കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം നിക്ഷേപത്തിന് കര്‍ശന നിയന്ത്രണം: യന്ത്രങ്ങള്‍ വഴിയുള്ള നിക്ഷേപം നിര്‍ത്തിവച്ചു!!!

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി പണം നിക്ഷേപിക്കുന്നതിന് വിലക്കില്ല

Google Oneindia Malayalam News

ദില്ലി: യന്ത്രങ്ങള്‍ വഴിയുള്ള പണം നിക്ഷേപത്തിന് കര്‍ശന നിയന്ത്രണവുമായി റിസര്‍വ്വ് ബാങ്ക്. ഇതോടെ ചൊവ്വാഴ്ച മുതല്‍ യന്ത്രങ്ങള്‍ വഴി പണം നിക്ഷേപിക്കുന്നതിനുള്ള സംവിധാനം നിര്‍ത്തിവയ്ക്കും. റിസര്‍വ്വ് ബാങ്കാണ് ബാങ്കുകള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് കര്‍ശന തിങ്കളാഴ്ച കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം. എന്നാല്‍ കള്ളപ്പണം വെളുപ്പിയ്ക്കാനുള്ള ഗരീബ് കല്യാണ്‍ യോജനയില്‍ നിക്ഷേപിക്കുന്ന പണത്തിന് പരിധി നിശ്ചയിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഡിസംബര്‍ 16ന് കേന്ദ്ര ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് കള്ളപ്പണം വെളിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി പണം നിക്ഷേപിക്കുന്നതിന് വിലക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത്.

കേന്ദ്രസര്‍ക്കാര്‍ പ്രസ്താവന

കേന്ദ്രസര്‍ക്കാര്‍ പ്രസ്താവന

പഴയനോട്ടുകള്‍ 5000 രൂപയില്‍ കവിഞ്ഞുള്ള തുക ഒറ്റത്തവണ മാത്രമേ നിക്ഷേപിക്കാന്‍ കഴിയുകയുള്ളൂവെന്നും പിന്‍വലിക്കുന്നത് വലിയ തുകയെങ്കില്‍ വിശദീകരണം നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

 കള്ളപ്പണം കണ്ടെത്താന്‍

കള്ളപ്പണം കണ്ടെത്താന്‍

ബാങ്കുകളില്‍ പഴയ നോട്ടുകള്‍ നിക്ഷേപിയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിയ്ക്കുന്നത് ഇല്ലതാക്കുന്നതിന് വേണ്ടിയാണ്. ഡിസംബര്‍ 30ന് പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി അവസാനിക്കിനിരിക്കെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ നിയന്ത്രണം.

കെവൈസി നിര്‍ബന്ധം

കെവൈസി നിര്‍ബന്ധം

കെവൈസി ആക്ടിവേറ്റ് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടുകള്‍ക്ക് 50, 000 രൂപ വരെ മാറ്റിയെടുക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. അല്ലാത്ത ഉപയോക്താക്കള്‍ക്കാണ് 5000 രൂപ പരിധി നിശ്ചയിച്ചിട്ടുള്ളത്.

തൃപ്തിപ്പെട്ടാല്‍ മാത്രം

തൃപ്തിപ്പെട്ടാല്‍ മാത്രം

പഴയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ 11 ദിവസം അവശേഷിക്കെയുള്ള കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ നീക്കം കള്ളപ്പണക്കാര്‍ക്ക് തിരിച്ചടിയായേക്കും. 5000 രൂപയില്‍ അധികമുള്ള പഴയനോട്ടുകള്‍ നിക്ഷേപിക്കണമെങ്കില്‍ വൈകിയതിനുള്ള വിശദീകരണം നല്‍കേണ്ടിവരും ഇത് ബോധ്യപ്പെട്ടാല്‍ മാത്രമേ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് അനുമതി ലഭിക്കൂ.

 സ്വകാര്യ മേഖലയ്ക്ക് ബാധകം

സ്വകാര്യ മേഖലയ്ക്ക് ബാധകം

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശം സ്വകാര്യ- പൊതുമേഖല- സഹകരണ ബാങ്കുകള്‍ക്ക് ബാധകമായിരിക്കും. ധനകര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

English summary
Demonetisation: Deposit of banned notes above Rs 5000 to be made only once per account till December 30.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X