Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡെല്‍റ്റ പ്ലസ് വേരിയന്റ മൂന്നാം തരംഗത്തിന് വഴിയൊരുക്കും? വാക്‌സിനെ മറികടന്നേക്കും, 9 രാജ്യങ്ങളില്‍

ദില്ലി: കൊവിഡിന്റെ ഡെല്‍റ്റ പ്ലസ് വേരിയന്റ് ഇന്ത്യയാകെ ഭീതി പരത്തുകയാണ്. മൂന്നാം തരംഗത്തിന് ഇത് വഴിയൊരുക്കുമെന്നാണ് ഭയം. മഹാരാഷ്ട്രയില്‍ 21 കേസുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്. 75000 സാമ്പിളുകളാണ് പരിശോധിച്ചത്. എല്ലാ ജില്ലയില്‍ നിന്നും 100 സാമ്പിളുകള്‍ വീതം ശേഖരിച്ച് പരിശോധിക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം. ജീന്‍ സീക്വന്‍സിംഗ് വഴി വൈറസിന്റെ വ്യാപനത്തെയും അതോടൊപ്പം പുതിയ വകഭേദങ്ങളെയും കണ്ടെത്താന്‍ സാധിക്കും.

1

മുംബൈയില്‍ ഒരു കേസ് മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്ന് ബിഎംസി വ്യക്തമാക്കി. താനെയില്‍ നിന്നുള്ള ഒരാള്‍ക്കാണ് മുംബൈയില്‍ വെച്ച് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. ഡെല്‍റ്റ വേരിയന്റിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദമാണ് ഡെല്‍റ്റ പ്ലസ്. ഡെല്‍റ്റ വേരിയന്റാണ് ഇന്ത്യയില്‍ രണ്ടാം തരംഗത്തിന് പ്രധാന കാരണമായത്. കോക്ടെയില്‍ ആന്റിബോഡിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഡെല്‍റ്റ പ്ലസിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുതിയ വേരിയന്റ് ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് ഒപ്പം വാക്‌സിനെ പ്രതിരോധിക്കാനും ഇടയാക്കുമെന്ന ഭയമാണ് ഉള്ളത്.

രോഗവ്യാപനത്തിന് കൂടുതല്‍ സാധ്യതയുള്ളതാണ് ഡെല്‍റ്റ വേരിയന്റ്. തീവ്ര വ്യാപനത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ബേറ്റ വേരിയന്റ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. ഇത് ദക്ഷിണാഫ്രിക്കയിലാണ് ആദ്യം കാണപ്പെട്ടത്. കൊവിഷീല്‍ഡ് പ്രതിരോധത്തെ തകര്‍ക്കാന്‍ ഈ വൈറസിന് സാധിക്കും. അതുകൊണ്ടാണ് ദക്ഷിണാഫ്രിക്കയില്‍ കൊവിഷീല്‍ഡ് ഉപയോഗിക്കാതിരിക്കുന്നത്. അതേസമയം വാക്‌സിന്‍ പ്രതിരോധത്തെ ഇവയ്ക്ക് തകര്‍ക്കാനാവുമെന്ന് തെളിയിക്കാനായിട്ടില്ല. പക്ഷേ അതിനുള്ള ശ്രമം ഈ വൈറസ് നടത്തുന്നുണ്ട്. അതുകൊണ്ടാണ് ജനിതക മാറ്റം സംഭവിക്കുന്നത്.

കൊവിഡ് കേസുകള്‍ ഉയരുമ്പോഴും സാമൂഹിക അകലം പാലിക്കാതെ മാര്‍ക്കറ്റുകള്‍; ദില്ലി ഓക്ല മാര്‍ക്കറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍

ഒമ്പത് രാജ്യങ്ങളിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടന്‍, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, പോളണ്ട്, ജപ്പാന്‍, നേപ്പാള്‍, ചൈന, റഷ്യ, എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയെ കൂടാതെ ഇവയുള്ളത്. തീവ്രതയേറിയ ഒമ്പത് കേസുകളാണ് മഹാരാഷ്ട്രയിലുള്ളത്. കേരളത്തില്‍ മൂന്ന് കേസുകളാണ് ഉള്ളത്. മധ്യപ്രദേശില്‍ ഇതുവരെ അഞ്ച് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കര്‍ണാടകത്തിലും ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ കുറവായത് കൊണ്ട് നിലവില്‍ ഡെല്‍റ്റ പ്ലസ് വേരിയന്റ് ഭീഷണിയല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

ഹോട്ട് ലുക്കിൽ യാഷിക ആനന്ദ്; ബിഗ് ബോസ് താരത്തിന്റെ ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    Delta plus is a variant of concern, says government, Warns Three States | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+