Get Updates
Get notified of breaking news, exclusive insights, and must-see stories!

വാജുഭായിയെ നായയോട് ഉപമിച്ച് സഞ്ജയ് നിരുപം... കോണ്‍ഗ്രസ് പുലിവാല് പിടിച്ചു!! ബഹുമാനമില്ലെന്ന് ബിജെപി!

ഗവര്‍ണറെ നായയോട് ഉപമിച്ച് സഞ്ജയ് നിരുപം

ബെംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയ വിജയം നേടിയെങ്കിലും വിവാദ പ്രസ്താവന നടത്തി കോണ്‍ഗ്രസ് കുരുക്കില്‍. മുതിര്‍ന്ന നേതാവ് സഞ്ജയ് നിരുപം ആണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ബിജെപിക്ക് കര്‍ണാടകത്തില്‍ ജയിക്കാനായി ഒത്താശ നല്‍കിയ ഗവര്‍ണര്‍ വാജുഭായ് വാലയെ നായയോടാണ് സഞ്ജയ് നിരുപം ഉപമിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ ഇന്ത്യയിലെ ജനങ്ങളെല്ലാം വാജുഭായ് വാല എന്ന പേര് നായ്ക്കള്‍ക്കിടുമെന്നും കാരണം ഇത്രയധികം ഒരു നേതാവിനോടോ പാര്‍ട്ടിയോടോ കൂറുള്ള ഒരാളും ഇന്ത്യയിലുണ്ടാവില്ലെന്നും സഞ്ജയ് നിരുപം പറയുന്നു. പ്രസ്താവന വന്‍വിവാദമാണ് ക്ഷണിച്ച് വരുത്തിയത്. സഞ്ജയ് ബഹുമാനിക്കാനറിയില്ലെന്ന് ബിജെപി വിമര്‍ശിച്ചു.

1

ട്വിറ്ററില്‍ വമ്പന്‍ പ്രതിഷേധമാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നത്. കോണ്‍ഗ്രസിന്റെ സംസ്‌കാരം ഇതാണോ പഠിപ്പിക്കുന്നതെന്ന് പലരും വിമര്‍ശിച്ചു. രാഷ്ട്രീയം ഇത്ര മാത്രം അധപതിച്ച് പോയോ എന്നായിരുന്നു മറ്റൊരു വിമര്‍ശനം. അതേസമയം കോണ്‍ഗ്രസസിന് ര്‍ക്കാരിനോ അവര്‍ നിയമിക്കുന്ന ഗവര്‍ണര്‍മാരെയോ ബഹുമാനിക്കാനറിയില്ലെന്ന് ഇതിലൂടെ തെളിയിച്ചിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സംസ്‌കാരമാണ് ഇതിലൂടെ തെളിഞ്ഞത്. അധികാരം ലഭിക്കുമെന്ന് ഉറപ്പായപ്പോള്‍ കോണ്‍ഗ്രസ് കാണിക്കുന്ന അഹങ്കാരത്തിന് ജനങ്ങള്‍ തന്നെ തിരിച്ചടി നല്‍കുമെന്നും ജാവദേക്കര്‍ വ്യക്തമാക്കി. അതേസമയം വിവാദ പ്രസ്താവനയില്‍ സഞ്ജയ് നിരുപത്തില്‍ നിന്ന് കോണ്‍ഗ്രസ് വിശദീകരണം തേടുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+