ഡെല്‍റ്റ പ്ലസ് അപകടകാരി, കടുത്ത നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര, വാക്‌സിനേഷന്‍ ശക്തമാക്കും
മുംബൈ: ഡെല്‍റ്റ പ്ലസ് മൂന്നാം തരംഗത്തിന് വഴിയൊരുക്കുമെന്ന ആശങ്കയില്‍ മഹാരാഷ്ട്ര കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. കര്‍ശന ഉപാധികളോടെ മാത്രം ഇളവുകള്‍ അനുവദിച്ചാല്‍ മതിയെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം. നിലവില്‍ ഇരുപതില്‍ ഡെല്‍റ്റ പ്ലസ് വേരിയന്റ് കേസുകള്‍ മഹാരാഷ്ട്രയിലുണ്ട്. കഴിഞ്ഞ ദിവസം ഡെല്‍റ്റ വേരിയന്റ് ബാധിച്ച് എണ്‍പതുകാരി മരിച്ചിരുന്നു. രത്‌നഗിരി ജില്ലയിലായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ ആദ്യ ഡെല്‍റ്റ പ്ലസ് മരണമായിരുന്നു ഇത്.

റിസ്‌കെടുത്ത് കൊണ്ട് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിരിക്കുകയാണ്. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ കാര്യമായിട്ടെടുക്കാനാണ് തീരുമാനം. ഒപ്പം വാക്‌സിനേഷന്‍ ശക്തമാക്കുകയും ചെയ്യും. പൂനെയും താനെയും അടക്കമുള്ള അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റുകള്‍ ലെവല്‍ 3 നിയന്ത്രണങ്ങളില്‍ വരുന്നതായിരിക്കും. മാളുകള്‍ അടക്കം തുറക്കാന്‍ ഈ മേഖലയില്‍ സാധിക്കില്ല. ഷോപ്പുകളും മറ്റ് പൊതു ഇടങ്ങളും വൈകീട്ട് നാല് മണിവരെ മാത്രം തുറക്കും. ഡെല്‍റ്റ പ്ലസ് വേരിയന്റ് അതിവേഗം പടരുന്ന വൈറസാണ്. ശ്വാസകോശങ്ങളെ പെട്ടെന്ന് ബാധിക്കുകയും ചെയ്യും.
എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലും ഓരോ ആഴ്ച്ചയിലെയും പോസിറ്റിവിറ്റി നിരക്കും ഓക്‌സിജന്‍ ബെഡുകളുടെ ലഭ്യതയും പരിശോധിച്ച് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന രീതിയാണ് മാറ്റിയിരിക്കുന്നത്. ലെവല്‍ ത്രീയാണ് പകരം കൊണ്ടുവന്നത്. പൊതുജനാരോഗ്യ വിഭാഗത്തില്‍ നിന്ന് ഡാറ്റ ശേഖരിച്ച ശേഷം ഏതൊക്കെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. ഇതിനായ.ി റെസ്‌റ്റോറന്റുകള്‍ പകുതി കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കും. നാല് മണിക്ക് ശേഷം പാഴ്‌സല്‍ മാത്രം.
Recommended Video
ലോകകപ്പ് വിജയത്തിന്റെ 38ാം വാർഷികാഘോഷം- ചിത്രങ്ങൾ
നാല് മണിവരെ ജിമ്മുകളും സലൂണുകളും തുറക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കും. വിവാഹങ്ങള്‍ക്ക് അന്‍പത് പേര്‍ക്ക് പങ്കെടുക്കാം. ശവസംസ്‌കാരത്തിന് 20 പേര്‍ക്ക് പരമാവധി പങ്കെടുക്കാം. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്തിന് മുമ്പ് ഡിഡിഎംഎ രണ്ടാഴ്ച്ച കൂടി സാഹചര്യം പരിശോധിക്കും. ഈ രണ്ടാഴ്ച്ചയ്ക്കിടെ കേസുകല്‍ വര്‍ധിച്ചാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ഇത് രണ്ടാഴ്ച്ചയ്ക്ക് മുന്നേ തന്നെ കണ്ടാല്‍ അത്രയും സമയത്തിനായി കാത്തുനില്‍ക്കില്ല. മൂന്നാം തരംഗത്തില്‍ 50 ലക്ഷം പേരെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് മന്ത്രി രാജേന്ദ്ര ഷിംഗ്നെ വ്യക്തമാക്കിയത്.
സാരിയില്‍ കിടിലന്‍ ലുക്കില്‍ ശ്രുതി ഡാങ്കെ; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications