ചു. പാർലമെന്ററി മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിച്ചാലും മൊത്തം ലോക്‌സഭാ സീറ്റുകളിൽ തമിഴ്‌നാടിന്റെ നിലവിലുള്ള 7.18 ശതമാനം ഒരു സാഹചര്യത്തിലും കുറയ്ക്കരുത്. രണ്ടാമതായി, 1971ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ നിർണ്ണയിക്കപ്പെടുന്ന സംസ്ഥാനങ്ങൾക്കിടയിലെ പാർലമെന്ററി പ്രാതിനിധ്യത്തിന്റെ നിലവിലുള്ള അനുപാതം മറ്റൊരു 25 വർഷത്തേക്ക് മാറ്റമില്ലാതെ തുടരണം.
ദേശീയ തലത്തിൽ തമിഴ്‌നാടിന്റെ രാഷ്ട്രീയ പ്രാതിനിധ്യം സംരക്ഷിക്കുന്നതിന് സംവിധാനങ്ങൾ അനിവാര്യമാണെന്ന് സ്‌റ്റാലിൻ പറഞ്ഞു. ഡിലിമിറ്റേഷന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക ഉന്നയിച്ച ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ് ഡിഎംകെ എന്ന് സോഷ്യൽ മീഡിയ പോസ്‌റ്റിൽ സ്‌റ്റാലിൻ പറഞ്ഞു.
വിഷയം ചർച്ച ചെയ്യുന്നതിനും ന്യായമായ അതിർത്തി നിർണ്ണയ പ്രക്രിയ ആവശ്യപ്പെടുന്നതിനുമായി ദേശീയ രാഷ്ട്രീയ നേതാക്കളുടെ യോഗം ചെന്നൈ സംഘടിപ്പിച്ചതായും അദ്ദേഹം അനുസ്മരിച്ചു. മാധ്യമങ്ങളുടെ ഊഹാപോഹങ്ങളോ രാഷ്ട്രീയ വിമർശനങ്ങളോ പാർട്ടിയുടെ നിലപാടിൽ മാറ്റം വരുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന്റെ താൽപ്പര്യങ്ങളിൽ ഡിഎംകെ വിട്ടുവീഴ്‌ച ചെയ്യില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയുൾപ്പെടെ തെക്കൻ സംസ്ഥാനങ്ങൾക്ക് വിഷയം വളരെ അധികം പ്രാധാന്യമർഹിക്കുന്നതാണ്. പ്രാഥമികമായി ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പാർലമെന്ററി നിയോജകമണ്ഡലങ്ങൾ പുനർ നിർണയിക്കുന്നത് ഉയർന്ന ജനസംഖ്യാ വളർച്ച അനുഭവിച്ച സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അവരുടെ ആപേക്ഷിക പ്രാതിനിധ്യം കുറയ്ക്കുമെന്ന് ഈ സംസ്ഥാനങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ജനസംഖ്യാ നിയന്ത്രണ നടപടികൾ വിജയകരമായി നടപ്പാക്കിയ പ്രദേശങ്ങൾക്ക് പാർലമെന്ററി സീറ്റുകൾ അനുവദിക്കുന്നതിൽ പിന്നോക്കം പോകരുതെന്ന് തെക്കൻ സംസ്ഥാനങ്ങൾ വാദിക്കുന്നു. നവംബർ 30 ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ഈ വിഷയം വീണ്ടും ശ്രദ്ധ നേടുകയാണ്.
ഡിലിമിറ്റേഷനുമായി ബന്ധപ്പെട്ട ബിൽ വീണ്ടും അവതരിപ്പിക്കുന്നതിനു ലോക്‌സയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കുന്നതിനും കേന്ദ്ര സർക്കാർ ആലോചിക്കുന്നു. നിർദിഷ്‌ട നിയമനിർമ്മാണ ചട്ടക്കൂടിൽ ലോക്‌സഭയുടെ മൊത്തത്തിലുള്ള ശക്തി വർധിപ്പിക്കുന്നതും ഉൾപ്പെടാം.
വിഷയത്തിൽ ഡിഎംകെയുടെ നിലപാട് നിർണായകമാണ്. പാർട്ടിക്ക് ലോക്‌സഭയിൽ 22 അംഗങ്ങളും രാജ്യസഭയിൽ എട്ട് അംഗങ്ങളുമുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടാൽ ഡിഎംകെ നിയമനിർമ്മാണത്തെ പിന്തുണയ്ക്കുന്നത് പരിഗണിക്കുമെന്ന് ഊഹാപോഹങ്ങൾ വന്നിരുന്നു. അതിനിടയിലാണ് സ്‌റ്റാലിൻ വിശദീകരണവുമായി രംഗത്ത് വന്നത്.


Click it and Unblock the Notifications
